പുരുഷന്മാരുടെ ബീജത്തിന്റെ അളവും ഗുണനിലവാരവും കുറഞ്ഞ് വരുന്നതിന്റെ കാരണങ്ങൾ; പഠനം പറയുന്നത്

By Web TeamFirst Published Oct 25, 2021, 8:57 PM IST
Highlights

ഹോർമോൺ സന്തുലിതാവസ്ഥയെ ബാധിക്കുകയും പ്രത്യുൽപാദനത്തെ ബാധിക്കുന്നതുമായ രാസവസ്തുക്കൾ ചുറ്റുമുള്ളതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. 

പരിസ്ഥിതിയിലെ രാസവസ്തുക്കളുടെ സാന്നിധ്യവും (Chemical) ജീവിതശെെലിയിൽ മാറ്റങ്ങളും പുരുഷന്മാർക്കിടയിൽ ബീജത്തിന്റെ ​ഗുണനിലവാരത്തെ (Sperm) ബാധിക്കുന്നതായി യുഎസ് പഠനം. അത് ഹോർമോൺ സന്തുലിതാവസ്ഥയെ ബാധിക്കുകയും പ്രത്യുൽപാദനത്തെ പ്രതികൂലമായി (reproductive function) ബാധിക്കുകയും ചെയ്യാമെന്നും വിർജീനിയ സർവകലാശാലയിലെ യൂറോളജി അസോസിയേറ്റ് പ്രൊഫസറായ ഡോ. റയാൻ പി. സ്മിത്ത് പറഞ്ഞു.

യുഎസിൽ എട്ടിൽ ഒരു ദമ്പതികൾ വന്ധ്യത പ്രശ്നം നേരിടുന്നതായി 'നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്' വ്യക്തമാക്കുന്നു. പുരുഷന്മാർ ഇടയ്ക്കിടെ ബീജ പരിശോധന നടത്തുന്നത് നല്ലതാണെന്നും പുരുഷന്മാരിൽ ബീജത്തിന്റെ അളവ് കുറഞ്ഞാൽ ചികിത്സ ചെയ്യണമെന്നും ഡോ. റയാൻ പറയുന്നു.

ബ്രിട്ടീഷ് മെഡിക്കൽ ജേണളിൽ Evidence for Decreasing Quality of Semen During Past 50 Years എന്ന പേരിലുള്ള പഠനത്തിൽ വന്ധ്യതയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പുരുഷന്മാരിൽ ബീജത്തിന്റെ എണ്ണത്തിൽ ആഗോളതലത്തിൽ 50 ശതമാനം കുറവുണ്ടായതായി ഗവേഷകർ പഠനത്തിൽ പറയുന്നുണ്ടെന്നും ഡോ. റയാൻ പറഞ്ഞു. 

1973 നും 2011 നും ഇടയിൽ ലോകമെമ്പാടുമുള്ള പുരുഷന്മാരിൽ ബീജത്തിന്റെ സാന്ദ്രതയിൽ 50 ശതമാനം മുതൽ 60 ശതമാനം വരെ കുറവുണ്ടായതായി തുടർന്നുള്ള പഠനങ്ങളും പ്രാഥമിക കണ്ടെത്തലുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഹോർമോൺ സന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നതും പ്രത്യുൽപാദനത്തെ ബാധിക്കുന്നതുമായ രാസവസ്തുക്കൾ ചുറ്റുമുള്ളതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. 

പുരുഷന്മാരുടെ പ്രത്യുത്പാദനക്ഷമത കുറയ്ക്കുന്നതിന് കാരണമാകുന്ന പ്രത്യേക രാസവസ്തുക്കൾ തിരിച്ചറിയാൻ പരിസ്ഥിതിയിലെ രാസവസ്തുക്കൾ പരിശോധിച്ചവെന്നും ഡോ. റയാൻ പറഞ്ഞു. കീടനാശിനികൾ, വിഷവാതകങ്ങൾ, മറ്റ് സിന്തറ്റിക് വസ്തുക്കൾ തുടങ്ങിയവ പ്രത്യുൽപാദന പ്രവർത്തനത്തെ ബാധിക്കുകയും ഹോർമോൺ ബാലൻസിനെ തടസ്സപ്പെടുത്തുകയും ടെസ്റ്റോസ്റ്റിറോണും ബീജത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് ഒന്നിലധികം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

വായു മലിനീകരണവും ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ലാപ്‌ടോപ്പുകളിൽ നിന്നുമുള്ള റേഡിയേഷനുകൾ ബീജങ്ങളുടെ എണ്ണം കുറയ്ക്കുക, ബീജങ്ങളുടെ ചലനശേഷിയെ ബാധിക്കുക എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

കരളിനെ സംരക്ഷിക്കാനായി ഭക്ഷണത്തിൽ ശ്ര​ദ്ധിക്കേണ്ടത്..


 

click me!