ശരീരത്തിന് വേണം ഈ വിറ്റാമിനുകൾ; ഡയറ്റീഷ്യൻ പറയുന്നു

Web Desk   | Asianet News
Published : Sep 17, 2021, 05:10 PM ISTUpdated : Sep 17, 2021, 05:39 PM IST
ശരീരത്തിന് വേണം ഈ വിറ്റാമിനുകൾ; ഡയറ്റീഷ്യൻ പറയുന്നു

Synopsis

സ്ത്രീകളിൽ ശരീരത്തിലെ ചില അവശ്യ വിറ്റാമിനുകളുടെ കുറവ് ആർത്തവത്തെ പോലും ദോഷകരമായ രീതിയിൽ ബാധിക്കുന്നതിന് കാരണമാകും. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ ഏതെല്ലാമാണെന്നും അവ എന്തെല്ലാം ഗുണങ്ങൾ നൽകുന്നുണ്ടെന്നും ഡയറ്റീഷ്യൻ റുബൈന അധികാരി പറയുന്നു.

നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം നിരവധി വിറ്റാമിനുകൾ സഹായിക്കുന്നുണ്ട്. നമ്മളിൽ നിരവധി ആളുകളിൽ കണ്ട് വരുന്ന ചർമ്മ സംബന്ധമായതും കേശ സംബന്ധമായതുമായ പ്രശ്നങ്ങൾക്ക് പിന്നിലെ പ്രധാന കാരണം ചിലപ്പോൾ ശരീരത്തിലെ വിറ്റാമിനുകളുടെ കുറവ് മൂലം ആയിരിക്കും. 

സ്ത്രീകളിൽ ശരീരത്തിലെ ചില അവശ്യ വിറ്റാമിനുകളുടെ കുറവ് ആർത്തവത്തെ പോലും ദോഷകരമായ രീതിയിൽ ബാധിക്കുന്നതിന് കാരണമാകും. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ ഏതെല്ലാമാണെന്നും അവ എന്തെല്ലാം ഗുണങ്ങൾ നൽകുന്നുണ്ടെന്നും ഡയറ്റീഷ്യൻ റുബൈന അധികാരി പറയുന്നു.

വിറ്റാമിൻ എ...

കണ്ണിന്റെ ആരോഗ്യം, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക, പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കുക എന്നിവയ്ക്ക് പ്രധാനപ്പെട്ടതാണ് വിറ്റാമിൻ എ. ഇത് ഹൃദയം, ശ്വാസകോശം, വൃക്കകൾ, മറ്റ് അവയവങ്ങൾ എന്നിവ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നു. പാൽ, മത്സ്യം, കാരറ്റ്, പപ്പായ, മാമ്പഴം, കാബേജ് എന്നിവയിൽ നിന്ന് ഉയർന്ന അളവിൽ വിറ്റാമിൻ എ പോഷകങ്ങൾ ലഭിക്കും.

 

 

വിറ്റാമിൻ ബി 1...

ഇതിനെ 'തിയാമിൻ' എന്നും അറിയപ്പെടുന്നു. ഇത് കാർബോഹൈഡ്രേറ്റുകളെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്നു. കാർബോഹൈഡ്രേറ്റുകളുടെ പ്രധാന പ്രവർത്തനം ശരീരത്തിന്, പ്രത്യേകിച്ച് തലച്ചോറിന് ഊർജ്ജം നൽകുക എന്നതാണ്. പേശികളുടെ സങ്കോചത്തിലും നാഡികളുടെ പ്രവർത്തനത്തിന് ഇത് പ്രധാന പങ്ക് വഹിക്കുന്നു.

വിറ്റാമിൻ ബി 2...

ഇതിനെ റിബോഫ്ലേവിൻ എന്നും അറിയപ്പെടുന്നു. ശരീരത്തിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് 
വിറ്റാമിൻ ബി 2. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ഇത് സഹായിക്കുന്നു. കാഴ്ച്ച ശക്തി വർദ്ധിപ്പിക്കാനും മ്യൂക്കസ് മെംബറേൻ( mucous membrane ) ആരോഗ്യകരമായി നിലനിർത്താനും ശക്തമായ പ്രതിരോധശേഷി നൽകാനും വിറ്റാമിൻ ബി 2 വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വായ്പുണ്ണ്, വരണ്ട ചുണ്ടുകൾ, വിളർച്ച എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

വിറ്റാമിൻ ബി 3...

നിയാസിൻ എന്ന് അറിയപ്പെടുന്ന വിറ്റാമിൻ ബി 3 ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സന്ധിവാതം ലഘൂകരിക്കാനും തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ദഹന പ്രശ്നങ്ങൾ,വയറുവേദന, ഛർദ്ദി എന്നിവയാണ് ഇതിന്റെ പ്രധാനലക്ഷണങ്ങൾ.

വിറ്റാമിൻ ബി 6...

പിറിഡോക്സിൻ എന്ന് വിളിക്കപ്പെടുന്ന വിറ്റാമിൻ ബി 6 ശരീരത്തിന് ശക്തമായ രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിനും ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുന്നതിനും ആവശ്യമാണ്. വിറ്റാമിൻ ബി 6 ന്റെ കുറവ് മൂലം ത്വക്ക് അണുബാധ, വിളർച്ച, വിഷാദം എന്നിവ ഉണ്ടാകാം.

 

 

വിറ്റാമിൻ ബി 12...

വിറ്റാമിൻ ബി 12 ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിലും നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തിലും പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ ഇതിന്റെ കുറവ് ഉണ്ടാകുന്നത് മാനസികാരോഗ്യത്തെ ബാധിക്കാം. 

വിറ്റാമിൻ ഇ...

ടോക്കോഫെറോൾ എന്ന് അറിയപ്പെടുന്ന വിറ്റാമിൻ ഇ എല്ലാ വൈറസുകൾക്കും ബാക്ടീരിയകൾക്കുമെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ ആന്തരികാവയവങ്ങളുടെ, പ്രത്യേകിച്ച്‌ രക്തക്കുഴലുകളുടെ മികച്ച പ്രവര്‍ത്തനത്തിനും രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ഉയര്‍ത്തുന്നതിനും വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

തലമുടി കൊഴിച്ചില്‍ തടയാന്‍ പരീക്ഷിക്കാം ഈ നാച്ചുറൽ ഹെയർ മാസ്ക്

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?