ഡെങ്കിപ്പനിയെ തുടർന്ന് ഉണ്ടാകാവുന്ന നാല് ആരോ​ഗ്യപ്രശ്നങ്ങൾ

By Web TeamFirst Published Aug 11, 2020, 10:58 PM IST
Highlights

ഈഡിസ് വിഭാഗം കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഫ്‌ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്ക് കാരണം. ഈഡിസ് ഈജിപ്തി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ വിഭാഗം കൊതുകുകളാണ് നമ്മുടെ നാട്ടില്‍ വൈറസ് പരത്തുന്നത്. 

കൊതുക് പരത്തുന്ന രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 'ഡെങ്കിപ്പനി'. ഈഡിസ് വിഭാഗം കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഫ്‌ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്ക് കാരണം. ഈഡിസ് ഈജിപ്തി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ വിഭാഗം കൊതുകുകളാണ് നമ്മുടെ നാട്ടില്‍ വൈറസ് പരത്തുന്നത്. കടുത്ത പനി, തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛര്‍ദി എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. ചിലപ്പോള്‍ ശരീരത്തില്‍ ചുവന്നപാടുകളും വരാം. ഡെങ്കിപ്പനി ഭേദമായി കഴിഞ്ഞാൽ ഉണ്ടാകാവുന്ന നാല് ആരോ​ഗ്യപ്രശ്നങ്ങൾ...

മുടികൊഴിച്ചിൽ...

മുടി കൊഴിച്ചിൽ ഡെങ്കിപ്പനി ബാധിച്ച പലരിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ്. ഈ മുടി കൊഴിച്ചിൽ ശാശ്വതമല്ലെങ്കിലും പ്രതിരോധശേഷി ദുർബലമായതിനാൽ ഫോളിക്കിളുകളെ ബാധിക്കുകയും വീണ്ടെടുക്കാൻ സമയമെടുക്കുകയും ചെയ്യുമെന്ന് 'ദി ഫ്രോണ്ടിയേഴ്സ് ഇൻ സെല്ലുലാർ ആന്റ് ഇൻഫെക്ഷൻ മൈക്രോബയോളജി' യിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

സന്ധി വേദന...

' ഡെങ്കിപ്പനി ഭേദമായി കഴിഞ്ഞാൽ വിട്ടുമാറാത്ത ക്ഷീണം മിക്കവരിലും കാണപ്പെടുന്നു. അടിസ്ഥാനപരമായി, കൊവിഡ് -19 ഉൾപ്പെടെ മിക്ക വൈറൽ അണുബാധകളിലും ഇത് സംഭവിക്കുന്നു...' -  മുംബൈയിലെ സെൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോ. വിക്രാന്ത് ഷാ പറയുന്നു.

വിറ്റാമിനുകളുടെ കുറവുകൾ...

ഡെങ്കിപ്പനി ബാധിച്ചവരിൽ ധാതുക്കളും വിറ്റാമിൻ കുറവുകളും സാധാരണയായി കാണപ്പെടുന്നു. ഡെങ്കി സമയത്തും അതിനുശേഷവും സന്ധി വേദന വഷളാകാനുള്ള ഒരു കാരണം കൂടിയാണിത്. ഒരു പഠനമനുസരിച്ച്, ഡെങ്കിപ്പനി ബാധിച്ച ആളുകൾക്ക് വിറ്റാമിൻ ഡി, ബി 12, ഇ, മറ്റേതെങ്കിലും പ്രധാനപ്പെട്ട സൂക്ഷ്മ പോഷകങ്ങൾ കുറവാണെന്ന് കണ്ടെത്തിയിരുന്നു. 

ഉത്കണ്ഠ...

ഡെങ്കിപ്പനിയുടെ ദീർഘകാല പാർശ്വഫലങ്ങളിൽ ഒന്നാണിത്. ഡെങ്കിപ്പനി ബാധിച്ചവരിൽ അമിത ഉത്കണ്ഠ അനുഭവപ്പെടുന്നതായി 'ഇന്റർനാഷണൽ ജേണൽ ഓഫ് മെന്റൽ ഹെൽത്ത് സിസ്റ്റ' ത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

മൂക്കിന് ചുറ്റുമുള്ള 'ബ്ലാക്ക് ഹെഡ്‌സ്' എളുപ്പം അകറ്റാം; ഇതാ നാല് വഴികൾ...

click me!