
ഗർഭനിരോധന മാർഗ്ഗങ്ങളിൽ ഏറ്റവും ഫലപ്രദമായ ഒന്നാണ് കോണ്ടം (condom). ഏറ്റവും എളുപ്പമുള്ള ഗർഭനിരോധന മാർഗ്ഗങ്ങളിൽ ഒന്നായതിനാൽ ലൈംഗികമായി പകരുന്ന രോഗങ്ങൾ ഒഴിവാക്കാനുള്ള മികച്ച മാർഗം കൂടിയാണ് കോണ്ടം. പുരുഷ ബീജങ്ങളെ തടഞ്ഞ് അണ്ഡ-ബീജ സംയോഗം നടക്കാതെയും ലൈംഗിക രോഗങ്ങൾ പകരാതെയും നോക്കുകയാണ് കോണ്ടം ചെയ്യുന്നത്.
നിങ്ങൾക്ക് അനുയോജ്യമായ കോണ്ടം വലുപ്പം ഏതാണെന്ന് എങ്ങനെ തിരിച്ചറിയാം?. അതിനെ കുറിച്ച് ഓൺലൈൻ കോണ്ടം കമ്പനിയായ ലക്കി ബ്ളോക്കിന്റെ സിഇഒ മെലിസ വൈറ്റ് പറയുന്നു. ലിംഗത്തിന്റെ ചുറ്റളവ് അടിസ്ഥാനമാക്കിയാകണം കോണ്ടം വാങ്ങേണ്ടത്. മറിച്ച് നീളം നോക്കിയല്ലെന്ന് മെലിസ വൈറ്റ് പറഞ്ഞു.
നിങ്ങൾ ലിംഗത്തിന്റെ ചുറ്റളവിന്റെ വലുപ്പം നോക്കിയല്ല വാങ്ങിയതെങ്കിൽ സെക്സിനിടെ കോണ്ടം തെന്നി മാറുകയോ കീറുകയോ ചെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് മെലിസ പറയുന്നു. ശരിയായ കോണ്ടം കൃത്യമായി കണ്ടെത്തേണ്ടത് വളരെ പ്രധാനമാണെന്നും അവർ പറയുന്നു. ശരിയായ കോണ്ടം ഉപയോഗിച്ചില്ലെങ്കിൽ ലൈംഗിക ബന്ധത്തിൽ നിങ്ങൾക്ക് അനുഭവപ്പെടുന്ന സുഖകരമായ സംവേദനങ്ങളെ പരിമിതപ്പെടുത്തുന്നുവെന്നും മെലിസ ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ലിംഗത്തിന്റെ നീളത്തിന് പകരം ലിംഗത്തിന്റെ ചുറ്റളവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർ പറയുന്നു. 15,500 പുരുഷന്മാരുടെ ലിംഗങ്ങളുടെ പരിശോധനയിൽ ലിംഗത്തിന് 5.16 ഇഞ്ച് നീളവും 4.59 ഇഞ്ച് വീതിയും ഉണ്ടാകുമെന്നും പഠനത്തിൽ പറയുന്നു.
ശരാശരി കോണ്ടം 7.5 ഇഞ്ച് നീളവും 2 ഇഞ്ച് വീതിയുമുള്ളതാണെന്ന് ചിക്കാഗോയിലെ റഷ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ യൂറോളജി പ്രൊഫസറും പ്രോമെസെന്റ് മെഡിക്കൽ അഡ്വൈസറുമായ ഡോ. ലോറൻസ് ലെവിൻ മെൻസ് ഹെൽത്തിനോട് പറഞ്ഞു. പല പുരുഷന്മാർക്കും അവരുടെ കോണ്ടത്തിന്റെ ശരിയായ വലുപ്പം അറിയില്ല. തന്റെ കമ്പനിയായ ലക്കി ബ്ലോക്ക് ഒന്നിലധികം കോണ്ടം വലുപ്പങ്ങൾ ഉൾക്കൊള്ളുന്ന സാമ്പിൾ പായ്ക്കുകൾ വിൽക്കുന്നുണ്ടെന്നും മെലിസ പറഞ്ഞു.
കോണ്ടം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്...
കോണ്ടം ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ഗർഭധാരണം തടയാനുള്ള സാധ്യത 98 ശതമാനമാണെന്ന് ഒർലാൻഡോയിലെ വിന്നി പാമർ ഹോസ്പിറ്റൽ ഫോർ വ്യുമൺ ആന്റ് ബേബി ആശുപത്രിയിലെ ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാഗം ഡോ. ക്രിസ്റ്റീൻ ഗ്രീവ്സ് പറഞ്ഞു. കോണ്ടം ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്...
ഒന്ന്...
നിങ്ങൾക്ക് അനുയോജ്യമായ നല്ല നിലവാരമുള്ള കോണ്ടം വാങ്ങിക്കുക. ഇവ നമ്മുക്ക് കൂടുതൽ സുരക്ഷിതം നൽകുന്നു. അനാവശ്യ ഗർഭധാരണം തടയുന്നതിന് ഇവ സഹായിക്കും.
രണ്ട്...
ഒരിക്കലും ചൂടുള്ള സ്ഥലങ്ങളിൽ കോണ്ടം സൂക്ഷിക്കരുത്. ജനലിന്റെ അടുത്തോ സൂര്യപ്രകാശം നേരിട്ട് തട്ടുന്ന മറ്റ് സ്ഥലങ്ങളിലോ സൂക്ഷിക്കുന്നത് ഒഴിവാക്കുക. മിതമായ തരത്തിൽ തണുപ്പുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്.
മൂന്ന്...
ലെെംഗിക ബന്ധത്തിനിടെ കോണ്ടം ഉപയോഗിക്കുമ്പോൾ മിക്ക പുരുഷന്മാരും കോണ്ടത്തിന് തകരാറുണ്ടോ എന്നത് പരിശോധിക്കാൻ മറന്ന് പോകാറുണ്ട്. കോണ്ടത്തിൽ ചെറിയ ദ്വാരങ്ങൾ ചിലപ്പോൾ ഉണ്ടായേക്കാം. ഇത് ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുകയും ലെെംഗിക രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
റോഡിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് ദമ്പതികൾ; വെെറലായി പഴയ ചിത്രങ്ങൾ