മനുഷ്യര്‍ കടിക്കുന്നത്, മൃഗങ്ങളുടെ കടിയോളം അപകടമാണോ?

Published : May 30, 2019, 06:52 PM IST
മനുഷ്യര്‍ കടിക്കുന്നത്, മൃഗങ്ങളുടെ കടിയോളം അപകടമാണോ?

Synopsis

സ്‌നേഹം പ്രകടിപ്പിക്കാനും, ചിലപ്പോഴെങ്കിലും ദേഷ്യത്തിലാകുമ്പോഴും മനുഷ്യര്‍ കടിക്കാറുണ്ട്. ഏത് സാഹചര്യത്തിലാണെങ്കിലും തൊലി പൊട്ടുന്ന തരത്തിലുള്ള മനുഷ്യന്റെ കടി അല്‍പം കരുതേണ്ട കാര്യം തന്നെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്

വീട്ടില്‍ വളര്‍ത്തുന്ന പട്ടിയോ പൂച്ചയോ കടിച്ചാല്‍ നമ്മള്‍ പെട്ടെന്ന് തന്നെ അതില്‍ ആശങ്കപ്പെടാറുണ്ട്. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ മുന്നില്‍ക്കണ്ട് നമ്മള്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരത്തേ കുത്തിവയ്പ് എടുക്കുന്നത്. എന്നാല്‍ മനുഷ്യര്‍ കടിക്കുന്നത് ഇത്രത്തോളം അപകടമുണ്ടാക്കുന്ന ഒന്നാണോ? എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം?

സ്‌നേഹം പ്രകടിപ്പിക്കാനും, ചിലപ്പോഴെങ്കിലും ദേഷ്യത്തിലാകുമ്പോഴും മനുഷ്യര്‍ കടിക്കാറുണ്ട്. ഏത് സാഹചര്യത്തിലാണെങ്കിലും തൊലി പൊട്ടുന്ന തരത്തിലുള്ള മനുഷ്യന്റെ കടി അല്‍പം കരുതേണ്ട കാര്യം തന്നെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

മനുഷ്യരുടെ വായ്ക്കകത്തും ധാരാളം ബാക്ടീരിയകളും അണുക്കളുമുണ്ട്. തൊലി പൊട്ടിയിട്ടുണ്ടെങ്കില്‍ ആ വിടവിലൂടെ ഈ അണുക്കള്‍ അടുത്തയാളുടെ ശരീരത്തിലെത്തുന്നു. പൂര്‍ണ്ണമായും ഉറപ്പ് പറയാനാകില്ലെങ്കില്‍ കൂടി, മുറിവ് അണുബാധയെ തുടര്‍ന്ന് പഴുക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. 

ഇനി, മനപ്പൂര്‍വ്വമുള്ള കടിയല്ലെങ്കില്‍ കൂടി ഈ അപകടസാധ്യത നിലനില്‍ക്കുന്നുണ്ടത്രേ. കടി കൊണ്ട ഭാഗം തിണര്‍ത്തുവരുന്നതും, നീണ്ട നേരത്തേക്ക് വേദന അനുഭവപ്പെടുന്നതുമെല്ലാം അണുബാധയെ ആണ് സൂചിപ്പിക്കുക. അത്തരം സാഹചര്യത്തില്‍ തീര്‍ച്ചയായും മുന്‍കരുതല്‍ നല്ലത് തന്നെ. 

കടിച്ച ഭാഗത്ത് തൊലി പൊട്ടിയിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ, അവിടം വെള്ളമുപയോഗിച്ച് കഴുകുക. ചോര നില്‍ക്കുന്നില്ലെങ്കില്‍ വൃത്തിയുള്ള ഒരുണങ്ങിയ കോട്ടണ്‍ തുണി ഉപയോഗിച്ച് മുറിവിലമര്‍ത്തിപ്പിടിക്കാം. എത്ര ചെറിയ മുറിവാണെങ്കിലും വേദന നില്‍ക്കുന്നില്ലെങ്കില്‍ ഡോക്ടറെ കാണാന്‍ മടി കാണിക്കാതിരിക്കുക. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഖകാന്തി കൂട്ടാൻ ഇനി തക്കാളി മതിയാകും, ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ
ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ