പാൻക്രിയാറ്റിക് ക്യാൻസർ; ഈ പ്രാരംഭ ലക്ഷണങ്ങളെ നിസാരമായി കാണരുത്

Published : Sep 02, 2024, 10:46 PM IST
പാൻക്രിയാറ്റിക് ക്യാൻസർ; ഈ പ്രാരംഭ ലക്ഷണങ്ങളെ നിസാരമായി കാണരുത്

Synopsis

അമിത മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയവ പലപ്പോഴും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു.

പാൻക്രിയാസില്‍ അനിയന്ത്രിതമായ കോശവളർച്ച ഉണ്ടാകുന്ന അവസ്ഥയാണ് പാൻക്രിയാറ്റിക് ക്യാൻസർ. അമിത മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയവ പലപ്പോഴും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു. പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ പ്രാരംഭ  ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പെട്ടെന്ന് ശരീരഭാരം കുറയുക

ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുന്നത് പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ സൂചനയാകാം. അതായത് 
ഭക്ഷണക്രമത്തിലോ വ്യായാമ മുറയിലോ മാറ്റമില്ലാതെ തന്നെ വേഗത്തിലുള്ളതും ഗണ്യമായതുമായ ശരീരഭാരം കുറയല്‍ നിസാരമായി കാണേണ്ട. 

2. വയറുവേദന

അടിവയറ്റിലെ മുകൾ ഭാഗത്ത് സ്ഥിരമായ വേദന പാൻക്രിയാറ്റിക് ക്യാൻസറിൻ്റെ സൂചനയാകാം. തുടർച്ചയായി പുറംവേദന ഉണ്ടാകുന്നതും ചിലപ്പോള്‍ പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ ലക്ഷണമാകാം. അടിവയറ്റില്‍ ഒരു അസ്വസ്ഥത തോന്നുകയും പിന്നീട് വേദന കഠിനമാവുകയും അത് പുറകിലേയ്ക്ക് വ്യാപിക്കുകയുമാണ് ചെയ്യുന്നത്. 

3. മഞ്ഞപ്പിത്തം 

മഞ്ഞപ്പിത്തം അല്ലെങ്കില്‍ ചർമ്മത്തില്‍ കാണപ്പെടുന്ന മഞ്ഞനിറം, കണ്ണുകളിലെ മഞ്ഞ നിറം തുടങ്ങിയവ  പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങളാണ്. 

4. ഓക്കാനവും ഛർദിയും

ഭക്ഷണം കഴിച്ചയുടൻ ഓക്കാനവും ഛർദിയും അനുഭവപ്പെടുന്നതും ഒരു ലക്ഷണമാകാം. സ്ഥിരമായുള്ള ദഹനക്കേട്, ഭക്ഷണം കഴിച്ചതിന് ശേഷം വയറിനുള്ളില്‍ അസ്വസ്ഥത തുടങ്ങിയവയൊക്കെ സൂചനയാകാം.  

5. മലവിസർജ്ജനത്തിൽ ഉണ്ടാകുന്ന മാറ്റം

മലവിസർജ്ജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും, മലബന്ധവും മലത്തില്‍ നിറം മാറ്റം കാണുന്നതും പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ ലക്ഷണമാകാം. 

6. പ്രമേഹം

ചിലരില്‍ ഒരു കാരണവുമില്ലാതെ പെട്ടെന്നുണ്ടാകുന്ന പ്രമേഹവും അത് നിയന്ത്രിക്കാന്‍ കഴിയാത്തതും പാൻക്രിയാറ്റിക് ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. 

7. ക്ഷീണം

ഭക്ഷണത്തോട് പെട്ടെന്നുള്ള താൽപ്പര്യമില്ലായ്മ,  അമിത ക്ഷീണം, തളര്‍ച്ച,  ബലഹീനത തുടങ്ങിയവയൊക്കെ ഇതുമൂലമുണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: പ്രോട്ടീൻ കുറവാണോ? പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങൾ

youtubevideo

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്