
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ചേരുവകയാണ് ഫ്ളാക്സ് സീഡ്. കാരണം മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ധാരാളം പോഷക ഗുണങ്ങൾ ഫ്ളാക്സ് സീഡിൽ അടങ്ങിയിട്ടുണ്ട്. ഫ്ളാക്സ് സീഡ് പതിവായി ഉപയോഗിക്കുന്നത് മുടി പൊട്ടുന്നത് തടയുന്നതിലൂടെയും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും സഹായകമാണ്.
ഉയർന്ന ഒമേഗ -3 യും ആന്റിഓക്‌സിഡന്റും അടങ്ങിയിട്ടുണ്ട്. ഇത് മുടിയിഴകളെ കട്ടിയുള്ളതും ആരോഗ്യകരവും തിളക്കമുള്ളതുമാക്കുന്നു. പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഫ്ളാക്സ് സീഡ്. മുടിയുടെ ഫോളിക്കിളുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഈ പോഷകങ്ങൾ അത്യാവശ്യമാണ്.
മുടി വളർച്ച വേഗത്തിലാക്കുന്നതിന് ഫ്ളാക്സ് സീഡ് ഇങ്ങനെ ഉപയോഗിച്ചോളൂ...
ഒന്ന്
രണ്ട് സ്പൂൺ ഫ്ളാക്സ് സീഡ് പാനിൽ വെള്ളം ഒഴിച്ച് ചൂടാക്കി എടുക്കുക. കട്ടിയായി കഴിയുമ്പോൾ തണുക്കാൻ മാറ്റിവയ്ക്കുക. ശേഷം അതിലേക്ക് ഒരു മുട്ടയുടെ വെള്ള ചേർത്ത് യോജിപ്പിച്ചെടുക്കുക. പാക്ക് ആക്കിയതിന് ശേഷം തലയിൽ തേച്ച് പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക.
രണ്ട്
ഫ്ളാക്സ് സീഡ് വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം അതിലേക്ക് കറ്റാർവാഴ ജെൽ ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക. താരൻ അകറ്റാനും മുടി വളർച്ച വേഗത്തിലാക്കാനും സഹായിക്കും.
മൂന്ന്
ഫ്ളാക്സ് സീഡ് വെള്ളത്തിലിട്ട് കുതിക്കുക. ശേഷം ഇതിലേക്ക് അൽപം വെളിച്ചെണ്ണ ചേർക്കുക. ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് നേരം ഈ പാക്ക് തലയിലിടുക. ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക. മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് ഈ പാക്ക്.