സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; മൂത്രമൊഴിക്കാതെ പിടിച്ചുവച്ചാൽ സംഭവിക്കുന്നത്...

By Web TeamFirst Published May 20, 2019, 11:43 AM IST
Highlights

സമയത്ത് മൂത്രമൊഴിക്കാതെ പിടിച്ച് വയ്ക്കുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഒരു മനുഷ്യന്റെ മൂത്രസഞ്ചിയില്‍ പരമാവധി അരലിറ്റര്‍ മൂത്രമാണ് പിടിച്ചു വയ്ക്കാന്‍ സാധിക്കുക. അതു മറികടന്നാലാണ് മൂത്രശങ്ക തോന്നിത്തുടങ്ങുക. 

മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം ചിലർക്കുണ്ട്. ടോയ്ലറ്റ് വൃത്തിയില്ല, വെള്ളമില്ല തുടങ്ങിയ കാരണങ്ങൾ കൊണ്ടാകും മിക്കവരും മൂത്രം പിടിച്ചുവയ്ക്കുന്നത്. സമയത്ത് മൂത്രമൊഴിക്കാതെ പിടിച്ച് വയ്ക്കുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഒരു മനുഷ്യന്റെ മൂത്രസഞ്ചിയില്‍ പരമാവധി അരലിറ്റര്‍ മൂത്രമാണ് പിടിച്ചു വയ്ക്കാന്‍ സാധിക്കുക. അതു മറികടന്നാലാണ് മൂത്രശങ്ക തോന്നിത്തുടങ്ങുക. 

ശരീരം സിഗ്നൽ കൊടുത്തിട്ടും മൂത്രമൊഴിക്കാൻ തയ്യാറാവാതിരിക്കുമ്പോൾ ചെറിയ തോതിൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവും. എന്നാൽ ഭൂരിഭാഗം സ്ത്രീകളും ദീർഘനേരം മൂത്രമൊഴിക്കാതെ പിടിച്ചിരിക്കും. അങ്ങനെ വരുമ്പോൾ മൂത്രസഞ്ചിയിൽ മൂത്രത്തിന്റെ അളവ് കൂടിക്കൂടി വരും. പിന്നീട് ശരീരം തന്നെ അല്പാല്പമായി മൂത്രം പുറന്തള്ളാൻ തുടങ്ങും. മൂത്രം കെട്ടിക്കിടന്നാൽ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇ കോളി പോലുള്ള ബാക്ടീരിയകൾ  ഉണ്ടാകാം. അണുബാധ കടുത്ത അസ്വസ്ഥതയും വേദനയും ഉണ്ടാക്കുന്നതാണ്. ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ ​ഗുരുതരപ്രശ്നങ്ങളുണ്ടാക്കാം. കൃത്യമായി മൂത്രം ഒഴിക്കാതിരിക്കുന്നതും ശരിയായ ശുചിത്വം പാലിക്കാത്തതുമാണ്‌ സ്‌ത്രീകളില്‍ മൂത്രാശയ അണുബാധയ്‌ക്കു കാരണമാകുന്നത്‌. 

യൂറിനറി ഇന്‍ഫെക്ഷന്‍...

ഇന്ന് മിക്ക സ്ത്രീകളിലും കണ്ട് വരുന്ന പ്രശ്നമാണ് മൂത്രത്തിൽ അണുബാധ അല്ലെങ്കില്‍ യുറിനറി ഇന്‍ഫെക്ഷന്‍. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് യൂറിനറി ഇന്‍ഫെക്ഷന്‍ കൂടുതലായി കണ്ട് വരുന്നത്. കൃത്യമായി മൂത്രം ഒഴിക്കാതിരിക്കുന്നതും ശരിയായ ശുചിത്വം പാലിക്കാത്തതുമാണ്‌ സ്‌ത്രീകളില്‍ മൂത്രാശയ അണുബാധയ്‌ക്ക് കാരണമാകുന്നത്‌.

അടിവയറ്റില്‍ വേദന, അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക ഇവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. ഇത് ശരിയായ സമയത്ത് ചികിത്സിക്കാതെയിരുന്നാല്‍ വൃക്കകളെ ഗുരുതരമായി ബാധിക്കാനിടയുണ്ട്. മൂത്രത്തില്‍ അണുബാധയുണ്ടായാല്‍ ഡോക്ടറെ ഉടനടി സമീപിക്കണം എന്നത് നിര്‍ബന്ധമാണ്‌.

മൂത്രാശയ അണുബാധയുടെ ചികിത്സയ്ക്ക് പ്രധാനമായും ആന്റിബയോട്ടിക്ക് മരുന്നുകളാണ് ഉപയോഗിക്കുന്നത്. മൂത്രം ഒഴിക്കുമ്പോള്‍ വേദനയും പുകച്ചിലും, കൂടെക്കൂടെ മൂത്രമൊഴിക്കണമെന്ന തോന്നല്‍ രക്തം കലര്‍ന്ന് മുത്രം പോകുക, രൂക്ഷമായ ദുര്‍ഗന്ധം, മൂത്രത്തിനു നിറവ്യത്യാസം എന്നിവയാണ് ലക്ഷണങ്ങള്‍.

click me!