Kidneys Health : വൃക്കകളെ സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Published : Oct 07, 2022, 08:36 AM ISTUpdated : Oct 07, 2022, 08:42 AM IST
Kidneys Health :  വൃക്കകളെ സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Synopsis

പതിവായി വ്യായാമം ചെയ്യുവാന്‍ ശ്രദ്ധിക്കുക. ചിട്ടയായ വ്യായാമം രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും.  ദിവസേനയുള്ള ചെറിയ വ്യായാമങ്ങളായ നടത്തം, ഓട്ടം, സൈക്ലിംഗ്, നൃത്തം എന്നിവ വൃക്കകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ്.   

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. വൃക്ക ‍രോഗത്തിൻറെ  പ്രാരംഭത്തിൽ സാധാരണയായി അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടമായെന്ന് വരില്ല. എന്നാൽ തുടക്കത്തിൽതന്നെ കണ്ടെത്തിയാൽ ചില ജീവിതശൈലി മാറ്റങ്ങൾ വഴി വൃക്കരോഗത്തെ നിയന്ത്രിക്കാനാകും. മാലിന്യങ്ങൾ അരിച്ച് പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ്‌ വൃക്ക . അതിനാൽ വൃക്കകളുടെ ആരോഗ്യം  ശരീരത്തിൻറെ ആരോഗ്യവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. 

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?

ഒന്ന്...

പതിവായി വ്യായാമം ചെയ്യുവാൻ ശ്രദ്ധിക്കുക. ചിട്ടയായ വ്യായാമം  രക്തസമ്മർദ്ദം കുറയ്ക്കുകയും നിങ്ങളുടെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും.  ദിവസേനയുള്ള ചെറിയ വ്യായാമങ്ങളായ നടത്തം, ഓട്ടം, സൈക്ലിംഗ്, നൃത്തം എന്നിവ വൃക്കകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. 

രണ്ട്...

ഉയർന്ന രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് വൃക്ക തകരാറിന് ഇടയാക്കും. ശരീരത്തിലെ കോശങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസ്  ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ,  രക്തം ഫിൽട്ടർ ചെയ്യാൻ  വൃക്കകൾക്ക് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം.

മൂന്ന്...

അമിതവണ്ണം വൃക്കകളെ തകരാറിലാക്കുന്ന നിരവധി ആരോഗ്യ അവസ്ഥകൾക്ക് വഴിതെളിക്കും.  സോഡിയം കുറവുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ അതായത്,  കോളിഫ്‌ളവർ, ബ്ലൂബെറി, മത്സ്യം, ധാന്യങ്ങൾ തുടങ്ങിയവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.

നാല്...

ദിവസവും  ധാരാളം വെള്ളം കുടിക്കുന്നത് വൃക്കളുടെ ആരോഗ്യത്തിന് അനിവാര്യമാണ്. ഒരു ദിവസം കുറഞ്ഞത് എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. വൃക്കയിൽ കല്ല്‌ എന്ന അസുഖം ഉണ്ടായവർ  വീണ്ടും  കല്ല്‌  അടിഞ്ഞുകൂടുന്നത് തടയാൻ വെള്ളം കൂടുതൽ കുടിക്കണം.

അഞ്ച്...

പുകവലി ശ്വാസകോശത്തെ തകരാറിലാക്കുന്നത്   ശരീരത്തിലെ രക്തക്കുഴലുകളെയും  തകരാറിലാക്കുന്നു. ഇത്  നിങ്ങളുടെ ശരീരത്തിലും വൃക്കകളിലും രക്തയോട്ടം മന്ദഗതിയിലാക്കുന്നു.  പുകവലി നിങ്ങളുടെ വൃക്ക ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

ആരോഗ്യകരമായ ജീവിതത്തിന് ഈ പത്ത് കാര്യങ്ങൾ ശ്രദ്ധിക്കാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം