Asianet News MalayalamAsianet News Malayalam

ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കൂ, രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും

വിറ്റാമിൻ സി, ഇരുമ്പ്, ഫൈബർ എന്നിവയാൽ സമ്പന്നമാണ് മാതള നാരങ്ങ.  ദിവസേനയുളള ഡയറ്റിൽ മാതള നാരങ്ങ ഉൾപ്പെടുത്തിയാൽ ഹീമോഗ്ലോബിന്റെ അളവ് വർധിക്കും.

five Foods That May Help Increase Haemoglobin
Author
Trivandrum, First Published Jul 4, 2021, 9:32 AM IST

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് നിസാരമായി കാണേണ്ട കാര്യമല്ല. എനർജി ഉയർന്ന നിലയിൽ നിലനിർത്തുന്നത് മുതൽ വിളർച്ച പോലുള്ള അവസ്ഥകളിൽനിന്നും രക്ഷനേടുന്നതിനും, രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ഹീമോഗ്ലോബിൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാലാണ് ശരീരത്തിൽ ആവശ്യമായ അളവിൽ ഹീമോഗ്ലോബിൻ വേണമെന്ന് പറയുന്നത്. ചില ഭക്ഷണങ്ങൾ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നുണ്ട്...

ഒന്ന്...

ഇരുമ്പ്, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ ബീറ്റ്റൂട്ട് ചുവന്ന രക്താണുക്കളെ പുനഃപ്രവര്‍ത്തന സന്നദ്ധമാക്കാനും പ്രവർത്തനക്ഷമമാക്കാനും സഹായിക്കുന്നു. കാരറ്റ്, ഓറഞ്ച്, നെല്ലക്കി എന്നിവ ചേർത്തുളള ബീറ്റ്റൂട്ട് ജ്യൂസ് ഹീമോഗ്ലോബിൻ അളവ് കൂട്ടുന്നതിനുളള മികച്ച ഏറെ നല്ലതാണ്.

 

five Foods That May Help Increase Haemoglobin

 

രണ്ട്...

വിറ്റാമിൻ സി, ഇരുമ്പ്, ഫൈബർ എന്നിവയാൽ സമ്പന്നമാണ് മാതള നാരങ്ങ.  ദിവസേനയുളള ഡയറ്റിൽ മാതള നാരങ്ങ ഉൾപ്പെടുത്തിയാൽ ഹീമോഗ്ലോബിന്റെ അളവ് വർധിക്കും.

മൂന്ന്...

കുറഞ്ഞ കലോറിയും ഉയർന്ന അളവിൽ പോഷകങ്ങളും അടങ്ങിയ ചീര ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തുക. ചീരയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ, ഇരുമ്പ് ആഗിരണം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സിയും ഇതിലുണ്ട്. 

 

five Foods That May Help Increase Haemoglobin

 

നാല്...

ബ്രൊക്കോളിയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതിലെ വിറ്റാമിൻ സി ശരീരത്തെ ഇരുമ്പ് നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. മാത്രമല്ല ഇതിൽ ഫൈബർ, പ്രോട്ടീൻ, കാൽസ്യം, സെലിനിയം എന്നിവയും അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാനും അസ്ഥികളെ ശക്തിപ്പെടുന്നതിനും ബ്രൊക്കോളി ഏറ്റവും ആരോഗ്യകരമായ ഭക്ഷണമാണ്.

അഞ്ച്...

പ്രോട്ടീനുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനൊപ്പം, വിറ്റാമിൻ ഡി, ഫോളേറ്റ്, അമിനോ ആസിഡുകൾ, വിറ്റാമിൻ ബി 12, ഇരുമ്പ് തുടങ്ങിയ ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ വിളർച്ച തടയാനും പേശികളുടെയും അസ്ഥികളുടെയും ശക്തി വർദ്ധിപ്പിക്കുന്നതിനും നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കുന്നു.

കൊവിഡ് ഭേദമായ പ്രമേഹരോ​ഗികൾ കഴിക്കേണ്ടത്; ഡോക്ടർ പറയുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios