സ്തനാർബുദം: ആരംഭത്തിൽ തന്നെ രോഗലക്ഷണങ്ങൾ തിരിച്ചറിയാം

Published : Dec 23, 2022, 03:50 PM IST
സ്തനാർബുദം: ആരംഭത്തിൽ തന്നെ രോഗലക്ഷണങ്ങൾ തിരിച്ചറിയാം

Synopsis

സ്തനാർബുദത്തിന്റെ ലക്ഷണങ്ങളും സ്തനത്തിലോ കക്ഷത്തിനടിയിലോ ഉള്ള ഒരു മുഴ അല്ലെങ്കിൽ തടിപ്പ്, ഡിസ്ചാർജ്, സ്‌തനത്തിന്റെ വലുപ്പത്തിലുള്ള മാറ്റം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

സ്ത്രീകളിൽ ഏറ്റവും അധികം കണ്ടുവരുന്ന രോഗമാണ് ബ്രസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദം.  എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളിൽ ഇത് സാധാരണയായി കാണപ്പെടുന്നു. അതിനാൽ സ്തനാർബുദം കൈകാര്യം ചെയ്യുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സമയബന്ധിതമായ സ്ക്രീനിംഗ് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഒരു കാരണവശാലും സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ സ്ത്രീകൾ അവഗണിക്കരുത്. ക്യാൻസർ കൈകാര്യം ചെയ്യാൻ നിങ്ങൾ ഉടനടി വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. നിലവിൽ സ്തനാർബുദ കേസുകൾ രാജ്യത്ത് കുതിച്ചുയരുകയാണ്. കാരണം 28 ഇന്ത്യൻ സ്ത്രീകളിൽ ഒരാൾക്ക്  സ്തനാർബുദം വരാൻ സാധ്യതയുണ്ട്. അതേസമയം ഗ്രാമീണ വിഭാഗത്തേക്കാൾ (6 ൽ 1) നഗരങ്ങളിലെ സ്ത്രീകളിൽ ഇത് കൂടുതലാണ് (22 ൽ 1). 

'സ്തനാർബുദത്തിന്റെ ലക്ഷണങ്ങളും സ്തനത്തിലോ കക്ഷത്തിനടിയിലോ ഉള്ള ഒരു മുഴ അല്ലെങ്കിൽ തടിപ്പ്, ഡിസ്ചാർജ്, സ്‌തനത്തിന്റെ വലുപ്പത്തിലുള്ള മാറ്റം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലിംഗഭേദം, പ്രായം, BRCA മ്യൂട്ടേഷൻ എന്നിവയാണ് ഈ ക്യാൻസറിനെ ക്ഷണിച്ചുവരുത്തുന്ന കാരണങ്ങൾ. ഈ ക്യാൻസർ നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തെ ബാധിക്കും....'- റേഡിയോളജിസ്റ്റും മെഡ്‌സ്‌കേപ്പ് ഇന്ത്യയുടെ സ്ഥാപകയുമായ ഡോ. സുനിത ഡ്യൂബ് പറഞ്ഞു.

സ്തനാർബുദത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് അതിന്റെ ലക്ഷണങ്ങളെ കുറിച്ച് ഒരാൾക്ക് സമഗ്രമായ അറിവ് ഉണ്ടായിരിക്കണം. ക്യാൻസർ സാധ്യത ഇല്ലാതാക്കാൻ സമയബന്ധിതമായി മാമോഗ്രാം എടുക്കുകയോ അല്ലെങ്കിൽ പതിവായി സ്വയം സ്തനപരിശോധന നടത്തുകയോ ചെയ്യുന്നതാണ് നല്ലതെന്നും അവർ പറഞ്ഞു.

നല്ല സമതുലിതമായ ജീവിതശൈലി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. മദ്യം ഒഴിവാക്കുക, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവ് പരിശോധനകൾ നടത്തുക, കാൻസർ സ്‌ക്രീനിംഗ് രീതികളെക്കുറിച്ച് ഡോക്ടറോട് സംസാരിക്കുക. നിങ്ങളുടെ സ്തനങ്ങളുടെ ആരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ലക്ഷണങ്ങളെ നിസ്സാരമായി കാണുന്നത് ഒഴിവാക്കണമെന്നും ഡോ. സുനിത ഡ്യൂബ് പറഞ്ഞു.

സ്തനാർബുദത്തിന്റെ പ്രധാന രോഗലക്ഷണങ്ങൾ...

വേദനയുള്ളതോ അല്ലാത്തതോ വിവിധ വലിപ്പത്തിലുള്ള മുഴകൾ
സ്തനാകൃതിയിൽ വരുന്ന മാറ്റം
ആർത്തവത്തോട് അനുബന്ധിച്ചല്ലാതെ സ്തനങ്ങൾക്കുണ്ടാകുന്ന വേദന
സ്തനങ്ങളുടെ തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസം, വ്രണങ്ങൾ
 മുലഞെട്ട് അല്ലെങ്കിൽ മുലക്കണ്ണ് അകത്തേയ്ക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ
രക്തമയമുള്ളതോ അല്ലാത്തതോ ആയ സ്രവങ്ങൾ സ്തനങ്ങളിൽ നിന്ന് വരിക
കക്ഷത്തിലും കഴുത്തിലും ഉണ്ടാകുന്ന മുഴകൾ, വീക്കം എന്നിവ

കൊവിഡ് 19 ; പ്രതിരോധശേഷി കൂട്ടാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

 

 

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്