മഞ്ഞുകാലത്ത് ഹൃദയത്തെയും ശ്വാസകോശത്തെയും സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Published : Dec 17, 2022, 05:40 PM IST
മഞ്ഞുകാലത്ത് ഹൃദയത്തെയും ശ്വാസകോശത്തെയും സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Synopsis

മഞ്ഞുകാലത്ത് രക്തസമ്മര്‍ദ്ദം വര്‍ധിക്കാനും അതുവഴി ഹൃദയാഘാതം ഉണ്ടാകാനുമുള്ള സാധ്യതയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.  അതിനാല്‍ തണുപ്പ് കാലത്ത് ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്.

മഞ്ഞുകാലത്ത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ പലരെയും അലട്ടുന്നുണ്ടാകാം. പ്രത്യേകിച്ച് തുമ്മലും ചുമയും ഒക്കെ പലര്‍ക്കും ഉണ്ടാകാറുണ്ട്. ആസ്ത്മ പോലെയുള്ള ശ്വസനപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഏറേയാണ്. അതിനാല്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യം കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ട്.

അതുപോലെ തന്നെ മഞ്ഞുകാലത്ത് രക്തസമ്മര്‍ദ്ദം വര്‍ധിക്കാനും അതുവഴി ഹൃദയാഘാതം ഉണ്ടാകാനുമുള്ള സാധ്യതയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.  അതിനാല്‍ തണുപ്പ് കാലത്ത് ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

പുറത്ത് നല്ല തണുപ്പാണെങ്കില്‍ കഴിവതും വീടിനുള്ളില്‍ തന്നെ കഴിയാന്‍ ശ്രമിക്കുക. പരമാവധി വീടിനുള്ളില്‍ തന്നെ വ്യായാമം ചെയ്യാനും ശ്രദ്ധിക്കുക. 

രണ്ട്...

തണുപ്പില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാനായി ചൂട് ലഭിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. 

മൂന്ന്...

പൊടിയടിക്കാതെ നോക്കുക എന്നതും ശ്വാസകോശത്തെ സംരക്ഷിക്കാന്‍ പ്രധാനമാണ്. അതിനാല്‍ ശുദ്ധമായ വായു ശ്വസിക്കല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. 

നാല്...

വെള്ളം ധാരാളമായി കുടിക്കാം.  ശരീരത്തിലെ മറ്റ് ഭാഗങ്ങൾക്കെന്ന പോലെ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തിനും ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. ഇത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. 

അഞ്ച്...

ആരോഗ്യകരമായ ഭക്ഷണരീതി ശീലിക്കുക. ശ്വാസകോശത്തിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും ഡിയും ഒമേഗ ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞടുത്ത് കഴിക്കാം. 

ആറ്...

പുറത്തേയ്ക്ക് പോകുമ്പോള്‍ ഫേസ് മാസ്ക് ധരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. മറ്റ് ആസ്ത്മ രോഗികള്‍ക്ക് ഇത് ഏറെ നല്ലതാണ്. 

ഏഴ്...

വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പൊടിയടിക്കാതെ ഇരിക്കാനും ജലദോഷം പോലെയുള്ള പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാനും ഇത് സഹായിക്കും. 

Also Read: ഊഞ്ഞാലില്‍ ഉറങ്ങുന്ന കുഞ്ഞിന്‍റെ അരികില്‍ കൂറ്റന്‍ പാമ്പ്; വൈറലായി വീഡിയോ

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം