
പൊതു ശൗചാലയം (Public Toilets) ഉപയോഗിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പലരോഗങ്ങളും പിടിപെടാൻ സാധ്യതയുള്ള ഒരിടമാണ് പൊതു ശൗചാലയം. മൂത്രത്തിൽ അണുബാധയുണ്ടാവുകയും മറ്റ് രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും.
ടോയ്‌ലറ്റ് സീറ്റുകൾ ഉപയോഗിക്കുന്നതിന് മുമ്പ് അണുനാശിനികൾ ഉപയോഗിച്ച് സ്പ്രേ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. അണുവിമുക്തമാക്കിയില്ലെങ്കിൽ രോഗാണുക്കൾ പറ്റി പിടിക്കുകയും മൂത്രാശയ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യാമെന്ന് അരിസോണ സർവ്വകലാശാലയിലെ മൈക്രോബയോളജിയുടെയും പരിസ്ഥിതി ശാസ്ത്രത്തിന്റെയും പ്രൊഫസറായ ചക്ക് ഗെർബ പറഞ്ഞു.
ബാത്ത്റൂമുകളിലെ വാതിലിന്റെ പിടികൾ, ഫ്ലഷ് ബട്ടൺ, പെെപ്പുകൾ എന്നിവിടങ്ങളിൽ രോഗാണുക്കൾ താങ്ങാനുള്ള സാധ്യത കൂടുതലാണെന്നും അതിനാൽ ഇവ തൊട്ട് കഴിഞ്ഞാൽ സോപ്പ് ഉപയോഗിച്ച് കെെകൾ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ചക്ക് ഗെർബ പറഞ്ഞു.
ഫ്ലഷ് ചെയ്തിട്ടു വേണം വെസ്റ്റേൺ ടോയ് ലറ്റുകൾ ഉപയോഗിക്കേണ്ടത്. ഫ്ലഷ് ബട്ടൺ അമർത്തുമ്പോഴും ടിഷ്യൂ ഉപയോഗിക്കാൻ മറക്കരുത്. പൊതു ശൗചാലയത്തിൽ കയറുമ്പോൾ ബാഗോ പാഴ്സോ മറ്റ് വസ്തുക്കൾ കൊണ്ട് കയറാൻ പാടില്ല. അണുബാധ വരാൻ സാധ്യത കൂടുതലാണ്. കെെയ്യിൽ എപ്പോഴും ഹാന്റ് വാഷോ സോപ്പോ കരുതുന്നതും നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് ലോക ശുചിമുറി ദിനം; വേണ്ടത് വൃത്തിയുള്ളതും സുരക്ഷിതവുമായ ശുചിമുറികൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam