ബീറ്റ്റൂട്ട് ഇരിപ്പുണ്ടോ...? ലിപ് ബാം വീട്ടിൽ തന്നെ തയ്യാറാക്കാം

By Web TeamFirst Published Jul 4, 2021, 3:32 PM IST
Highlights

ലിപ് ബാം ഇനി മുതൽ പുറത്ത് നിന്ന് വാങ്ങേണ്ട... ബീറ്റ്റൂട്ടും വെളിച്ചെണ്ണയും ഉണ്ടെങ്കിൽ ലിപ് ബാം വീട്ടിൽ തന്നെ തയ്യാറാക്കാം...

ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. അതിനായി ലിപ് ബാമും ഉപയോ​ഗിക്കുന്നവരുണ്ട്.
എന്നാൽ രാസവസ്തുക്കളടങ്ങിയ ലിപ് ബാമിന്റെ ഉപയോഗം ഭാവിയില്‍ ദോഷമായാലോ എന്ന ഭയം പലർക്കുമുണ്ട്. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് ലിപ് ബാം തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

ബീറ്റ്റൂട്ട്           1 എണ്ണം
വെളിച്ചെണ്ണ    1 ടീസ്പൂൺ

തയ്യാറാക്കേണ്ട വിധം...

ആദ്യം ബീറ്റ് റൂട്ട് നന്നായി കഴുകിയശേഷം ചെറുതായി അരിഞ്ഞെടുക്കുക. നീര് പിഴിഞ്ഞെടുക്കണം. അഞ്ച് സ്പൂൺ ബീറ്റ്റൂട്ട് നീരിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇതു നന്നായി മിക്സ് ചെയ്യണം. ശേഷം അൽപമൊന്ന് കട്ടിയാകുന്നതിനായി ഈ മിശ്രിതം ഫ്രിഡ്ജിലേക്ക് വയ്ക്കുക. കട്ടിയായി കഴിഞ്ഞാൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാം. ഉപയോ​ഗിച്ച ശേഷം ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുക...ചുണ്ട് വരണ്ടു പൊട്ടുന്നത് തടയുന്നതിനൊപ്പം ചുണ്ടുകൾക്ക് നിറം ലഭിക്കാനും ഈ ലിപ് ബാം സഹായിക്കും. 

ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കൂ, രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!