യോനിഭാ​ഗത്ത് ഉണ്ടാകുന്ന പ്രശ്നം; ‌കൊവിഡ് 19 ഭേദമായ സ്ത്രീകളിൽ കണ്ട് വരുന്ന ആരോ​ഗ്യപ്രശ്നങ്ങളിലൊന്ന്...

Web Desk   | Asianet News
Published : Jan 27, 2022, 11:48 AM ISTUpdated : Jan 27, 2022, 11:57 AM IST
യോനിഭാ​ഗത്ത് ഉണ്ടാകുന്ന പ്രശ്നം; ‌കൊവിഡ് 19 ഭേദമായ സ്ത്രീകളിൽ കണ്ട് വരുന്ന ആരോ​ഗ്യപ്രശ്നങ്ങളിലൊന്ന്...

Synopsis

'യോനിയുടെ കാര്യത്തിൽ ആന്റി ബയോട്ടിക്കുകൾക്ക് നല്ലതും ചീത്തയുമായ ബാക്ടീരിയകളെ കൊല്ലാൻ കഴിയും. ഇത് അണുബാധയ്ക്ക് കാരണമാകുന്നു. ആന്റിബയോട്ടിക്കുകൾ ചീത്ത ബാക്ടീരിയകൾ കുടലിൽ വളരാൻ അനുവദിക്കുകയും അവ യോനിയിലേക്ക് എത്തുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും...' - ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ മുതിർന്ന ഗൈനക്കോളജിസ്റ്റായ ഡോ. അരുണ കൽറ ഹിന്ദുസ്ഥാൻ ടെെംസിനോട് പറഞ്ഞു. 

കൊവി‍ഡ് 19 വന്ന് ഭേദമായ ശേഷം നിരവധി പേരിൽ പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ കണ്ട് വരുന്നു. ചിലരിൽ നടുവേദന, ചിലർക്ക് ക്ഷീണം മറ്റ് ചിലരിൽ തലവേദന ഇങ്ങനെ പലരും. എന്നാൽ ഇതൊന്നും അല്ലാതെ കൊവിഡ് 19 അണുബാധയ്ക്ക് ശേഷം യോനിയിൽ അണുബാധയുണ്ടെന്ന് റിപ്പോർട്ട് ചെയ്തവർ നിരവധിയാണ്. 

അവയിൽ ഏറ്റവും സാധാരണമായത് വജൈനൽ യീസ്റ്റ് അണുബാധയാണ്. യോനിയിലെ ബയോമിനെ നശിപ്പിക്കുന്നത് കൊവിഡ് 19 ആണോ അതോ ആന്റിബോഡികളാണോ?

'ഒരാഴ്ചയോളമായി കൊവിഡ് 19 പോസിറ്റീവാണ്. ഇത്തവണ രോഗലക്ഷണങ്ങൾ കുറവാണെന്ന് പലരും പറയുന്നുണ്ടെങ്കിലും കടുത്ത പനിയും നടുവേദനയും അനുഭവപ്പെട്ടു. എപ്പോഴും ക്ഷീണമായിരുന്നു. കൊവിഡ് ബാധിച്ച സമയത്ത് ആന്റിബയോട്ടിക്കുകൾ കഴിച്ചിരുന്നു. അത് യീസ്റ്റ് അണുബാധയിലേക്ക് നയിച്ചു. യോനി ഭാ​ഗത്ത് വരണ്ടതും ചൊറിച്ചിലും അനുഭവപ്പെട്ടു...' - 34 കാരിയായ ദിവ്യ കൗർ ഹെൽത്ത്ഷോട്ടിനോട് പറഞ്ഞു.

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോ​ഗം എങ്ങനെയാണ് യോനിയിലെ അണുബാധയിലേക്ക് നയിക്കുന്നത്?

നേരത്തെ കൊവിഡ് ബാധിച്ചവർക്ക് ഡോക്ടർമാർ നിർദ്ദേശിച്ച ആന്റിബയോട്ടിക്കുകൾ ഇപ്പോൾ വാങ്ങി കഴിച്ച് സ്വയം ചികിത്സ നടത്തുന്നത് ഫലപ്രദമല്ല. വൈറസ് രോഗമായ കൊവിഡിന് ബാക്ടീരിയയെ നശിപ്പിക്കാനുള്ള ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് പ്രായോഗികമല്ല. കൊവിഡ് സ്ഥിരീകരിക്കുന്നതോടെ പലരും സ്വയം ചികിത്സ ആരംഭിക്കുന്നത് അപകടമാണെന്ന് വിദ​ഗ്ധർ പറയുന്നു.

ആന്റിബയോട്ടിക്കുകൾക്ക് അലർജി പ്രതിപ്രവർത്തനങ്ങൾ, വയറിളക്കം തുടങ്ങിയ വിവിധ പാർശ്വഫലങ്ങൾ ഉണ്ടാകാം. അതിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയയുടെ അളവും തരവും മാറ്റുന്നതിലൂടെ ഇത് കുടലിനെ ബാധിക്കും. കുടലിലെ മാറ്റങ്ങൾ ഓക്കാനം, ഛർദ്ദി, ദഹനനാളത്തിന്റെ മറ്റ് പാർശ്വഫലങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്താനും അവയ്ക്ക് കഴിയുമെന്നും ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ മുതിർന്ന ഗൈനക്കോളജിസ്റ്റായ ഡോ. അരുണ കൽറ ഹിന്ദുസ്ഥാൻ ടെെംസിനോട് പറഞ്ഞു.

യോനിയുടെ കാര്യത്തിൽ ആന്റി ബയോട്ടിക്കുകൾക്ക് നല്ലതും ചീത്തയുമായ ബാക്ടീരിയകളെ കൊല്ലാൻ കഴിയും. ഇത് അണുബാധയ്ക്ക് കാരണമാകുന്നു. ആന്റിബയോട്ടിക്കുകൾ ചീത്ത ബാക്ടീരിയകൾ കുടലിൽ വളരാൻ അനുവദിക്കുകയും അവ യോനിയിലേക്ക് എത്തുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. ആന്റിബയോട്ടിക്കുകൾ യോനിയിലെ പിഎച്ച് ബാലൻസിനെയും ബാധിക്കുന്നുവെന്നും ഡോ. കൽറ പറഞ്ഞു.

യോനിയിലെ അണുബാധയുടെ ചില ലക്ഷണങ്ങൾ ഇതാ...

യോനിയിൽ നിന്നുള്ള വെളുത്ത ഡിസ്ചാർജ്.
സെക്സിനിടെ വേദന.
മൂത്രമൊഴിക്കുമ്പോൾ വേദന.

Read more : സെക്സിലേർപ്പെടുന്നതിനിടെയോ, രതിമൂർച്ഛയ്ക്ക് തൊട്ടു പിന്നാലെയോ സംഭവിക്കുന്ന മരണത്തിന്റെ കാരണം എന്താണ്?
 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം