കൊളസ്ട്രോൾ കുറയ്ക്കാൻ വെളുത്തുള്ളി ; കഴിക്കേണ്ട വിധം

Published : Oct 23, 2024, 03:47 PM IST
കൊളസ്ട്രോൾ കുറയ്ക്കാൻ വെളുത്തുള്ളി ; കഴിക്കേണ്ട വിധം

Synopsis

ദിവസവും 2 പച്ച വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ ഫലപ്രദമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.  വെളുത്തുള്ളി പതിവായി കഴിക്കുന്നത് മൊത്തം കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും.  പ്രത്യേകിച്ച് എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) എന്ന കൊളസ്ട്രോൾ.

കൊളസ്ട്രോൾ ഇന്ന് അധികം ആളുകളിലും കണ്ട് വരുന്ന പ്രശ്നമാണ്. മരുന്നുകൾ കഴിക്കാതെ തന്നെ കൊളസ്ട്രോൾ കുറ്ക്കുകയാണ് വേണ്ടത്. പ്രകൃതിദത്ത ചേരുവകൾ ഉപയോ​ഗിച്ച് തന്നെ കൊളസ്ട്രോൾ കുറയ്ക്കാനാകും. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള അല്ലിസിൻ എന്ന സംയുക്തമാണ് കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നത്.

ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് വെളുത്തുള്ളി. വിറ്റാമിൻ സി, കെ, ഫോളേറ്റ്, നിയാസിൻ, തയാമിൻ എന്നിവയും വെളുത്തുള്ളിയിൽ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇത് രക്തധമനികളിലെ തടസം നീക്കുന്നു. 

ദിവസവും 1 മുതൽ 2 പച്ച വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ ഫലപ്രദമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.  വെളുത്തുള്ളി പതിവായി കഴിക്കുന്നത് മൊത്തം കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും.  പ്രത്യേകിച്ച് എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) എന്ന കൊളസ്ട്രോൾ.

വെളുത്തുള്ളി നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് രക്തപ്രവാഹത്തിൽ നിന്ന് എൽഡിഎൽ കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.വെളുത്തുള്ളി രക്തചംക്രമണം വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും, ഇവ രണ്ടും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

വെളുത്തുള്ളി വെറും വയറ്റിൽ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുമെന്ന് ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കുന്നു. വെളുത്തുള്ളിയിലെ വിറ്റാമിൻ ബി 6, സി, നാരുകൾ, കാൽസ്യം, പ്രോട്ടീൻ എന്നിവ ഊർജ്ജനില വർധിപ്പിക്കാനും മെറ്റബോളിസം കൂട്ടാനും ഗുണം ചെയ്യും.

ചർമ്മം സുന്ദരമാക്കാൻ നെയ്യ്, ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ
 

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ