
മലേറിയ, ഡെങ്കി, സിക്ക, ചിക്കുൻഗുനിയ തുടങ്ങിയ പല മാരകമായ രോഗങ്ങൾക്കും കാരണമാകുന്നത് കൊതുകുകൾ തന്നെയാണ്. മിക്ക വീടുകളിലും കൊതുക് ശല്യം കൂടിവരികയാണ്. വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കാതെ നോക്കുകയാണ് പ്രധാന പരിഹാരം. വീടും പരിസരവും വ്യത്തിയാക്കി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വീട്ടിലെ കൊതുക് ശല്യം ഒരു പരിധി വരെ കുറയ്ക്കാൻ ഇതാ ചില മാർഗങ്ങൾ...
ഒന്ന്...
കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മികച്ചൊരു വഴിയാണ്. ഇവ അൽപം തുറന്ന ബൗളിൽ സൂക്ഷിക്കുന്നത് കൊതുകിനെ അകറ്റാൻ സഹായിക്കും.
രണ്ട്...
കുരുമുളകുപൊടി സ്പ്രെ ചെയ്യുന്നത് കൊതുകിനെ തുരത്താൻ നല്ലതാണ്. കുരുമുളകുപൊടി ഏതെങ്കിലും എസൻഷ്യൽ ഓയിലിൽ കലർത്തി കൊതുക് ശല്യമുള്ള ഇടങ്ങളിൽ സ്‌പ്രേ ചെയ്യാം.
Read more അറിയാം മലേറിയയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
മൂന്ന്...
ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും. ചെറുനാരങ്ങയിൽ ഗ്രാമ്പൂ കുത്തി മുറികളിൽ വയ്ക്കുന്നത് കൊതുകിനെ ഓടിക്കാൻ നല്ലതാണ്.
നാല്...
കൊതുകിൽ നിന്ന് രക്ഷ നേടാനുള്ള ഉത്തമമാർഗമാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചെടുത്ത് വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയിൽ തളിച്ചാൽ കൊതുകിനെ അകറ്റാം.
അഞ്ച്...
തുളസിയില പുകയ്ക്കുകയോ മുറിയിൽ വയ്ക്കുകയോ ചെയ്യുന്നത് കൊതുകിനെ തുരത്താനുള്ള മറ്റൊരു വഴിയാണ്. മുറിക്കുള്ളിൽ കൊതുക് പ്രവേശിക്കാതിരിക്കാൻ ജനാലകളിലോ വാതിലിന് പുറത്തോ തുളസിയില വയ്ക്കാം.
Read more ഗ്രീൻ ടീ ശരിക്കും വണ്ണം കുറയ്ക്കാൻ സഹായിക്കുമോ?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam