ഈ ഭക്ഷണങ്ങൾ കഴിക്കൂ, മുടികൊഴിച്ചിൽ തടയാൻ സഹായിക്കും

Web Desk   | Asianet News
Published : Oct 12, 2021, 08:39 PM ISTUpdated : Oct 12, 2021, 10:19 PM IST
ഈ ഭക്ഷണങ്ങൾ കഴിക്കൂ, മുടികൊഴിച്ചിൽ തടയാൻ സഹായിക്കും

Synopsis

പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ മുടിവളർച്ചയ്ക്ക് സഹായിക്കും. ആഹാരത്തിൽ ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും  അളവ് കുറയുമ്പോൾ മുടിയുടെ വളർച്ച മുരടിക്കും. ക്രമേണ മുടി കൊഴിച്ചിൽ ആരംഭിക്കുകയും ചെയ്യും. 

ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ(hair fall). മുടി കൊഴിച്ചിലിന്‌ പിന്നിലെ പ്രധാന വില്ലൻ താരൻ (dandruff) തന്നെയാണ്. ശിരോചർമ്മത്തിലെ (scalp) വൃത്തിയില്ലായ്മ തന്നെയാണ് താരനുണ്ടാകാനുള്ള അടിസ്ഥാന കാരണം. ശരീരത്തിൽ എണ്ണമയം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയുടെ പ്രവർത്തനഫലമായി ശിരോചർമ്മത്തിലും എണ്ണമയം ഉണ്ടാകുകയും ക്രമേണ അതിൽ പൊടിയും അഴുക്കും അടിഞ്ഞു കൂടി താരൻ ഉണ്ടാകുകയും ചെയ്യും. വിയർപ്പുതുള്ളികൾ ശിരോചർമ്മത്തിലടിഞ്ഞും തലയിൽ താരൻ പെരുകാം. 

പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ മുടിവളർച്ചയ്ക്ക് സഹായിക്കും. ആഹാരത്തിൽ ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും  അളവ് കുറയുമ്പോൾ മുടിയുടെ വളർച്ച മുരടിക്കും. ക്രമേണ മുടി കൊഴിച്ചിൽ ആരംഭിക്കുകയും ചെയ്യും. പോഷഗുണങ്ങൾ ധാരാളമുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താനാണ് കൂടുതലായി ശ്രദ്ധിക്കേണ്ടത്. മുടികൊഴിച്ചിൽ തടയാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

മുട്ട...

മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട. മുട്ടയിൽ വിറ്റാമിൻ ബി അടങ്ങിയിട്ടുണ്ട്. ഇത് മുടിയെയും നഖങ്ങളെയും ശക്തിപ്പെടുത്തുന്നു. മുട്ടയിൽ സിങ്ക്, ഇരുമ്പ്, സെലിനിയം എന്നിവയും ധാരാളമുണ്ട്.

ഇലക്കറികൾ...

ഇലക്കറിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ മുടിക്ക് ആവശ്യമായ ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും മികച്ച ഉറവിടമാണ്. ആരോഗ്യമുള്ള മുടിയ്ക്ക് കാരണമാകുന്ന സെബം അവയിൽ അടങ്ങിയിരിക്കുന്നു.

പയർവർ​ഗങ്ങൾ...

പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവ പയറിലുണ്ട്. അവ ശിരോചർമ്മത്തെ പോഷിപ്പിക്കുകയും അത് പൊട്ടുന്നത് തടയുകയും ചെയ്യുന്നു.

കാരറ്റ്...

കാരറ്റിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും അതിനെ കട്ടിയുള്ളതും ശക്തമാക്കുകയും ചെയ്യുന്നു. കാരറ്റിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ നമ്മുടെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും അങ്ങനെ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

മത്സ്യം...

ഒമേഗ 3 ഫാറ്റി ആസിഡുകൾ മുടിയ്ക്ക് ഒരുപോലെ പ്രധാനമാണ്. സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഇവ  കാണപ്പെടുന്നു. മുടിയുടെ സാന്ദ്രത വർദ്ധിപ്പിക്കാൻ അവയ്ക്ക് കഴിയും. അവയിൽ പ്രോട്ടീനും മറ്റ് അവശ്യ വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു.

നട്സ്...

ബദാം, വാൾനട്ട് എന്നിവയിൽ വിറ്റാമിനുകൾ, ഫാറ്റി ആസിഡുകൾ, ഒമേഗ ആസിഡുകൾ, ബയോട്ടിൻ എന്നിവയുടെ മികച്ച ഉറവിടമാണ്. അവ മുടിയെ ശക്തിപ്പെടുത്തുകയും തുല്യമായി പോഷിപ്പിക്കുകയും ചെയ്യുന്നു.

ബെറിപ്പഴങ്ങൾ...

സരസഫലങ്ങളിൽ ആരോഗ്യകരമായ പോഷകങ്ങളും സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ മുടിക്ക് കേടുപാടുകൾ തീർക്കുന്ന ആന്റി ഓക്സിഡേറ്റീവ് ഗുണങ്ങളും ഉണ്ട്. മുടിയ്ക്ക് ബലം നൽകുന്നതും തിളക്കമുള്ള ചർമ്മം നൽകുന്നതുമായ കൊളാജൻ അവ ഉത്പാദിപ്പിക്കുന്നു.

മധുരക്കിഴങ്ങ്...

മുടിയുടെ വളർച്ചയ്ക്ക് വിറ്റാമിൻ എ ആവശ്യമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ മധുരക്കിഴങ്ങ് ഉൾപ്പെടുത്തുന്നത് മുടി വളർച്ചയെ സഹായിക്കും. മുടികൊഴിച്ചിൽ നേരിടുന്ന പ്രശ്നങ്ങളെ ചെറുക്കാനും മുടിയുടെ ആരോഗ്യം നിലനിർത്താനും വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സെബം ഉത്പാദിപ്പിക്കാനും അവ സഹായിക്കുന്നു.

'കൊവിഡ് ഗുരുതരമാകാതിരിക്കാനും മരണം ഒഴിവാക്കാനും ആന്റിബോഡി ഇന്‍ജെക്ഷന്‍'!


 

PREV
click me!

Recommended Stories

വയറിലെ കൊഴുപ്പ് കുറയ്ക്കണോ? എങ്കിൽ ഏഴ് കാര്യങ്ങൾ പതിവായി ചെയ്തോളൂ
അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ അത്താഴത്തിന് ശേഷം ഇവ കഴിച്ചാൽ മതിയാകും