റിമൂവർ ഉപയോഗിക്കാതെ നെയിൽ പോളിഷ് എങ്ങനെ നീക്കംചെയ്യാം?

By Web TeamFirst Published Aug 29, 2020, 9:23 PM IST
Highlights

അല്പം സാനിറ്റൈസര്‍ ഒരു കോട്ടണ്‍ തുണിത്തുമ്പില്‍ പുരട്ടി നഖത്തില്‍ നന്നായി ഉരച്ച് നെയില്‍ പോളിഷ് നീക്കാം. പൂര്‍ണമായും നീക്കുന്നത് വരെ ഇത് ചെയ്യുക.

നെയിൽ പോളിഷ് സ്ഥിരമായി ഉപയോഗിക്കുന്നവരാണ് ഇന്നത്തെ ഭൂരിഭാഗം പെൺകുട്ടികളും. ഓരോ ദിവസവും ഇടുന്ന വസ്ത്രത്തിന്റെ നിറമനുസരിച്ച് നെയിൽ പോളിഷും മാറി മാറി ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. നഖങ്ങൾക്ക് നൽകുന്ന ഇത്തരം നിറങ്ങൾ ഇടയ്ക്കിടയ്ക്ക് മാറ്റണമെങ്കിൽ ഒരു റിമൂവറും എപ്പോഴും കയ്യിൽ ഉണ്ടാകണം. എന്നാൽ  റിമൂവർ ഇല്ലാതെ നെയിൽ പോളിഷ് നീക്കം ചെയ്യാൻ മറ്റും. എങ്ങനെയാണെന്നല്ലേ...

ടൂത്ത് പേസ്റ്റ്...

ടൂത്ത് പേസ്റ്റിൽ നെയിൽ പോളിഷ് റിമൂവറുകളിൽ സാധാരണയായി ഉപയോഗിക്കുന്ന രാസ സംയുക്തമായ ഈഥൈല്‍ അസെറ്റേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നെയിൽ പോളിഷ് റിമൂവറിലും അടങ്ങിയിട്ടുണ്ട്. ഒരു ടൂത്ത് ബ്രഷ് എടുത്ത് അതിൽ നല്ല വലുപ്പത്തിൽ ടൂത്ത് പേസ്റ്റ് പുരട്ടുക. ഇത് കൊണ്ട് വിരലുകളിൽ പുരട്ടുക. ശേഷം കഴുകിക്കളയുക.

ഹാന്‍ഡ് സാനിറ്റൈസര്‍....

അല്പം സാനിറ്റൈസര്‍ ഒരു കോട്ടണ്‍ തുണിത്തുമ്പില്‍ പുരട്ടി നഖത്തില്‍ നന്നായി ഉരച്ച് നെയില്‍ പോളിഷ് നീക്കാം.പൂര്‍ണമായും നീക്കുന്നത് വരെ ഇത് ചെയ്യുക.

ഹെയര്‍ സ്‌പ്രേ....

ഹെയര്‍ സ്‌പ്രേയില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. ഈ ഹെയര്‍സ്‌പ്രേ അല്പം ഒരു കോട്ടണില്‍ ഒഴിച്ച് നഖത്തില്‍ പുരട്ടി നന്നായി ഉരച്ചാല്‍ നെയില്‍ പോളിഷ് മാറിക്കിട്ടും. 

രാത്രിയിലെ ഫോണ്‍ ഉപയോഗവും, പുരുഷ ബീജത്തിന്‍റെ ഗുണനിലവാരവും; പുതിയ പഠനം ഇങ്ങനെ
 

click me!