Asianet News MalayalamAsianet News Malayalam

Sex : സെക്സിലേർപ്പെടുന്നതിനിടെയോ, രതിമൂർച്ഛയ്ക്ക് തൊട്ടു പിന്നാലെയോ സംഭവിക്കുന്ന മരണത്തിന്റെ കാരണം എന്താണ്?

ലെെം​ഗികബന്ധത്തിനിടെ പെട്ടെന്നുള്ള മരണം സംഭവിക്കുന്നത് കൂടുതലും പുരുഷന്മാരിലാണ്. ഏറ്റവും സാധാരണമായ കാരണം ഹൃദയാഘാതമാണ്. ഇതിനെ 'മയോകാർഡിയൽ ഇൻഫ്രാക്ഷൻ' (myocardial infarction) എന്നും അറിയപ്പെടുന്നു.

Reasons for lots of people die every year during or after having sex
Author
Trivandrum, First Published Jan 26, 2022, 2:34 PM IST

ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുക, പ്രതിരോധശേഷി മെച്ചപ്പെടുത്തുക, നല്ല ഉറക്കം നൽകുക എന്നിവയുൾപ്പെടെ ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങൾ സെക്സിലൂടെ ലഭിക്കുന്നു. ലൈംഗികതയുടെയും രതിമൂർച്ഛയുടെയും ശാരീരിക പ്രവർത്തനങ്ങൾ ആളുകൾക്കിടയിൽ വിശ്വാസവും ബന്ധവും വളർത്തിയെടുക്കുന്നതിൽ 'ഓക്സിടോസിൻ' (oxytocin) എന്ന ഹോർമോൺ പ്രധാന പങ്കാണ് വഹിക്കുന്നത്. 

ലെെം​ഗികബന്ധത്തിനിടെ മരണം സംഭവിക്കുന്ന വാർത്തകൾ നാം ഇടയ്ക്കിടെ വായിക്കാറുണ്ട്. സെക്സിനിടെ പെട്ടെന്ന് മരണം സംഭവിക്കുന്ന കേസുകൾ 0.6 ശതമാനം മാത്രമാണെന്നാണ് പഠനങ്ങൾ പറയുന്നത്. പല കാരണങ്ങൾ കൊണ്ട് ലെെം​ഗിക ബന്ധത്തിനിടെ മരണം സംഭവിക്കാം. മിക്ക കേസുകളിലും സമ്മർദ്ദം അല്ലെങ്കിൽ ചില മരുന്നുകളുടെ ഉപയോ​ഗം (ഉദാഹരണത്തിന് ഉദ്ധാരണക്കുറവ് ചികിത്സിക്കുന്നതിനുള്ള മരുന്നുകൾ) തുടങ്ങിയവ.

33 വർഷത്തിനിടെ 32,000 പെട്ടെന്നുള്ള മരണങ്ങൾ ജർമ്മനിയിൽ നിന്നുള്ള ഫോറൻസിക് പോസ്റ്റ്‌മോർട്ടം പഠനത്തിൽ 0.2 ശതമാനം കേസുകളും ലൈംഗിക പ്രവർത്തനത്തിനിടയിലാണ് സംഭവിച്ചതെന്ന് കണ്ടെത്തിതായി ഫ്രാങ്ക് ഫർട്ടിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സെന്റർ ഓഫ് ലീഗൽ മെഡിസിനിൽ നടത്തിയ ഒരു ഫോറൻസിക് പോസ്റ്റ്‌മോർട്ടം പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ലെെം​ഗികബന്ധത്തിനിടെ പെട്ടെന്നുള്ള മരണം സംഭവിക്കുന്നത് കൂടുതലും പുരുഷന്മാരിലാണ്. ഏറ്റവും സാധാരണമായ കാരണം ഹൃദയാഘാതമാണ്. ഇതിനെ 'മയോകാർഡിയൽ ഇൻഫ്രാക്ഷൻ' (myocardial infarction) എന്നും അറിയപ്പെടുന്നു.അടുത്തിടെ, ലണ്ടൻ സർവകലാശാലയിലെ സെന്റ് ജോർജ്ജിലെ ഗവേഷകർ ഈ പ്രശ്നം മധ്യവയസ്കരായ പുരുഷന്മാരിൽ മാത്രം കണ്ടു വരുന്ന പ്രശ്നമല്ലെന്ന് കണ്ടെത്തിയിരുന്നു. ജാമാ കാർഡിയോളജിയിൽ പഠനം പ്രസിദ്ധീകരിച്ചു.

1994 ജനുവരിയ്ക്കും 2020 ഓഗസ്റ്റിനും ഇടയിൽ സെന്റ് ജോർജിലെ കാർഡിയാക് പാത്തോളജി സെന്ററിലേക്ക് റഫർ ചെയ്യപ്പെട്ട 6,847 കേസുകളിൽ കണ്ടെത്തിയ പെട്ടെന്നുള്ള ഹൃദയ സംബന്ധമായ മരണങ്ങളെ കുറിച്ചും പരിശോധിച്ചു.ഇതിൽ 17 പേർ (0.2 ശതമാനം) സെക്സിനിടെ സംഭവിച്ച കേസുകളാണ്.

പകുതി കേസുകളിലും ഹൃദയം ഘടനാപരമായി സാധാരണ നിലയിലാണെന്നും 'സഡൻ ആർറിഥമിക് ഡെത്ത് സിൻഡ്രോം' (sudden arrhythmic death syndrome) ആണെന്ന് കണ്ടെത്തി. 'അയോർട്ടിക് ഡിസെക്ഷൻ' (Aortic dissection) ആണ് രണ്ടാമത്തെ മരണകാരണം (12 ശതമാനം).  മറ്റൊരു കാരണം ഹൃദയപേശികളെ ബാധിക്കുന്ന 'കാർഡിയോമയോപ്പതി' (cardiomyopathy) എന്ന രോ​ഗാവസ്ഥയാണ്. 

പുതിയ പഠനം സൂചിപ്പിക്കുന്നത് 50 വയസ്സിന് താഴെയുള്ളവരിൽ പെട്ടെന്നുള്ള ഹൃദയാഘാതം സംഭവിക്കുന്നത് പ്രധാനമായും 'സഡൻ ആർറിഥമിക് ഡെത്ത് സിൻഡ്രോം' മൂലമാകാമെന്ന് വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിലെ കെമിക്കൽ പാത്തോളജിയിലെ സീനിയർ ലക്ചറായ ഡേവിഡ് സി ഗേസ് പറഞ്ഞു.

Read more : ലൈംഗികബന്ധത്തിൽ നിന്നും ദമ്പതികൾ വിട്ടു നിൽക്കുന്നത് നാല് കാരണങ്ങൾ കൊണ്ടാകാം

Follow Us:
Download App:
  • android
  • ios