പ്രാതലിൽ പ്രോട്ടീൻ സമ്പുഷ്ടമായ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

By Web TeamFirst Published Jul 9, 2021, 8:46 AM IST
Highlights

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ പ്രാതലിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ പറയുന്നു. കാരണം, എല്ലുകൾക്ക്​ ബലമുണ്ടാകുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീൻ അത്യാവശ്യമണ്​. 

ആരോഗ്യകരമായ ഭക്ഷണം ശരീരത്തിന്​ അത്യവശ്യമാണ്​. ഒരു ദിവസത്തേക്ക്​ ആവശ്യമായ മുഴുവൻ ഊർജ്ജവും നമുക്ക്​ ലഭിക്കുക പ്രഭാതഭക്ഷണത്തിൻ നിന്നുമാണ്. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ പ്രാതലിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ പറയുന്നു.

കാരണം, എല്ലുകൾക്ക്​ ബലമുണ്ടാകുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീൻ അത്യാവശ്യമണ്​.  ശരീരം സുഗമമായി പ്രവർത്തിക്കാനാവശ്യമായ അമിനോ ആസിഡുകൾ പ്രോട്ടീനിൽ ധാരാളമായി അടങ്ങിയതിനാൽ ഇത്തരം ഭക്ഷണം കഴിക്കുന്നത്​ എപ്പോഴും ഊർജ്ജസ്വലരാക്കി നിർത്തുന്നു. 

തലവേദന, അലസത, മയക്കം, ഇടയ്​ക്കുള്ള വിശപ്പ്​​ എന്നിവയെയും കുറയ്ക്കുന്നു. പ്രോട്ടീൻ കൂടുതലടങ്ങിയ പ്രാതൽ കഴിക്കുമ്പോൾ വിശപ്പ് കുറവായിരിക്കും. തുടർന്ന് അനാവശ്യമായി ഭക്ഷണം കഴിക്കുന്നത്​ ഒഴിവാക്കാനും അതുവഴി ഭാരം കുറയ്ക്കാനും സാധിക്കും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ്​ കഴിക്കുന്നത് പഞ്ചസാരയുടെ അളവ്​ ​നിയന്ത്രിക്കാൻ സഹായിക്കും. പ്രാതലിൽ ഉൾപ്പെടുത്തേണ്ട ആറ് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

മുട്ട...

ഒരു മുട്ടയില്‍ ആറ് മുതല്‍ ഏഴ് ഗ്രാം വരെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം അല്ലെങ്കില്‍ പെട്ടെന്നുള്ള ലഘുഭക്ഷണം എന്നിവയ്ക്ക് അനുയോജ്യമായ ഒന്നാണ് മുട്ട.

 

 

 

വെള്ളക്കടല...

ഒരു കപ്പ് വെള്ളക്കടലയിൽ 15 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം, ഇരുമ്പ്, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, സിങ്ക്, ഫൈബര്‍ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് ഇവ.

പയർവർ​ഗങ്ങൾ...

പയർ കഴിക്കുന്നതിലൂടെ  18 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. മാത്രമല്ല, നിങ്ങളുടെ പ്രതിദിന ആവശ്യത്തിനുള്ള ഇരുമ്പും 15 ഗ്രാം ഫൈബറും ലഭിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗം കൂടിയാണിത്. 

 

 

മത്തങ്ങ വിത്തുകള്‍...
 
പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന മറ്റൊരു ഭക്ഷമാണ് മത്തങ്ങ വിത്തുകള്‍. കാല്‍ കപ്പില്‍ 10 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ കെ, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് മത്തങ്ങ വിത്തുകള്‍. 

ബദാം...

മുട്ടയിലേതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനില്‍ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ബദാം. ഒരു കപ്പ് ബദാമിൽ 27 ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 

ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കൂ, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!