വീട്ടിൽ മുട്ട ഉണ്ടോ? എങ്കിൽ ഒരു കിടിലൻ കട്‌ലറ്റ് എളുപ്പത്തിൽ ഉണ്ടാക്കാം

Published : Aug 08, 2025, 04:15 PM ISTUpdated : Aug 08, 2025, 04:17 PM IST
cutlet

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കട്‌ലറ്റ് റെസിപ്പികള്‍. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

മുട്ട                                                      4 എണ്ണം

ഉരുളകിഴങ്ങ്                                  2 എണ്ണം

ഉപ്പ്                                                      1 സ്പൂൺ

കുരുമുളക് പൊടി                      1 സ്പൂൺ

ഗരം മസാല                                   1 സ്പൂൺ

മഞ്ഞൾ പൊടി                            1/2 സ്പൂൺ

മല്ലിയില                                         2 സ്പൂൺ

ബ്രെഡ് crumbs                               1 കപ്പ്‌

എണ്ണ                                                 4 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം മുട്ട നല്ലത് പോലെ പുഴുങ്ങിയെടുത്ത് തോട് കളഞ്ഞതിനുശേഷം നന്നായിട്ടൊന്ന് കൈകൊണ്ട് പൊടിച്ചെടുക്കുക. ശേഷം ഇത് കെെ കൊണ്ട് നന്നായിട്ട് കുഴച്ചെടുക്കുക. ഇതിലേക്ക് കുരുമുളകുപൊടി, മഞ്ഞൾപൊടി, ആവശ്യത്തിന് കുറച്ചു ഗരം മസാല കുറച്ച് മല്ലിയില എന്നിവയെല്ലാം ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. അതിലേക്ക് ഉപ്പ് ചേർത്ത് കുഴച്ചെടുക്കുക. ശേഷം ചെറുതായി ഉരുളകളാക്കി എടുത്ത് അതിനെ കൈകൊണ്ടൊന്ന് പ്രസ് ചെയ്തതിനുശേഷം മുട്ടയും കുരുമുളകും ഒന്നും മിക്സ് ചെയ്ത് അതിലേക്ക് മുക്കി ബ്രഡ് ക്രംസിൽ മുക്കി വറുത്തെടുക്കാവുന്നതാണ്.

 

PREV
Read more Articles on
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ