തൃശൂരിൽ വൈദ്യശാസ്ത്രത്തിലെ അപൂർവ നിമിഷം! ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീ സൈമർ ഹോസ്പിറ്റലിൽ കുഞ്ഞിനു ജന്മം നൽകി

Published : Aug 08, 2025, 08:20 PM IST
CIMAR Hospital

Synopsis

സിമിയുടെ ഉയരം വെറും 35 സെന്റീമീറ്ററും (3.1 അടി) ഗര്‍ഭധാരണത്തിന് മുമ്പുള്ള ഭാരം 34 കിലോഗ്രാമും ആയിരുന്നു

ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയായി കണക്കാക്കപ്പെടുന്ന സിമി കെ കെ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കിയത് വൈദ്യശാസ്ത്ര ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറുന്നു. സിമിയുടെ ഉയരം വെറും 35 സെന്റീമീറ്ററും (3.1 അടി) ഗര്‍ഭധാരണത്തിന് മുമ്പുള്ള ഭാരം 34 കിലോഗ്രാമും ആയിരുന്നു. ഇതിനു മുന്‍പ് ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീ പ്രസവിച്ചതായി രേഖപ്പെടുത്തിയിരുന്നത് 108 സെന്റീമീറ്റര്‍ (3.5 അടി) ഉയരമുള്ള കാമാക്ഷി എന്ന വനിതയായിരുന്നു. സങ്കീര്‍ണ്ണമായ ഗര്‍ഭധാരണം കൈകാര്യം ചെയ്യുന്നതില്‍ സൈമറിന്റെ പ്രശസ്തിയും മെഡിക്കല്‍ മികവും പ്രതിബദ്ധതയും ഈ നേട്ടത്തിന്റെ തെളിവാണ്.

സിമിയുടെ ഈ അപൂര്‍വ്വ ശാരീരിക അവസ്ഥ ഗര്‍ഭധാരണത്തിന് നിരവധി വെല്ലുവിളികള്‍ സൃഷ്ടിച്ചു. അപകട സാധ്യത കൂടുതലായതിനാല്‍ ഗര്‍ഭധാരണം തുടരുന്നതില്‍ കേരളത്തിലെ പ്രമുഖ ഗൈനക്കോളജിസ്റ്റുകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സൈമറിന്റെ സ്ഥാപകനും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. കെ ഗോപിനാഥിന്റെ അടുക്കലേക്ക് റഫര്‍ ചെയ്തത് ദമ്പതികള്‍ക്ക് പ്രതീക്ഷ നല്‍കി. ഹൈ റിസ്‌ക് പ്രസവ ചികിത്സ, ഫെര്‍ട്ടിലിറ്റി എന്നിവയില്‍ അതികായനായ ഡോ. ഗോപിനാഥ് ശരിയായ സമീപനത്തിലൂടെ ഗര്‍ഭധാരണം സുരക്ഷിതമാക്കാന്‍ കഴിയുമെന്ന് ദമ്പതികള്‍ക്ക് ഉറപ്പ് നല്‍കി. രണ്ട് മാസത്തെ നിരീക്ഷണത്തിനും പരിചരണത്തിനും ശേഷം അമ്മയുടേയും കുഞ്ഞിന്റേയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഡോ. ഗോപിനാഥും അദ്ദേഹത്തിന്റെ വിദഗ്ദ്ധ സംഘവും ഒരു പരിചരണ പദ്ധതി രൂപകല്‍പ്പന ചെയ്തു. 2025 ജൂണ്‍ 23 ന് സിസേറിയന്‍ വഴി സിമി 1.685 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നല്‍കി.

മെഡിക്കല്‍ രംഗത്ത് ഒരു പുത്തന്‍ ചരിത്രം സൃഷ്ടിച്ച് തൃശ്ശൂരിന്റെ സൈമര്‍ ഹോസ്പിറ്റല്‍

വിദഗ്ദ്ധ പരിചരണവും വൈദ്യശാസ്ത്ര നൈപുണ്യവും ചേര്‍ന്ന് ഏറ്റവും സങ്കീര്‍ണമായ പ്രശ്നത്തെ പോലും മറികടക്കാന്‍ കഴിയുമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ കേസ് എന്ന് ഡോ. ഗോപിനാഥ് പറഞ്ഞു. സങ്കീര്‍ണമായ ഗര്‍ഭധാരണം നേരിടുന്ന സ്ത്രീകള്‍ക്ക് പ്രത്യാശ നല്‍കാന്‍ സാധിക്കുന്നതിലും അവരുടെ ഈ യാത്രയില്‍ ഒരു പങ്കുവഹിക്കാന്‍ സാധിച്ചതിലും തങ്ങള്‍ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗര്‍ഭസ്ഥ ശിശുക്കളുടെ ചികിത്സയ്ക്കും പ്രസവത്തിനുമുള്ള ഒരു പ്രമുഖ കേന്ദ്രമായി സൈമര്‍ അറിയപ്പെടുന്നു. ഇന്നത്തെ എറ്റവും വലിയ വെല്ലുവിളിയായ ഗര്‍ഭസ്ഥ ശിശുക്കളുടെ ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ സൈമര്‍ തങ്ങളുടെ ശ്രമങ്ങള്‍ തുടരുന്നു. അത്തമൊരു സ്‌പെഷ്യലൈസേഷനെ കുറിച്ച് ആരും കേട്ടിട്ട് പോലും ഇല്ലായിരുന്ന കാലത്ത്, 2000 ല്‍ ഒരു വിഭാഗം ആരംഭിക്കാനുള്ള ദീര്‍ഘവീക്ഷണം സൈമര്‍ ഹോസ്പ്പിറ്റലിനുണ്ടായി.

സൈമര്‍ ദി വുമണ്‍ ഹോസ്പിറ്റൽ

സ്ത്രീകളുടെ ആരോഗ്യം, റീപ്രൊഡക്റ്റിവ് മെഡിസിന്‍, പ്രസവ പരിചരണം എന്നിവയ്ക്കുള്ള ഇന്ത്യയിലെ മുന്‍നിര സ്ഥാപനങ്ങളില്‍ ഒന്നാണ് സൈമര്‍ ഹോസ്പിറ്റൽ. കൊച്ചി, എടപ്പാള്‍, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ മുന്‍നിര കേന്ദ്രങ്ങളുള്ളതാണ് ഈ വനിത ആശുപത്രി. നാല് പതിറ്റാണ്ട് നീണ്ട സേവനങ്ങളില്‍ 1,25,000 ത്തിലധികം പ്രസവങ്ങള്‍ക്കും 25,000 IVF കേസുകള്‍ക്കും വ്യക്തിപരമായി മേല്‍നോട്ടം വഹിച്ച ഡോ. ഗോപിനാഥിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വിശ്വാസത്തിന്റേയും പ്രതീക്ഷയുടെയും ദീപമായി സൈമര്‍ മാറിയിരിക്കുന്നു. 1996 ല്‍ കേരളത്തില്‍ IVF, ICSI (ഇന്‍ട്രാ സൈറ്റോ പ്ലാസ്മിക് സ്‌പേം ഇന്‍ജക്ഷന്‍) ആദ്യമായി അവതരിപ്പിച്ചവരില്‍ ഒരാളാണ് ഡോ. ഗോപിനാഥ്. ഇരുപതിലധികം ഗൈനക്കോളജിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്ന സൈമര്‍ ഫോസ്പിറ്റല്‍ മറ്റേര്‍ണല്‍ ആന്റ് റീപ്രൊഡക്ടീവ് ഹെല്‍ത്ത് കെയറില്‍ തങ്ങളുടെ മികവാര്‍ന്ന സേവനങ്ങള്‍ തുടരുന്നു.

PREV
Read more Articles on
click me!

Recommended Stories

Health Tips : ശൈത്യകാലത്ത് ഹൃദയാഘാതം വർദ്ധിക്കുന്നതിന് പിന്നിലെ നാല് കാരണങ്ങൾ
ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും