എങ്ങനെയാണ് മുഖത്ത് 'സിറം' ഉപയോഗിക്കേണ്ടത്? ഇതാ ഗൈഡ്‌ലൈന്‍

Web Desk   | others
Published : Oct 08, 2021, 10:44 PM IST
എങ്ങനെയാണ് മുഖത്ത് 'സിറം' ഉപയോഗിക്കേണ്ടത്? ഇതാ ഗൈഡ്‌ലൈന്‍

Synopsis

'സ്‌കിന്‍ കെയര്‍'നെ കുറിച്ച് പറയുമ്പോള്‍ 'സിറം' ഉപയോഗത്തെ കുറിച്ച് പറയാതിരിക്കാനാവില്ല. മിക്കവരും ഇപ്പോഴും സിറം ഉപയോഗിക്കാന്‍ മടിക്കുന്നത് കാണാറുണ്ട്. അത് എത്തരത്തിലാണ് പ്രയോഗിക്കേണ്ടത് എന്നറിയാത്തതിനാലാണ് ഈ അകല്‍ച്ച പാലിക്കുന്നത്

മുഖചര്‍മ്മം ( Facial Skin ) ഭംഗിയാക്കാനും ആരോഗ്യത്തോടെ കൊണ്ടുപോകാനും ചിട്ടയായ 'സ്‌കിന്‍ റുട്ടീന്‍'   (Skin Routine ) ആവശ്യമാണ്. 'സ്‌കിന്‍ റുട്ടീന്‍' എന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും അനാവശ്യമായ ഭയമോ ആശങ്കയോ എല്ലാം വരാറുണ്ട്. എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്ന ധാരണയില്ലായ്മയാണ് പലപ്പോഴും ഇത്തരം ഉത്കണ്ഠയിലേക്ക് നമ്മളെയെത്തിക്കുന്നത്. 

മുഖചര്‍മ്മത്തെ പല രീതികളില്‍ പരിപാലിക്കാം. ഇതിന് ആവശ്യമായ അറിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. സാധാരണഗതിയില്‍ ചെയ്യേണ്ടുന്ന കാര്യങ്ങളെ കുറിച്ചെല്ലാം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തന്നെ ധാരാളം വിവരങ്ങള്‍ ലഭ്യമാണ്. 

'സ്‌കിന്‍ കെയര്‍'നെ കുറിച്ച് പറയുമ്പോള്‍ 'സിറം' ഉപയോഗത്തെ കുറിച്ച് പറയാതിരിക്കാനാവില്ല. മിക്കവരും ഇപ്പോഴും സിറം ഉപയോഗിക്കാന്‍ മടിക്കുന്നത് കാണാറുണ്ട്. അത് എത്തരത്തിലാണ് പ്രയോഗിക്കേണ്ടത് എന്നറിയാത്തതിനാലാണ് ഈ അകല്‍ച്ച പാലിക്കുന്നത്. 

ഓരോരുത്തരും അവരുടെ പ്രായത്തിനും ചര്‍മ്മത്തിന്റെ സ്വഭാവത്തിനും, ചര്‍മ്മത്തിന്റെ പ്രത്യേകതകള്‍ക്കുമെല്ലാം അനുസരിച്ചാണ് സിറം തെരഞ്ഞെടുക്കേണ്ടത്. ഓയിലി സ്‌കിന്‍ ഉള്ളവര്‍ അതിന് യോജിച്ച സിറം തന്നെ തെരഞ്ഞെടുക്കണം. അതുപോലെ ഡ്രൈ സ്‌കിന്‍ ആണെങ്കില്‍ അതിന് യോജിച്ചതും. 

എന്താണ് സിറം? 

വളരെയധികം ഗുണങ്ങള്‍ ചര്‍മ്മത്തിന് പകരാന്‍ സാധിക്കുന്ന ശക്തിയേറിയൊരു ദ്രാവകമായി സിറത്തെ നമുക്ക് ലളിതമായി പറയാം. മറ്റ് ക്രീമുകളില്‍ നിന്നോ ഓയിന്‍മെന്റുകളില്‍ നിന്നോ വ്യത്യസ്തമായ ചര്‍മ്മത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് കേടുപാടുകള്‍ തീര്‍ക്കാനും ചര്‍മ്മത്തെ മെച്ചപ്പെടുത്താനും സിറത്തിന് സാധ്യമാണ്. 

 


 

എപ്പോഴാണ് സിറം ഉപയോഗിക്കേണ്ടത്? 

മുഖം ക്ലെന്‍സ് ചെയ്തതിന് തൊട്ടടുത്ത ഘട്ടമായാണ് സിറം പ്രയോഗിക്കേണ്ടത്. അല്ലെങ്കില്‍ ക്ലെന്‍സിംഗും ടോണിംഗും കഴിഞ്ഞ ശേഷം. ഒരിക്കലു ംമോയ്‌സ്ചറൈസറോ, സണ്‍സ്‌ക്രീനോ, നൈറ്റ് ക്രീമോ പോലുള്ള ഉത്പന്നങ്ങള്‍ ഇട്ട ശേഷം സിറം ഉപയോഗിക്കരുത്. 

എത്ര ഉപയോഗിക്കണം? 

നേരത്തേ സൂചിപ്പിച്ചത് പോലെ, സിറം അല്‍പം ശക്തിയേറിയൊരു ദ്രാവകമാണ്. അതിനാല്‍ തന്നെ ഇത് കൂടുതലായി ഉപയോഗിക്കേണ്ട കാര്യമില്ല. ഒരു സമയത്ത് നാലോ അഞ്ചോ തുള്ളിയില്‍ കൂടുതല്‍ എടുക്കുകയേ വേണ്ട. മുഖത്തിനൊപ്പം തന്നെ കഴുത്തിലും ഇത് ഇടാന്‍ മറക്കേണ്ട. 

ചില സിറങ്ങള്‍ പകല്‍സമയത്തും രാത്രിയിലും ഉപയോഗിക്കാവുന്നതാണ്. മറ്റ് ചിലതാകട്ടെ രാത്രിയില്‍ മാത്രം ഉപയോഗിക്കുന്നതും. ഇത് കൃത്യമായി മനസിലാക്കി ഉപയോഗിക്കുക. 

'ഡേ സിറം'...

നിയാസിനാമൈഡ്: ചര്‍മ്മത്തിലെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും ചര്‍മ്മത്തിലെ ജലാംശം പിടിച്ചുനിര്‍ത്തുന്നതിനുമെല്ലാം സഹായകമാകുന്ന സിറം ആണിത്. 

വൈറ്റമിന്‍-സി: അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നും ബ്ലൂ ലൈറ്റില്‍ നിന്നുമെല്ലാം ചര്‍മ്മത്തിനേല്‍ക്കുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ഇതിന് സാധിക്കും. അതുപോലെ ചെറുപ്പം നിലനിര്‍ത്താനും മുഖത്തെ നിറവ്യത്യാസങ്ങള്‍ പരിഹരിക്കാനുമെല്ലാം ഇത് സഹായകമാണ്. 

ഹയലൂറോണിക് ആസിഡ്: സാധാരണഗതിയില്‍ നമ്മുടെ ചര്‍മ്മത്തിലും എല്ലിലും സന്ധികളിലുമെല്ലാം കാണപ്പെടുന്നതാണ് ഹയലൂറോണിക് ആസിഡ്. ചര്‍മ്മത്തിന്റെ ചെറുപ്പവും ആരോഗ്യവും നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. ഏത് തരം സ്‌കിന്‍ ടൈപ്പിലുള്ളവര്‍ക്കും ഇത് ഉപയോഗിക്കാം. 

'നൈറ്റ് സിറം'...

ആല്‍ഫ ഹൈഡ്രോക്‌സി ആസിഡ്‌സ് (എച്ച്എ): ഇതിലടങ്ങിയിരിക്കുന്ന ഗ്ലൈസോളിക് ആസിഡ് ചര്‍മ്മത്തിന്റെ ചെറുപ്പം നിലനിര്‍ത്തുന്നതിനും ലാക്ടിക് ആസിഡ് ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യുന്നതിനും തിളക്കമുള്ളതാക്കുന്നതിനും, മാന്‍ഡലിക് ആസിഡ് സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവര്‍ക്കും, സിട്രിക് ആസിഡ് മുഖത്ത് പാടുകളുള്ളവര്‍ക്കും പ്രയോജനപ്പെടുന്നു. 

 

 

ബാറ്റ ഹൈഡ്രോക്‌സി ആസിഡ്‌സ് (ബിഎച്ച്എ): ഇതിലുള്ള സാലിസിലിക് ആസിഡ് രോമകൂപങ്ങള്‍ അടഞ്ഞുപോകുന്നതിനും വൈറ്റ്‌ഹെഡ്‌സും ബ്ലാക്ക് ഹെഡ്‌സും കുറയ്ക്കുന്നതിനും സഹായകമാകുന്നു. 

റെറ്റിനോയിഡ്‌സ്: അടിസ്ഥാനപരമായി ഇതില്‍ വൈറ്റമിന്‍- എയാണുള്ളത്. എച്ച്എ, ബിഎച്ച്എ, വൈറ്റമിന്‍ സി സിറങ്ങളുമായി ഇവ യോജിപ്പിക്കരുത്. മുഖത്തെ എണ്ണമയം കുറയ്ക്കാനും മുഖക്കുരു കുറയ്ക്കാനും പാടുകള്‍ കുറയ്ക്കാനുമെല്ലാം ഇത് സഹായകമാകും. എന്നാല്‍ ഗര്‍ഭധാരണത്തിനൊരുങ്ങുന്ന സ്ത്രീകള്‍ ഇതുപയോഗിക്കുന്നത് ഉചിതമല്ലെന്ന് ഡെര്‍മറ്റോലജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവര്‍, അതുപോലെ മുഖത്ത് എന്തെങ്കിലും തേച്ചാല്‍ ചൊറിച്ചില്‍, പാളി പോലെ തൊലി അടര്‍ന്നുപോകല്‍, മുഖക്കുരു എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുണ്ടാകുന്നവര്‍ എല്ലാം തന്നെ സിറം ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്‍സള്‍ട്ട് ചെയ്യുന്നതാണ് ഉത്തമം. 

Also Read:- ഇത് കൗമാരം മുതലുള്ള ചര്‍മ്മപ്രശ്നം; തുറന്നുപറഞ്ഞ് യാമി ഗൗതം

PREV
click me!

Recommended Stories

മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?
ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്