കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാൻ ഇതാ ചില ഈസി ടിപ്സ്

Web Desk   | Asianet News
Published : Jan 18, 2020, 12:31 PM ISTUpdated : Jan 18, 2020, 12:40 PM IST
കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാൻ ഇതാ ചില ഈസി ടിപ്സ്

Synopsis

മിക്ക സ്ത്രീകളുടെയും പ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് . ദീര്‍ഘ നേരം സിക്രീനില്‍ നോക്കുന്നതുള്‍പ്പെടെ പല കാരണങ്ങള്‍ കൊണ്ടും കണ്ണിനു ചുറ്റും കറുത്ത നിറം ഉണ്ടാകാം.

കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിനെ പെരിഓർബിറ്റൽ ഡാർക്ക്‌ സർക്കിൾസ് എന്നാണു പറയുക. കൺപോളകൾക്കു ചുറ്റുമുള്ള ചർമ്മം (പെരിഓർബിറ്റൽ ചർമ്മം) വളരെ കനം കുറഞ്ഞവയാണ്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ 2 എംഎം കനമുള്ള ചർമ്മം, കൺപോളകൾക്കു ചുറ്റും ഏകദേശം 0.5 എംഎം മാത്രമേ കനമുള്ളു. ‌ചർമ്മത്തിൻറെ പ്രതലത്തിനു സമീപമുള്ള രക്ത ധമനികളിൽകൂടി രക്തം പ്രവഹിക്കുമ്പോൾ, അവ നീല നിറത്തിൽ ആവാറുണ്ട്. കൂടുതൽ തെളിഞ്ഞ ചർമ്മമാണെങ്കിൽ കൂടുതൽ ഇരുണ്ട നിറത്തിൽ പാടുകൾ കാണപ്പെടും. 

കണ്ണിന്റെ ചൊറിച്ചിലിനു കാരണമാകുന്ന എല്ലാ അവസ്ഥകളും കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾക്ക് കാരണമാകാം. കണ്ണിനു ചുറ്റുമുള്ള ഭാഗങ്ങളിൽ ചൊറിയാനും ഉരയ്ക്കാനും ഇതു കാരണമാകും എന്നതുകൊണ്ടാണ് ഇത്. ചില ഭക്ഷണങ്ങളുടെ അലർജിയും കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾക്ക് കാരണമാകാം. ചർമ്മ രോഗമായ എക്സിമ ഉള്ളവർക്കും ചൊറിച്ചിൽ അനുഭവിക്കും. കണ്ണുകളും കണ്ണുകൾക്ക്‌ ചുറ്റും ചൊറിയുന്നതും തിരുമുന്നതും ആ ഭാഗങ്ങളിലെ രക്ത ധമനികൾ വികസിക്കുന്നതിനും അതു വഴി കറുത്ത പാടുകൾ ഉണ്ടാകുന്നതിനും കാരണമാകുന്നു.

ആഹാരത്തിൽ ആവശ്യത്തിനു പോഷകങ്ങൾ ഇല്ലെങ്കിലും, സമീകൃതമായ ആഹാരം കഴിക്കാതിരിക്കുകയും ചെയ്‌താൽ അതു കണ്ണിൻറെ താഴേയുള്ള ചർമ്മത്തിൻറെ നിറ വ്യത്യാസത്തിനു കാരണമാകാം. മാത്രമല്ല, ശരീരത്തിൽ ഇരുമ്പിൻറെ അളവ് കുറഞ്ഞാൽ അതു കറുത്ത പാടുകൾക്ക് കാരണമാകും. കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഇതാ ചില ഈസി ടിപ്സ്...

ഒന്ന്...

വെള്ളം ധാരാളം കുടിക്കുക എന്നതാണ് പ്രധാനം. ദിവസവും കുറഞ്ഞത് 10 ​​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. വെള്ളം കൂടുതൽ കുടിച്ചാൽ ചർമ്മം കൂടുതൽ തിളക്കമുള്ളതാവുകയും അതൊടൊപ്പം കണ്ണിന് കറുത്തപ്പാടുകൾ മാറാനും സഹായിക്കും.

രണ്ട്...

കറുത്ത പാടുകൾ അകറ്റാൻ ഏറ്റവും മികച്ചതാണ് കറ്റാർവാഴ ജെൽ. ദിവസവും കണ്ണിന് താഴേ ജെൽ പുരട്ടുന്നത് കറുത്തപാട് അകറ്റാൻ സഹായിക്കും. 

മൂന്ന്...

ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. കണ്ണിന് മുകളിൽ വെള്ളരിക്ക കഷ്ണം 15 മിനിറ്റ് വയ്ക്കുന്നത് കണ്ണിന് തണുപ്പ് കിട്ടാനും കറുത്ത പാട് മാറാനും സഹായിക്കും. 

നാല്...

റോസ് വാട്ടർ ചർമ്മസംര​ക്ഷണത്തിന് ഏറ്റവും നല്ല മരുന്നാണ്. കണ്ണിന് ചുറ്റും റോസ് വാട്ടർ പുരട്ടുന്നത് കറുപ്പ് നിറം മാറാൻ വളരെ മികച്ചതാണ്. പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകാവുന്നതാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ വിറ്റാമിനുകളുടെ അഭാവം ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു
വിറ്റാമിൻ ഇയുടെ കുറവിനെ തിരിച്ചറിയാം; ലക്ഷണങ്ങൾ