പ്രതിരോധശേഷി കൂട്ടാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

Published : May 20, 2019, 03:32 PM IST
പ്രതിരോധശേഷി കൂട്ടാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

Synopsis

കെെ എപ്പോഴും വൃത്തിയാക്കി വയ്ക്കാനാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കാരണം, ബാത്ത് റൂം പോകുമ്പോൾ വാതിലിൽ തൊടാറില്ലേ, നിങ്ങൾ പോലും അറിയാതെ പൊടിയുള്ള മറ്റ് വസ്തുക്കളിൽ നിങ്ങൾ തൊടാറില്ലേ. നിങ്ങൾ പോലും അറിയാതെ അണുക്കൾ നിങ്ങളുടെ കെെകളിലെത്തുന്നു. ശുചിത്വക്കുറവ് ഈ അണുക്കളെ നമ്മുടെ ശരീരത്തിലെത്തിക്കുകയും ഇത് രോഗം പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. 

കാലാവസ്ഥ മാറുന്നത് അനുസരിച്ച് ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ ചെറുതൊന്നുമല്ല.  ശരീരത്തെ രോഗങ്ങള്‍ക്ക് അടിമപ്പെടാതെ പിടിച്ചുനിര്‍ത്താന്‍ പ്രതിരോധശക്തി കൂടിയേ തീരൂ. ഇന്നത്തെ കാലത്തെ കുട്ടികൾക്ക് ചെറുതായി മഴ നനഞ്ഞാലോ വെയിൽ കൊണ്ടാലോ അപ്പോൾ ജലദോഷവും പനിയും വരുന്നത് കാണാം. പ്രതിരോധശേഷി കുറയാതിരിക്കാനാണ് നാം എല്ലാവരും ശ്രദ്ധിക്കേണ്ടത്. പ്രതിരോധശേഷി കൂട്ടാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങളാണ് താഴേ ചേർക്കുന്നത്...

ഒന്ന്...

കെെ എപ്പോഴും വൃത്തിയാക്കി വയ്ക്കാനാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കാരണം, ബാത്ത് റൂം പോകുമ്പോൾ വാതിലിൽ തൊടാറില്ലേ, നിങ്ങൾ പോലും അറിയാതെ പൊടിയുള്ള മറ്റ് വസ്തുക്കളിൽ നിങ്ങൾ തൊടാറില്ലേ. നിങ്ങൾ പോലും അറിയാതെ അണുക്കൾ നിങ്ങളുടെ കെെകളിലെത്തുന്നു. 

ശുചിത്വക്കുറവ് ഈ അണുക്കളെ നമ്മുടെ ശരീരത്തിലെത്തിക്കുകയും ഇത് രോഗം പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ആവശ്യത്തിന് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മുതൽ 20 സെക്കൻഡ് നേരം കൈ കഴുകി വൃത്തിയാക്കുക. സാധിക്കുമെങ്കിൽ ചൂടുവെള്ളത്തിൽ രണ്ട് നേരമെങ്കിലും കെെ കഴുകുന്നത് നല്ലതാണ്. 

രണ്ട്...

ഇന്ന് പലർക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് മൊബൈൽ ഫോണുകളും ടാബ്‌ലറ്റും ലാപ്ടോപ്പുമൊക്കെ. നമ്മൾ സ്ഥിരമായി ഉപയോ​ഗിക്കുന്ന ഇവയിൽ അണുക്കൾ തങ്ങിനിൽക്കാം. അതുകൊണ്ടുതന്നെ അതിലുളള പൊടിപടലങ്ങളൊക്കെ വൃത്തിയാക്കുന്നത് രോഗാണുക്കളെ അകറ്റിനിർത്താന്‍ സഹായിക്കും.

മൂന്ന്...

 പ്രതിരോധശേഷി വർധിപ്പിക്കാൻ ആരോഗ്യപരമായ ഭക്ഷണമാണ് കഴിക്കേണ്ടത്. ഭക്ഷണം വലിച്ചുവാരി കഴിക്കാതെ ആവശ്യത്തിന് മാത്രം കഴിക്കുകയാണ് വേണ്ടത്. കൃത്യമായ ആഹാര ക്രമീകരണവും വേണം. കോളിഫ്ളവർ, ബ്രോക്കോളി, വെളുത്തുള്ളി, ഇഞ്ചി, വെള്ളരിക്ക എന്നിവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. കൂടാതെ മാതളം, തണ്ണിമത്തൻ, ആപ്പിൾ തുടങ്ങിയ പഴങ്ങളും ധാരാളം ഭക്ഷണത്തിൽ ചേർക്കുക. ഇവ രോഗങ്ങൾ പരത്തുന്ന അണുക്കളോട് പൊരുതാൻ ആവശ്യമായ ആന്റി ഓക്സൈഡുകൾ നമ്മുടെ ശരീരത്തിന് പ്രദാനം ചെയ്യും.

നാല്...

പുറത്ത് എത്ര തണുപ്പാണെങ്കിലും ശരീരത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ജലാംശത്തിന്റെ ആവശ്യം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ വെള്ളം കുടിക്കുന്നതിൽ യാതൊരു കുറവും വരുത്തേണ്ടതില്ല. കൃത്യമായ അളവിൽ ജലാംശം ലഭിക്കുന്നതുമൂലം ശരീരത്തിൽ നിന്നും വിഷാംശം പുറംതള്ളുകയും അതുമുലം ഉന്മേഷവും ഉണർവും വർധിക്കുകയും ചെയ്യുന്നു.

അഞ്ച്...

തണുപ്പുകാലങ്ങളിൽ ഏഴു മണിക്കൂർ ഉറക്കം കിട്ടാതെ വന്നാൽ ജലദോഷവും മറ്റും പിടിപെടാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ നാളുകളിൽ കൂടുതൽ സമയം ഉറക്കത്തിനായി മാറ്റിവയ്ക്കുന്നത് ഉചിതമാണ്. ക്യത്യമായ ഉറക്കം കിട്ടി‌യില്ലെങ്കിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ, സമ്മർദ്ദം, ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങളും പിടിപെടാം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

18-നും 25-നും ഇടയിൽ പ്രായമുള്ളവരിൽ എച്ച്ഐവി വർദ്ധിക്കുന്നു ; കോളേജ് വിദ്യാർഥികൾക്ക് പരിശോധന നിർബന്ധമാക്കി കർണാടക
മുടി കരുത്തോടെ വളരാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ