
ക്യാൻസർ അഥവാ അര്‍ബുദ രോഗത്തെ ഭീതിയോടെയാണ് സമൂഹം ഇന്നും കാണുന്നത്. ഡോക്ടര്‍ നല്‍കുന്ന മരുന്ന് മാത്രമല്ല ഈ രോഗത്തിന് ആവശ്യമെന്നും സമൂഹത്തിന്റെ കരുതലും പരിചരണവുംകൂടി ആവശ്യമാണെന്നും കാൻസർ ദിനം ഓര്‍മ്മിപ്പിക്കുന്നു.
തെറ്റിദ്ധാരണകൾ, ക്യാൻസറിനെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകൾ, ശരിയായ ചികിത്സ നേടുക, മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും ആളുകളെ ബോധവത്കരിക്കുക എന്നിവയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.
ക്യാൻസർ തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്ന തലത്തിലേക്ക് ഇന്ന് നമ്മുടെ ആരോഗ്യ രംഗം ഉയര്‍ന്ന് കഴിഞ്ഞു. പക്ഷേ നമ്മുടെ ജീവിത രീതികള്‍ രോഗത്തെ ക്ഷണിച്ച് വരുത്തിക്കൊണ്ടിരിക്കുകയാണ്.
വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണരീതിയുമെല്ലാം ക്യാൻസർ പിടിപെടുന്നതിന് രണ്ട് പ്രധാനകാരണങ്ങളാണ്. പുകവലി, മദ്യപാനം, അമിതവണ്ണം എന്നിവയും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. കൃത്യമായ ജീവിത ശൈലിയിലൂടെയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെയും ഒരു പരിധി വരെ നമുക്ക് ക്യാന്‍സറിനെ ചെറുക്കാന്‍ കഴിയും.
ശ്വാസകോശത്തിലെ ക്യാന്‍സര്‍; എന്തുകൊണ്ട് കണ്ടെത്താന്‍ വൈകുന്നു?