ഈ എട്ട് ലക്ഷണങ്ങളെ അവഗണിക്കരുത്, വൃക്കരോഗത്തിന്‍റെയാകാം...

Published : Feb 25, 2024, 07:22 PM ISTUpdated : Feb 25, 2024, 07:23 PM IST
ഈ എട്ട് ലക്ഷണങ്ങളെ അവഗണിക്കരുത്, വൃക്കരോഗത്തിന്‍റെയാകാം...

Synopsis

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഇടയ്ക്കിടെയുണ്ടാവുന്ന മൂത്രത്തിലെ അണുബാധ, വൃക്കകളിലുണ്ടാവുന്ന കല്ലുകള്‍, ചില മരുന്നുകളുടെ അമിത ഉപയോഗം തുടങ്ങിയവയെല്ലാം വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം.   

മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അഥവാ വിസര്‍ജ്ജനാവയവമാണ് വൃക്ക. നമ്മുടെ ശരീരത്തിലുണ്ടാകുന്ന വിസര്‍ജ്ജ്യ വസ്തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാന ധര്‍മം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഇടയ്ക്കിടെയുണ്ടാവുന്ന മൂത്രത്തിലെ അണുബാധ, വൃക്കകളിലുണ്ടാവുന്ന കല്ലുകള്‍, ചില മരുന്നുകളുടെ അമിത ഉപയോഗം തുടങ്ങിയവയെല്ലാം വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. 

വൃക്ക രോഗത്തിന്‍റെ പ്രാരംഭത്തിൽ സാധാരണയായി അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടമായെന്ന് വരില്ല. വൃക്ക രോഗികളില്‍ കണ്ടു വരുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

മുഖത്തും കാലിലും നീര്‍ക്കെട്ട് അഥവാ നീര് ഉണ്ടാകുന്നത് വൃക്ക രോഗത്തിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. 

രണ്ട്...

മൂത്രത്തിന്‍റെ അളവ് കുറയുക, മൂത്രത്തില്‍ പത, ഇടയ്‌ക്കിടെ മൂത്രം ഒഴിക്കുക, മൂത്രത്തില്‍ രക്തം കാണുക,രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുക, മൂത്രത്തിന് കടുത്ത നിറം, മൂത്രം ഒഴിക്കണമെന്ന് തോന്നുകയും എന്നാല്‍ മൂത്രം പോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ എന്നിവയെല്ലാം വൃക്ക രോഗത്തിന്‍റെ തുടക്കത്തിലുള്ള ലക്ഷണളാണ്.

മൂന്ന്...

വൃക്കകള്‍ തകരാറിലാകുന്നതോടെ ശരീരത്തിലെ മാലിന്യങ്ങളും മറ്റും രക്തത്തില്‍ അടിയുന്നു. ഇതുകാരണം ത്വക്ക് രോഗവും ചര്‍മ്മത്തില്‍ ചൊറിച്ചിലുമൊക്കെ ഉണ്ടാകാം.

നാല്...

പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയും ചിലപ്പോള്‍ വൃക്ക രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.

അഞ്ച്... 

കൈകളിലും കാലുകളിലും മരവിപ്പ്, പേശികളുടെ പിരിമുറുക്കം തുടങ്ങിയവയും ചിലപ്പോള്‍ ഇതുമൂലമാകാം. 

ആറ്... 

ശ്വാസതടസവും ഉറക്കക്കുറവുമൊക്കെ ചിലരില്‍ വൃക്ക രോഗത്തിന്‍റെ ലക്ഷണങ്ങളാകാം. 

ഏഴ്... 

വിശപ്പില്ലായ്മ, ഛര്‍ദി, ശരീരഭാരം കുറയുക തുടങ്ങിയവയും ചിലപ്പോള്‍ വൃക്ക രോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകാം. 

എട്ട്... 

ക്ഷീണവും തളര്‍ച്ചയും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എന്നാല്‍ വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ഇവയുണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ഈ നാല് ഇടങ്ങളിലെ ലക്ഷണങ്ങള്‍ വായിലെ ക്യാന്‍സറിന്‍റെയാകാം...

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
ടോയ്‌ലറ്റ് പേപ്പര്‍ പതിവായി ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ