ഉലുവ ഈ രീതിയിൽ കഴിക്കൂ, പ്രമേഹത്തെ അകറ്റാം

Published : Jun 03, 2023, 10:17 PM ISTUpdated : Jun 03, 2023, 10:21 PM IST
ഉലുവ ഈ രീതിയിൽ കഴിക്കൂ, പ്രമേഹത്തെ അകറ്റാം

Synopsis

ഉലുവയിൽ പ്രമേഹ വിരുദ്ധ ഗുണങ്ങളുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. കൂടാതെ ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും കഴിയും. ഉലുവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാർബോഹൈഡ്രേറ്റിന്റെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.   

ഇന്ത്യയിലും ലോകമെമ്പാടും വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം. ടൈപ്പ്-2 ഡയബറ്റിസ് മെലിറ്റസ് ഒരു സാധാരണ ഉപാപചയ രോഗമാണ്. ഗ്ലൂക്കോമന്നൻ ഫൈബർ ഉൾപ്പെടെ ഉലുവയിലെ ലയിക്കുന്ന നാരുകൾ കുടലിൽ ആഗിരണം ചെയ്യപ്പെടുന്ന പഞ്ചസാരയുടെ ആഗിരണത്തെ വൈകിപ്പിക്കുന്നുവെന്ന് ആയുർവേദയിലെ ഗവേഷണ ജേണലായ ആയു ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഫെനുഗ്രെസിൻ, ട്രൈഗോനെല്ലിൻ തുടങ്ങിയ ആൽക്കലോയിഡുകൾക്ക് ഹൈപ്പോഗ്ലൈസമിക് പ്രവർത്തനം ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഉലുവയിൽ പ്രമേഹ വിരുദ്ധ ഗുണങ്ങളുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. കൂടാതെ ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും കഴിയും. ഉലുവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാർബോഹൈഡ്രേറ്റിന്റെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. 

ഉയർന്ന ബോഡി മാസ് ഇൻഡക്സ് ഉള്ളവരും കലോറി കുറവുള്ള ഭക്ഷണക്രമം പിന്തുടരുന്നവരും രക്തത്തിലെ പഞ്ചസാരയുടെ അളവ് അല്ലെങ്കിൽ ഇൻസുലിൻ പ്രതിരോധം നിയന്ത്രിക്കുന്നതിന് ഉലുവ വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ശീലമാക്കണമെന്ന് പഠനങ്ങൾ പറയുന്നു. പ്രതിദിനം 10 ഗ്രാം ഉലുവ കഴിക്കുന്നത് HbA1c കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

ഉലുവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുന്നതിലൂടെയും കാർബോഹൈഡ്രേറ്റ് ആഗിരണം ചെയ്യുന്നതിലൂടെയും രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്നു. ഉലുവ ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നതും ഏറെ നല്ലതാണ്. രുചി കൂട്ടാൻ മാത്രമല്ല, പ്രമേഹത്തിനുളള നിയന്ത്രണത്തിനും കൂടി ഇത് സഹായിക്കുന്നു. മാത്രമല്ല,ഉലുവാച്ചെടിയുടെ ഇല കറിയായും തോരനുമായുമെല്ലാം കഴിയ്ക്കാം. നേരിയ കയ്പു രസമുള്ള ഈ ഇലകൾ അയേൺ സമ്പുഷ്ടമാണ്. 

കാൽസ്യം, പല തരം വൈറ്റമിനുകൾ തുടങ്ങി ഇതിൽ മനുഷ്യ ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. പ്രമേഹം മാത്രമല്ല, കൊളസ്‌ട്രോൾ പോലുള്ള രോഗങ്ങൾക്കുള്ള പരിഹാരം കൂടിയാണ് ഉലുവ.

നാല് ചേരുവകൾ കൊണ്ടുള്ള ഈ സ്മൂത്തി വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും

 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം