ഈ കൊറോണക്കാലത്ത് ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടായാൽ, ഡോക്ടർ പറയുന്നു

Web Desk   | Asianet News
Published : Jul 27, 2020, 02:58 PM ISTUpdated : Jul 27, 2020, 03:44 PM IST
ഈ കൊറോണക്കാലത്ത് ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടായാൽ, ഡോക്ടർ പറയുന്നു

Synopsis

' സമ്മർദ്ദം പുകവലിയുടെയും മദ്യത്തിന്റെയും അമിത ഉപഭോഗത്തിന് കാരണമാകും. വ്യായാമത്തിന്റെ അഭാവം ഒരാളുടെ ആരോഗ്യത്തെ പല തരത്തിൽ ബാധിക്കും, ഒരാൾ പെട്ടെന്ന് ഇത് തിരിച്ചറിഞ്ഞേക്കില്ല. വ്യായാമം ഉപേക്ഷിക്കുന്നത് പേശികളുടെ ഉയർന്ന അപകടസാധ്യത, ഭാരം കൂടുക, വിഷാദം എന്നിവയ്ക്ക് കാരണമാകും...'- മേദാന്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡൈജസ്റ്റീവ് ആന്റ് ഹെപ്പറ്റോബിലിയറി സയൻസസിന്റെ ഗ്യാസ്ട്രോഎൻട്രോളജി ചെയർമാൻ ഡോ. രൺദീർ സുദ് സുഡ് പറഞ്ഞു. 

ലോകമെങ്ങും കൊറോണ വെെറസിന്റെ ഭീതിയിലാണ്. കൊവിഡ് വ്യാപനം തടയാൻ ലോക് ‍ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. ഈ കൊറോണ കാലത്ത് മിക്ക ആളുകളും വീടിനുള്ളിൽ തന്നെയാണ് കഴിയുന്നത്.  ദീർഘനാൾ വീടിനുള്ളിൽ തന്നെ കഴിയുന്നത് ചിലർക്ക് പലതരത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കാം. മറ്റ് ചിലർക്ക് ചില ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. 

 ' തെറ്റായ ഭക്ഷണക്രമവും വ്യായാമമില്ലായ്മ തുടങ്ങിയ രണ്ട് കാരണങ്ങൾ കൊണ്ടാണ് ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നത്...' മേദാന്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡൈജസ്റ്റീവ് ആന്റ് ഹെപ്പറ്റോബിലിയറി സയൻസസിന്റെ ഗ്യാസ്ട്രോഎൻട്രോളജി ചെയർമാൻ ഡോ. രൺദീർ സുദ് പറഞ്ഞു. 

ദീർഘനാൾ വീട്ടിൽ നിൽക്കുന്നത് സമ്മർദ്ദവും ഉത്കണ്ഠയും ഉണ്ടാകുന്നതിന് കാരണമാകും. മാത്രമല്ല, അമിത ഭക്ഷണം കഴിക്കുകയും പൊണ്ണത്തടിയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന് ഡോ. രൺദീർ പറഞ്ഞു. 

'സമ്മർദ്ദം പുകവലിയുടെയും മദ്യത്തിന്റെയും അമിത ഉപഭോഗത്തിന് കാരണമാകും. വ്യായാമത്തിന്റെ അഭാവം ഒരാളുടെ ആരോഗ്യത്തെ പല തരത്തിൽ ബാധിക്കും, ഒരാൾ പെട്ടെന്ന് ഇത് തിരിച്ചറിഞ്ഞേക്കില്ല. വ്യായാമം ഉപേക്ഷിക്കുന്നത് പേശികളുടെ ഉയർന്ന അപകടസാധ്യത, ഭാരം കൂടുക, വിഷാദം എന്നിവയ്ക്ക് കാരണമാകും. വ്യായാമമില്ലായ്മ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും...' -  ഡോ. രൺദീർ പറഞ്ഞു.

ഈ കൊവിഡ് കാലത്ത് ദിവസവും വ്യായാമം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. പടികൾ‌ കയറിയിറങ്ങുന്നത് മികച്ചൊരു വ്യായാമമാണ്. ദിവസവും രാവിലെ യോ​ഗ ചെയ്യുന്നത് ദഹന പ്രശ്നങ്ങൾ അകറ്റാൻ മാത്രമല്ല ഹൃദയ സംബന്ധമായ അസുഖങ്ങൾ‌ വരാതിരിക്കാനും സഹായിക്കുന്നു. കൃത്യമായ വ്യായാമത്തിലൂടെ ഭാരം കുറയ്ക്കാനും മലബന്ധം എന്നിവ തടയാനും സമ്മർദ്ദത്തിനെതിരെ പോരാടാനും സഹായിക്കുമെന്ന് ഡോ. രൺദീർ പറഞ്ഞു.

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി കഴിക്കുന്നത് ദഹനനാളത്തിലെ അസിഡിറ്റി കുറയ്ക്കുന്നതിന് സഹായിക്കും. കൊഴുപ്പും സോഡിയവും കൂടുതലുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു.

കോഫി, ചായ എന്നിവ ഒഴിവാക്കി പകരം കരിക്കിൻ വെള്ളം, ജ്യൂസുകൾ എന്നിവ കുടിക്കുന്നത് ശീലമാക്കുക.  വെള്ളം കുടിക്കുന്നത് ദഹന പ്രശ്നങ്ങൾ അകറ്റാൻ ഏറെ ​ഗുണം ചെയ്യും. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു.

അഞ്ചുവയസ്സിനുള്ളിൽ കുട്ടികളെ പഠിപ്പിച്ചെടുക്കാം ഈ നാല് വ്യക്തിശുചിത്വശീലങ്ങൾ

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്