'കോണ്ടം' ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

By Web TeamFirst Published Oct 3, 2021, 4:53 PM IST
Highlights

കോണ്ടം ശരിയായ രീതിയിൽ ഉപയോ​ഗിക്കുകയാണെങ്കിൽ ഗർഭധാരണം തടയാനുള്ള സാധ്യത 98 ശതമാനമാണെന്ന് 
ഒർലാൻഡോയിലെ വിന്നി പാമർ ഹോസ്പിറ്റൽ ഫോർ വ്യുമൺ ആന്റ് ബേബി ആശുപത്രിയിലെ ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാ​ഗം ഡോ. ക്രിസ്റ്റീൻ ഗ്രീവ്സ് പറ‍ഞ്ഞു. 

ഗർഭധാരണം(pregnancy) തടയാനും ലൈംഗികമായി പകരുന്ന അണുബാധകളിൽ നിന്നും സംരക്ഷിക്കാനും കോണ്ടം(condom) മികച്ച മാർഗമാണ്. യുഎസിൽ 15നും 44നും ഇടയിൽ പ്രായമുള്ള 24 ശതമാനം സ്ത്രീകളും 34 ശതമാനം പുരുഷന്മാരും ലൈംഗിക ബന്ധത്തിൽ(sex) ഏർപ്പെടുമ്പോൾ കോണ്ടം ഉപയോഗിച്ചിരുന്നതായി 2015ൽ നടത്തിയ ഒരു സർവേയിൽ പറയുന്നു.

കോണ്ടം ശരിയായ രീതിയിൽ ഉപയോ​ഗിക്കുകയാണെങ്കിൽ ഗർഭധാരണം തടയാനുള്ള സാധ്യത 98 ശതമാനമാണെന്ന് 
ഒർലാൻഡോയിലെ വിന്നി പാമർ ഹോസ്പിറ്റൽ ഫോർ വ്യുമൺ ആന്റ് ബേബി ആശുപത്രിയിലെ ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാ​ഗം ഡോ. ക്രിസ്റ്റീൻ ഗ്രീവ്സ് പറ‍ഞ്ഞു. 

ലെെം​ഗിക ബന്ധത്തിനിടെ കോണ്ടം ഉപയോ​ഗിക്കുമ്പോൾ മിക്ക പുരുഷന്മാരും കോണ്ടത്തിന് തകരാറുണ്ടോ എന്നത് പരിശോധിക്കാൻ മറന്ന് പോകാറുണ്ട്. കോണ്ടത്തിൽ ചെറിയ ദ്വാരങ്ങൾ ചിലപ്പോൾ ഉണ്ടായേക്കാം. ഇത് ​ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുകയും ലെെം​ഗിക രോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ കോണ്ടം ഉപയോ​ഗിക്കുന്നതിന് മുമ്പ് തകരാറുകളുണ്ടോ എന്നത് നിർബന്ധമായും പരിശോധിക്കേണ്ടത് പ്രധാനമാണെന്നും ഡോ. ക്രിസ്റ്റീൻ ഗ്രീവ്സ് പറഞ്ഞു.

 

 

സെക്സിനിടെ കോണ്ടം പൊട്ടിപ്പോകാനുള്ള സാധ്യതയും കൂടുതലാണ്. ചിലർ ലൈംഗികബന്ധത്തിന്റെ ആരംഭത്തിൽ കോണ്ടം ഉപയോഗിക്കാറില്ല. ഇങ്ങനെ ചെയ്യുന്നത് ലൈംഗിക രോഗങ്ങൾ പിടിപെടാൻ കാരണമാകാറുണ്ട്. സെക്സിനിടെ കോണ്ടം ഊരിമാറ്റുന്നതും നല്ലതല്ല. ലൈംഗികബന്ധം അവസാനിക്കുന്നത് വരെയും കോണ്ടം ഉപയോ​ഗിക്കുക. 

ഒരേ സമയം ഒന്നിലധികം കോണ്ടം ഉപയോഗിക്കരുത്. കോണ്ടം എപ്പോഴും തണുപ്പുള്ള, നനവില്ലാത്ത സ്ഥലത്ത്  സൂക്ഷിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ അത് കേടാവാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല അത് ധരിക്കാനും ഉപയോ​ഗിക്കാനും ഏറെ പ്രയാസകരമായിരിക്കും. കോണ്ടം ഉപയോഗിക്കുന്നതിന് മുമ്പ് കേടുപാടുകൾ ഉണ്ടോയെന്ന് പരിശോധിക്കുക. കോണ്ടം നിറം മാറുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ അത് ഉപയോഗിക്കാൻ പാടില്ലെന്നും ഡോ. ക്രിസ്റ്റീൻ പറയുന്നു. 

അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാന്‍ ഫലപ്രദമായ നാല് വഴികള്‍

click me!