ഈ ഒൻപത് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാം

By Web TeamFirst Published Aug 12, 2020, 12:23 PM IST
Highlights

മാറിയ ജീവിതരീതികളും സമ്മര്‍ദ്ദവും വ്യായാമത്തിന്റെ കുറവും ശരിയല്ലാത്ത ഭക്ഷണരീതികളുമാണ് ആളുകളെ ഹൃദ്രോഗികളാക്കുന്നത്. പലരും രോഗം തിരിച്ചറിയാന്‍ വൈകുന്നു. 

ലോകത്തിലെ ഏറ്റവും മരണകാരിയായ രോഗാവസ്ഥയാണ് ഹൃദ്രോഗങ്ങള്‍. മാറിയ ജീവിതരീതികളും സമ്മര്‍ദ്ദവും വ്യായാമത്തിന്റെ കുറവും ശരിയല്ലാത്ത ഭക്ഷണരീതികളുമാണ് ആളുകളെ ഹൃദ്രോഗികളാക്കുന്നത്. പലരും രോഗം തിരിച്ചറിയാന്‍ വൈകുന്നു. രോഗം കണ്ടെത്തുമ്പോഴേക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സംഭവിച്ചിട്ടുമുണ്ടാകും.

 പ്രായമാകുമ്പോൾ ഹൃദ്രോഗത്തിനുള്ള സാധ്യത വർദ്ധിക്കുന്നു. 45 വയസും അതിൽ കൂടുതലുമുള്ള പുരുഷന്മാർക്കും 55 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകൾക്ക് അപകടസാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രമേഹം പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.

അധികസമയം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ഹൃദ്രോഗ‌ം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് യുകെയിലെ 'വാർവിക് സർവകലാശാല' യിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ഇരിക്കുന്നവരിൽ ഓരോ അധിക മണിക്കൂറിനും ചീത്ത കൊളസ്ട്രോൾ (LDL) കൂടുന്നതായും നല്ല കൊളസ്ട്രോൾ (HDL) കുറയുന്നതായും പഠനത്തിലൂടെ തെളിഞ്ഞു. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

 

 

 രക്തസമ്മർദ്ദം നിയന്ത്രിക്കുക...

ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗത്തിനുള്ള പ്രധാന ഘടകമാണ്. ഇടയ്ക്കിടെ രക്തസമ്മർദ്ദം പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് വളരെ പ്രധാനമാണ്. 

 

 

കൊളസ്ട്രോളിന്റെ അളവ് നിയന്ത്രണത്തിലാക്കുക...

ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ നിങ്ങളുടെ ധമനികളെ തടസ്സപ്പെടുത്തുകയും കൊറോണറി ആർട്ടറി രോഗത്തിനും ഹൃദയാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കും. ജീവിതശൈലി മാറ്റങ്ങളും മരുന്നുകളും നിങ്ങളുടെ കൊളസ്ട്രോൾ കുറയ്ക്കും. രക്തത്തില്‍ കാണപ്പെടുന്ന ഒരിനം കൊഴുപ്പമാണ് 'ട്രൈഗ്ലിസറൈഡുകള്‍'. ഉയർന്ന അളവിലുള്ള ട്രൈഗ്ലിസറൈഡുകൾ കൊറോണറി ആർട്ടറി രോഗത്തിന്റെ അപകടസാധ്യത വർദ്ധിപ്പിക്കും, പ്രത്യേകിച്ച് സ്ത്രീകളിൽ.ട്രൈഗ്ലിസറൈഡ് കൂടുമ്പോള്‍ മസ്തിഷ്‌കാഘാതം, ഹൃദ്രോഗം, ഹൃദയസ്തംഭനം ,പാന്‍ക്രിയാസില്‍ വീക്കം ഇവയ്ക്ക് കാരണമായേക്കാം.

ആരോഗ്യകരമായ ഭാരം നിലനിർത്തുക...

അമിതവണ്ണം ഹൃദ്രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും. ഉയർന്ന കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ്, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവ ഉൾപ്പെടെയുള്ള മറ്റ് ഹൃദ്രോഗസാധ്യത ഘടകങ്ങളുമായി അവ ബന്ധപ്പെട്ടിരിക്കുന്നതിനാലാണിത്. ഭാരം നിയന്ത്രിക്കുന്നത് ഈ അപകടസാധ്യതകൾ കുറയ്ക്കും.

 

 

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.... 

പൂരിത കൊഴുപ്പുകൾ, സോഡിയം കൂടുതലുള്ള ഭക്ഷണങ്ങൾ, പഞ്ചസാര എന്നിവയുടെ ഉപയോ​ഗം പരിമിതപ്പെടുത്താൻ ശ്രമിക്കുക. ധാരാളം പുതിയ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കഴിക്കുക. 

പതിവായി വ്യായാമം ചെയ്യുക...

ഹൃദയത്തെ ശക്തിപ്പെടുത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നതുൾപ്പെടെ വ്യായാമത്തിന് ധാരാളം ഗുണങ്ങളുണ്ട്. ആരോഗ്യകരമായ ഭാരം നിലനിർത്താനും കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കും. ഇവയെല്ലാം നിങ്ങളുടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

 

 

പുകവലി ശീലം ഒഴിവാക്കുക...

സിഗരറ്റ് വലിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയാഘാതത്തിനും  കൂടുതൽ അപകടസാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു. 

സമ്മർദ്ദം നിയന്ത്രിക്കുക... 

സമ്മർദ്ദം പലവിധത്തിൽ ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. സമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിന് ചെയ്ത് വരുന്ന അമിത ഭക്ഷണം, അമിതമായ മദ്യപാനം, പുകവലി തുടങ്ങിയ ചില സാധാരണ മാർഗ്ഗങ്ങൾ നിങ്ങളുടെ ഹൃദയത്തിന് ദോഷകരമാണ്. വ്യായാമം ചെയ്യുക, സംഗീതം കേൾക്കുക, യോ​ഗ ചെയ്യുക എന്നിവയൊക്കെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

പ്രമേഹം നിയന്ത്രിക്കുക... 

പ്രമേഹം ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത്  രക്തക്കുഴലുകളെയും ഹൃദയത്തെയും നിയന്ത്രിക്കുന്ന ഞരമ്പുകൾക്ക് കേട് വരുന്നതിന് കാരണമാകും.

 

 

വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക...

വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കിൽ, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. ഈ മൂന്ന് കാര്യങ്ങളും ഹൃദ്രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കാം. മുതിർന്നവർക്ക് രാത്രിയിൽ 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. 

ഡെങ്കിപ്പനിയെ തുടർന്ന് ഉണ്ടാകാവുന്ന നാല് ആരോ​ഗ്യപ്രശ്നങ്ങൾ...
 

click me!