കുട്ടികള്‍ ഗൂഗിളില്‍ 'സെക്സ്' തിരഞ്ഞാല്‍ രക്ഷിതാക്കള്‍ എന്തു ചെയ്യണം; ഡോക്ടര്‍ പറയുന്നു

By Web TeamFirst Published Oct 3, 2019, 11:24 AM IST
Highlights
  • കുട്ടികളുടെ സെക്സ് സംബന്ധമായ കാര്യങ്ങളിലെ സംശയം എങ്ങനെ തീര്‍ക്കാം
  • രക്ഷിതാക്കള്‍ എങ്ങനെ കുട്ടിയോട് ഇത്തരം കാര്യങ്ങള്‍ ആശയവിനിമയം നടത്തണം
  • കുട്ടികള്‍ ഗൂഗിളില്‍ 'സെക്സ്' തിരഞ്ഞാല്‍ രക്ഷിതാക്കള്‍ എന്ത് ചെയ്യണമെന്നും ഡോക്ടര്‍ പറയുന്നു

കുട്ടികളെയും ഇന്‍റര്‍നെറ്റ് ലോകത്തെയും ഇന്ന് രണ്ടായി മാറ്റി നിര്‍ത്താനാവില്ല. അവരുടെ ജീവിതത്തിന്‍റെ , വളര്‍ച്ചയുടെ ഭാഗമായി തന്നെയാണ് സൈബര്‍ ലോകവും ചേര്‍ന്ന് വളരുന്നത്.  കുട്ടികളുടെ ജീവിത പരിസരങ്ങളില്‍ നിന്ന് കണ്ടെത്തുന്ന വാക്കുകളോ രീതികളോ ഉണ്ടാക്കുന്ന സംശയങ്ങള്‍ ഇല്ലാതാക്കാന്‍ അവര്‍ എളുപ്പത്തില്‍ കാണുന്ന മാര്‍ഗം ഇന്‍റര്‍നെറ്റ് അഥവാ ഗൂഗിള്‍ ചെയ്യുക എന്നതാണ്. ഇത്തരത്തില‍് ചെറിയ പ്രായത്തില്‍ ഒരു കുട്ടി സെക്സ് എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ മാതാപിതാക്കള്‍ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മനശാസ്ത്രജ്ഞയായ ജോക്ടര്‍ നീറ്റ ജോസഫ്. 

സെക്സിനെ കുറിച്ച് അവര്‍ക്ക് നമ്മള്‍ വേണ്ട അവബോധം നല്‍കാത്തതാണ് മറ്റിടങ്ങളില്‍ ഇതിനെ കുറിച്ചുള്ള അറിവ് തേടി കുട്ടികള്‍ പോകുന്നതെന്നും വേണ്ടത് ഈ രീതിയില്ലെന്നും. അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയാല്‍ നാളെ അവര്‍ നിങ്ങളുടെ അടുത്ത് സംശയവുമായി വീണ്ടും വരുമെന്നും ഡോക്ടര്‍ പറയുന്നു.

<

click me!