കൊളസ്ട്രോൾ കുറയ്ക്കാൻ വെളുത്തുള്ളി ഇങ്ങനെ കഴിക്കൂ

Published : Jul 09, 2023, 11:32 AM ISTUpdated : Jul 09, 2023, 11:56 AM IST
കൊളസ്ട്രോൾ കുറയ്ക്കാൻ വെളുത്തുള്ളി ഇങ്ങനെ കഴിക്കൂ

Synopsis

വെളുത്തുള്ളിയിൽ കാണപ്പെടുന്ന അലിസിൻ എന്ന സംയുക്തമാണ് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തം കട്ടിയാക്കുന്നത് തടയുന്നതിനും സഹായിക്കുന്നതെന്ന് ആയുർവേദ വിദ​ഗ്ധ ഡോ. അന്നു പ്രസാദ് പറഞ്ഞു. ഒരു ഗ്ലാസ് വെള്ളത്തോടൊപ്പം വെളുത്തുള്ളി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുമുള്ള ഏറ്റവും മികച്ച മാർഗമാണ്.  

ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണാകും. ഇത് ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ള വിവിധ പ്രശ്നങ്ങളിലേക്കും വഴി വയ്ക്കാം. തെറ്റായ ഭക്ഷണശീലം കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകും. ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ കൊളസ്ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. 

കൊളസ്ട്രോൾ പ്രധാനമായും രണ്ട് തരത്തിലുണ്ട്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോൾ ശരീരത്തിന് ആവശ്യമാണ്. എന്നാൽ ചീത്ത കൊളസ്‌ട്രോൾ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. അമിതവണ്ണം ഉണ്ടാകാൻ കാരണമാകുന്നതോടൊപ്പം ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിക്കും. കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചേരുവകയാണ് വെളുത്തുള്ളി.

അധിക കലോറി നീക്കം ചെയ്യാനുള്ള കഴിവ് കൊളസ്ട്രോളിനുളണ്ട്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന സൾഫർ സംയുക്തത്തിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും വെളുത്തുള്ളിയിലുണ്ട്. വെളുത്തുള്ളിയിൽ വൈറ്റമിൻ സി, ബി6, മാംഗനീസ്, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്.

പ്രതിദിനം ഒരു അല്ലി വെളുത്തുള്ളി അല്ലെങ്കിൽ 3-6 ഗ്രാം വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് 10% കുറയ്ക്കുമെന്ന് ചില ഗവേഷണങ്ങൾ ‌ചൂണ്ടിക്കാട്ടുന്നു. പച്ച വെളുത്തുള്ളി വെറും വയറ്റിൽ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

വെളുത്തുള്ളിയിൽ കാണപ്പെടുന്ന അലിസിൻ എന്ന സംയുക്തമാണ് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തം കട്ടിയാക്കുന്നത് തടയുന്നതിനും സഹായിക്കുന്നതെന്ന് ആയുർവേദ വിദ​ഗ്ധ ഡോ. അന്നു പ്രസാദ് പറഞ്ഞു. ഒരു ഗ്ലാസ് വെള്ളത്തോടൊപ്പം വെളുത്തുള്ളി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുമുള്ള ഏറ്റവും മികച്ച മാർഗമാണ്.

 

 

'വെളുത്തുള്ളി തേൻ ചേർത്ത് കഴിക്കാം...'

കൊളസ്ട്രോൾ നിയന്ത്രിക്കാൻ വെളുത്തുള്ളി ചായയായും തേൻ ചേർത്തും കഴിക്കാവുന്നതാണ്. ഒരു വെളുത്തുള്ളിയുടെ അല്ലികൾ 3-4 കഷണങ്ങളായി മുറിച്ച് ഒരു സ്പൂണിൽ ഇടുക. അര സ്പൂൺ തേൻ സ്പൂണിലേക്ക് ഒഴിക്കുക. രണ്ട് മിനുട്ട് നേരം ഇത് മാറ്റിവയ്ക്കുക. ശേഷം, ഇത് ശരിയായി ചവച്ചരച്ച് ഇറക്കുക. വെളുത്തുള്ളിയുടെ സ്വാദ്  അൽപ്പം രൂക്ഷമായി തോന്നുകയാണെങ്കിൽ രണ്ടോ മൂന്നോ സ്പൂൺ ചെറുചൂടുവെള്ളവും ഇതൊടൊപ്പം കുടിക്കാം. തേനും വെളുത്തുള്ളിയും ചേർത്ത് കഴിക്കുന്നത് രക്തസമ്മർദ്ദവും ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കാനും സഹായിക്കും.

ശ്രദ്ധിക്കേണ്ട ഒരു കാര്യം : വെളുത്തുള്ളി അമിതമായി കഴിക്കുന്നില്ലെന്ന് ഉറപ്പാക്കുക. മികച്ച ഫലങ്ങൾക്കായി എല്ലാ ദിവസവും ഒരു ചെറിയ അല്ലി വെളുത്തുള്ളി അര ടീസ്പൂൺ തേൻ ചേർത്ത് കഴിച്ചാൽ മതിയാകും.

ദിവസവും വെറും വയറ്റിൽ പെരുംജീരകം വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണമിതാണ്


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം