കൊവാക്സിൻ ബൂസ്റ്റർ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾക്കെതിരായ വാക്സിൻ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നു: ഐസിഎംആർ പഠനം

Web Desk   | Asianet News
Published : Jun 16, 2022, 01:34 PM IST
കൊവാക്സിൻ ബൂസ്റ്റർ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾക്കെതിരായ വാക്സിൻ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നു: ഐസിഎംആർ പഠനം

Synopsis

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി), ഭാരത് ബയോടെക് എന്നിവ ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

കൊവാക്സിൻ ബൂസ്റ്ററിന് (Covaxin booster) ഒമിക്രോൺ വേരിയന്റുകളായ ബിഎ1, ബിഎ2 എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ കഴിയുമെന്ന്  ഐസിഎംആർ പഠനം. ഡെൽറ്റ വേരിയന്റിനും ഒമിക്രോൺ ഉപ-വകഭേദങ്ങൾക്കുമെതിരെ കൊവാക്സിൻ ബൂസ്റ്റർ ഡോസ് ഫലപ്രദമാണെന്ന് തെളിഞ്ഞതായി പഠനത്തിൽ പറയുന്നു. 

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി), ഭാരത് ബയോടെക് എന്നിവ ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

കൊവാക്‌സിന്റെ ബൂസ്റ്റർ ഡോസ് ഡെൽറ്റയും ഒമിക്രോണും ഉൾപ്പെടെയുള്ള ആശങ്കയുടെ വകഭേദങ്ങൾക്കെതിരായ ന്യൂട്രലൈസിംഗ് ആന്റിബോഡി പ്രതികരണം മെച്ചപ്പെടുത്തുന്നതായി കണ്ടെത്തി. ഇതൊരു പ്രതീക്ഷ നൽകുന്ന പഠനമാണെന്ന് ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ ഡോ സമീരൻ പാണ്ഡ പറഞ്ഞു.

ഡെൽറ്റ വേരിയന്റിനെതിരായ 2, 3 ഡോസ് പ്രതിരോധ കുത്തിവയ്പ്പുകളെത്തുടർന്ന് കൊവാക്സിനിന്റെ സംരക്ഷണ ഫലപ്രാപ്തി താരതമ്യം ചെയ്യാൻ എൻഐവി പൂനെയിലെ ശാസ്ത്രജ്ഞയായ ഡോ.പ്രജ്ഞാ യാദവിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘം ഹാംസ്റ്ററുകളിൽ പഠനം നടത്തി. 

Read more  വണ്ണം കുറയ്ക്കാൻ ഇതാ മൂന്ന് ഹെൽത്തി ജ്യൂസുകൾ

ആന്റിബോഡി പ്രതികരണം, ക്ലിനിക്കൽ നിരീക്ഷണങ്ങൾ, വൈറസ് ചലഞ്ചിന് ശേഷമുള്ള ശ്വാസകോശ രോഗത്തിന്റെ തീവ്രത എന്നിവ പരിശോധിച്ചു.  ഡോസ് 2-ലും ഡോസ് 3-ലും ഹോമോലോഗസ് വാക്സിൻ സ്‌ട്രെയിനിനെതിരെ താരതമ്യപ്പെടുത്താവുന്ന ന്യൂട്രലൈസിംഗ് ആന്റിബോഡി പ്രതികരണം ഉണ്ടായിരുന്നിട്ടും ഡെൽറ്റയ്ക്ക് ശേഷമുള്ള മൂന്നാം ഡോസ് ഇമ്മ്യൂണൈസ്ഡ് ഗ്രൂപ്പിൽ ശ്വാസകോശ രോഗത്തിന്റെ തീവ്രതയിൽ ഗണ്യമായ കുറവുണ്ടാക്കിയതായി പഠനത്തിൽ കണ്ടെത്തി. 

ഇത് കോശ മധ്യസ്ഥ രോഗപ്രതിരോധ പ്രതികരണത്തിന്റെ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നതായും ​ഗവേഷകർ പറയുന്നു. കൂടാതെ, ബൂസ്റ്റർ ഡോസ് വാക്സിനേഷനുകൾ ഹോമോലോഗസ്, ഹെറ്ററോളജിക്കൽ വേരിയന്റുകൾക്ക് എതിരായ ന്യൂട്രലൈസിംഗ് ആന്റിബോഡി പ്രതികരണങ്ങൾ വർദ്ധിപ്പിക്കുന്നതായും പഠനത്തിൽ പറയുന്നു.

Read more  കൊവിഡിന്‍റെ പുതിയ ലക്ഷണങ്ങൾ എന്തൊക്കെ?

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹൃദയത്തെ തകരാറിലാക്കുന്ന 5 ദൈനംദിന ശീലങ്ങൾ
പുരുഷന്മാര്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, പ്രോസ്റ്റേറ്റ് ക്യാൻസറാകാം