മുട്ടുവേദന പെട്ടെന്ന് മാറാന്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...

Published : Feb 25, 2024, 10:07 PM IST
മുട്ടുവേദന പെട്ടെന്ന് മാറാന്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...

Synopsis

വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം മൂലമുള്ള മുട്ടുവേദനയെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ ഭക്ഷണക്രമത്തിലൂടെ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.   

ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും മുട്ടുവേദന അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും മുട്ടുവേദന വരാം. വിട്ടുമാറാത്ത മുട്ടുവേദന ഉണ്ടെങ്കില്‍, ഉറപ്പായും ഒരു ഡോക്ടറുടെ നിര്‍ദ്ദേശം എടുക്കേണ്ടത് പ്രധാനമാണ്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം മൂലമുള്ള മുട്ടുവേദനയെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ ഭക്ഷണക്രമത്തിലൂടെ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

മുട്ടുവേദന പെട്ടെന്ന് മാറാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

പെട്ടെന്ന് കഠിനമായി വര്‍ക്കൌട്ടോ മറ്റോ ചെയ്യുന്നത് മുട്ടുവേദനയുണ്ടാക്കാം. അത്തരം സാഹചര്യത്തില്‍ മുട്ടുവേദന വരാന്‍ കാരണമായ പ്രവര്‍ത്തി നിര്‍ത്തിവച്ചു ഒന്ന് വിശ്രമിക്കുക. 

രണ്ട്... 

ദീര്‍ഘനേരം ഒരേ ഇരിപ്പ് ഇരിക്കുന്നവര്‍ക്കും സന്ധിവേദന ഉണ്ടായി അത് മുട്ടുവേദനയിലേയ്ക്ക് എത്താം. അത്തരം 
മുട്ടുവേദന അകറ്റാന്‍ സ്‌ട്രെച്ചിങ് വ്യായാമങ്ങള്‍ ചെയ്യാം. 

മൂന്ന്... 

ഐസ് പാക്കുകള്‍ 15- 20 മിനിറ്റ് വരെ മുട്ടില്‍ വച്ച് തടവുന്നത് നീർവീക്കവും മുട്ടുവേദനയും കുറയ്ക്കാന്‍ സഹായിക്കും. 

നാല്... 

ഹോട്ട് ബാഗ് മുട്ടില്‍ വയ്ക്കുന്നതും വേദന മാറാനും മസിലുകള്‍ക്ക് ആശ്വാസമേകാനും രക്തയോട്ടം കൂടാനും സഹായിക്കും. 

അഞ്ച്... 

മുട്ടിന് കൃത്യമായ സപ്പോര്‍ട്ട് കിട്ടുന്ന തരം ചെരുപ്പുകള്‍ ഉപയോഗിക്കുക. 

ആറ്... 

നീന്തല്‍, സൈക്ലിങ് പോലെയുള്ള വ്യായാമ മുറകള്‍ ചെയ്യുന്നതും കാല്‍മുട്ട് വേദന മാറാന്‍ സഹായിക്കും. 

ഏഴ്... 

അമിത വണ്ണം മൂലവും ചിലരില്‍ മുട്ടുവേദന ഉണ്ടാകാം. അത്തരക്കാര്‍ ശരീര ഭാരം കുറയ്ക്കുക. 

Also read: ക്യാൻസര്‍ സാധ്യത കൂട്ടുന്ന ഈ നാല് തരം ഭക്ഷണങ്ങളെ അറിയാതെ പോകരുതേ...

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ 6 ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകുന്നു
മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം