Asianet News MalayalamAsianet News Malayalam

ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കൂ, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാം

കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. കൊളസ്ട്രോളിനെ ഭയന്ന് ഇഷ്ടഭക്ഷണം പോലും വേണ്ടെന്നു വയ്ക്കുന്നവരുമുണ്ട്. 

Cholesterol Lowering Foods to Add to Your Diet
Author
Trivandrum, First Published Jul 8, 2021, 9:31 PM IST

കൊളസ്ട്രോൾ എന്ന് കേട്ടാൽ പലർക്കും പേടിയാണ്. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. കൊളസ്ട്രോളിനെ ഭയന്ന് ഇഷ്ടഭക്ഷണം പോലും വേണ്ടെന്നു വയ്ക്കുന്നവരുമുണ്ട്. ശരീരം ശരിയായ രീതിയിൽ പ്രവർത്തന സജ്ജമായിരിക്കാൻ ഒരു നിശ്ചിത അളവിൽ കൊളസ്ട്രോൾ ശരീരത്തിന് ആവശ്യമാണ്. ചീത്ത കൊളസ്ട്രോൾ കൂടുന്നത് പലതരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കാം. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങളെ കുറിച്ചറിയാം...

ഓട്സ്...

രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റ ഗ്ലൂക്കൻ എന്നറിയ ഫൈബർ ഓട്സിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഓട്സ് കഴിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.  മാത്രമല്ല ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. മഗ്നീഷ്യം, വിറ്റാമിൻ ബി 1, ബി 5, അയൺ, സിങ്ക്, കോപ്പർ തുടങ്ങിയ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. 

 

Cholesterol Lowering Foods to Add to Your Diet

 

നട്സ്...

നട്സുകൾ പൊതുവേ ആരോ​ഗ്യത്തിന് മികച്ചതാണെന്ന് നമ്മുക്കറിയാം. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല ​ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും നട്സുകൾ സഹായിക്കുന്നു. ദിവസവും ഒരുപിടി നട്സ് കഴിക്കുന്നത് ഹൃദ്രോഗം, അർബുദം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കും. നട്സ് കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത പകുതിയും പ്രമേഹ സാധ്യത 40 ശതമാനവും കുറയ്ക്കും എന്നും ഗവേഷകർ പറയുന്നു.

പയർവർ​ഗങ്ങൾ...

പ്രോട്ടീന്റെ ഉറവിടമാണ് പയർവർ​ഗങ്ങൾ. പയറിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ പോലുള്ള പോഷകങ്ങൾ  കൊഴുപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കുന്നു. ആഴ്ചയിൽ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

ഓറഞ്ച് ജ്യൂസ്...

ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകരമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോള്‍ മാറ്റി പകരം നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഓറഞ്ച് ജ്യൂസിലുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. 

 

Cholesterol Lowering Foods to Add to Your Diet

 

ഇലക്കറികള്‍...

ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഒരു പരിധിവരെ സഹായിക്കുന്നു. ഇതുവഴി ചീത്ത കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കാം. ചീരയില, മുരിങ്ങയില തുടങ്ങിയ ഇലക്കറികള്‍ ഏറെ ആരോഗ്യകരമാണ്. 

Follow Us:
Download App:
  • android
  • ios