ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഡെങ്കിപ്പനി മൂലമുണ്ടാകുന്ന സങ്കീർണതകൾക്കുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം

Published : Jul 20, 2026, 02:58 PM IST
dengue fever

Synopsis

രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടർച്ചയായി ഉയർന്ന നിലയിൽ തുടരുന്നത് പ്രതിരോധശേഷിയെ ദുർബലപ്പെടുത്തുകയും രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു. ഇത് പ്രമേഹരോഗികളിൽ ഗുരുതരമായ ഡെങ്കിപ്പനി ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി വിദ​ഗ്ധർ പറഞ്ഞു.

ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഡെങ്കിപ്പനി മൂലമുണ്ടാകുന്ന ഗുരുതരവും ജീവന് ഭീഷണിയാകുന്നതുമായ സങ്കീർണതകൾക്കുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. 'ഇന്റർനാഷണൽ ജേണൽ ഓഫ് ഡയബറ്റീസ് & ടെക്നോളജി'യിൽ പഠനം പ്രസിദ്ധീകരിച്ചു. ഡെങ്കിപ്പനി വ്യാപകമായ പ്രദേശങ്ങളിലെ അപകടസാധ്യതയുള്ള ജനവിഭാഗങ്ങൾക്ക് മികച്ച സംരക്ഷണം ഉറപ്പാക്കുന്നതിനായി, പതിവ് പ്രമേഹ ചികിത്സാ രീതികളിൽ ഡെങ്കിപ്പനി പ്രതിരോധ കുത്തിവയ്പ്പ് കൂടി ഉൾപ്പെടുത്തണമെന്ന് വിദ​ഗ്ധർ പറയുന്നു.‌

രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടർച്ചയായി ഉയർന്ന നിലയിൽ തുടരുന്നത് പ്രതിരോധശേഷിയെ ദുർബലപ്പെടുത്തുകയും രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു; ഇത് പ്രമേഹരോഗികളിൽ ഗുരുതരമായ ഡെങ്കിപ്പനി ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി വിദ​ഗ്ധർ പറഞ്ഞു.

അമിതമായ വീക്കം ഉണ്ടാക്കുന്ന പ്രതികരണം അഥവാ 'സൈറ്റോകൈൻ സ്റ്റോം' (cytokine storm) ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇത് ഡെങ്കി ഹെമറാജിക് ഫീവർ, ആന്തരിക രക്തസ്രാവം എന്നിവയിലേക്കും, ഗുരുതരമായ സാഹചര്യങ്ങളിൽ രക്തസമ്മർദ്ദം പെട്ടെന്ന് കുറയുന്നതിലൂടെ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന 'ഡെങ്കി ഷോക്ക് സിൻഡ്രോമി'ലേക്കും നയിച്ചേക്കാമെന്നും പഠനത്തിൽ പറയുന്നു.

ഉയർന്ന അപകടസാധ്യതയുള്ളവരിലെ ഗുരുതരമായ രോഗാവസ്ഥയും ആശുപത്രിവാസവും കുറയ്ക്കാൻ സഹായിക്കുമെന്നതിനാൽ, പ്രമേഹത്തിനുള്ള പതിവ് ചികിത്സാക്രമത്തിൽ ഡെങ്കിപ്പനി വാക്സിനേഷനും ഉൾപ്പെടുത്തണമെന്ന് ​ഗവേഷകർ പറഞ്ഞു.

ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന സമയത്ത് ഏറ്റവും അപകടസാധ്യതയുള്ള വിഭാഗങ്ങളിലൊന്നാണ് പ്രമേഹരോഗികൾ. ഡെങ്കിപ്പനി വ്യാപകമായ പ്രദേശങ്ങളിൽ, പതിവ് പ്രമേഹ ചികിത്സാ രീതിയിൽ ഡെങ്കിപ്പനിക്കുള്ള വാക്സിനേഷൻ കൂടി ഉൾപ്പെടുത്തുന്നത് രോഗം ഗുരുതരമാകുന്നതും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുന്നതും കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രമേഹരോഗ വിദഗ്ധൻ ഡോ. ജ്യോതിദേവ് കേശവദേവ് പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആന്ധ്രാപ്രദേശിൽ കൊവിഡ് ആശങ്ക ; പുതിയ വകഭേദമായ 'ഒമിക്രോൺ RF.5' അപകടകാരിയോ?
വയറിലെ ഫാറ്റ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ