ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

Web Desk   | Asianet News
Published : Aug 23, 2021, 05:37 PM ISTUpdated : Aug 23, 2021, 05:45 PM IST
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

Synopsis

കൊവിഡ് കാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് പ്രധാന കാര്യമായി മാറിയിരിക്കുകയാണ്. രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ സഹായകമാണ്. പല രോഗങ്ങളെയും അകറ്റാനും ശരീരത്തിന് ശക്തി നൽകാനും ഇത് സഹായിക്കുന്നു.

ശരീരത്തിനാവശ്യമായ ഘടകങ്ങളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇത് essential Fatty acid ഗണത്തിൽ വരുന്നവയാണ്.  ഇവ ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തോടെ നിലനിർത്തുന്നതിലും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

കൊവിഡ് കാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് പ്രധാന കാര്യമായി മാറിയിരിക്കുകയാണ്. രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ സഹായകമാണ്. പല രോഗങ്ങളെയും അകറ്റാനും ശരീരത്തിന് ശക്തി നൽകാനും ഇത് സഹായിക്കുന്നു.

പ്രധാനമായും മൂന്ന് ഫാറ്റി ആസിഡുകളുണ്ട്. ALA (ആൽഫ-ലിനോലെനിക് ആസിഡ്), DHA (ഡോകോസഹെക്സെനോയിക് ആസിഡ്), ഇപിഎ (ഐക്കോസപെന്റെനോയിക് ആസിഡ്). സാൽമൺ, അയല, ട്യൂണ, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ആഴ്ചയിൽ ഒരിക്കൽ കഴിക്കല്ലെങ്കിലും ഈ മത്സ്യങ്ങൾ കഴിക്കുക. 

 

 

വാൾനട്ട്, പിസ്ത, ചിയ വിത്തുകൾ, കശുവണ്ടി തുടങ്ങിയ ഭക്ഷണങ്ങളിലും ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ഹൃദയത്തിന്റെ ചർമ്മത്തെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു.  രക്തസമ്മർദവും കൊളസ്ട്രോളും നിയന്ത്രണ വിധേയമാക്കാനും നാഡികൾക്ക് ശക്തി നൽകാനും ഇവ സഹായിക്കുന്നു. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഉള്ളവരും ഭക്ഷണത്തിൽ ഒമേഗ 3 Fatty acid ഉൾപ്പെടുത്തുന്നത് ഫാറ്റ് കുറയ്ക്കാൻ സഹായിക്കും.

കുട്ടികളിലെ ബുദ്ധി വളർച്ചയ്ക്കും വികാസത്തിനും ഒമേഗ 3 ഫാറ്റി ആസിഡ് അത്യാവശ്യമാണ്. ഗർഭാവസ്ഥയിൽ ഇവ ആവശ്യ‌ത്തിനു ലഭ്യമായാൽ നല്ല രീതിയിൽ ബുദ്ധി വികാസം, കാഴ്ച ശക്തി, കമ്മ്യൂണിക്കേഷൻ സ്കിൽ എന്നിവയും പെരുമാറ്റവൈകല്യവും മറ്റു പല ആരോഗ്യ പ്രശ്നങ്ങളും കുറയുന്നതായും പഠനങ്ങൾ തെളിയിക്കുന്നു.

ഒമേ​ഗ 3 ഫാറ്റി ആസിഡ് അടങ്ങിയ നാല് ഭക്ഷണങ്ങൾ...

സോയ ബീൻ...

ഭക്ഷണത്തിൽ ഒമേഗ 3 ലഭിക്കാനുള്ള മാർഗങ്ങളിലൊന്ന് സോയാബീൻ ആണ്. ഇതിൽ ALA (Alpha Lipoic Acid) ഉണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. പ്രോട്ടീൻ, നാരുകൾ, ഫോളേറ്റ് പൊട്ടാസ്യം, മഗ്നീഷ്യം വൈറ്റമിനുകൾ തുടങ്ങിയ പോഷകങ്ങളും സോയാബീനിൽ അടങ്ങിയിട്ടുണ്ട്.

മുട്ട...

പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ടയിൽ വൈറ്റമിനുകളും ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡുകളും ഉണ്ട്.

കോളിഫ്ലവർ...

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുള്ള കോളിഫ്ലവർ ഹൃദയത്തിനും ആരോഗ്യമേകുന്നു. ഒമേഗ 3 കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം നാരുകൾ, ധാതുക്കൾ, സോല്യുബിൾ ഷുഗർ ഇവയും ഇതിലുണ്ട്. 

 

 

വാൾ‌നട്ട്...

വാൾനട്ട് ഒമേഗ3 ഫാറ്റി ആസിഡിന്റെ കലവറയാണ്. ആന്റി ഓക്സിഡന്റുകൾ, നാരുകള്‍, വൈറ്റമിനുകൾ, പ്രോട്ടീൻ ഇവയടങ്ങിയ വാൾനട്ട് വിഷാദം അകറ്റാനും ഓർമ്മശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നു.

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്