ദില്ലി : രാജ്യത്തെ മികച്ച ശ്വാസകോശ വിദഗ്‌ധർക്ക് ടൈംസ് ഗ്രൂപ്പ് നൽകുന്ന പുരസ്കാരം വിതരണം ചെയ്തു. ടൈംസ് ഗ്രൂപ്പിൻ്റെ ഡോക്ടേഴ്‌സ് ഡേ കോൺക്ലേവിൻ്റെ ഭാഗമായി ഡൽഹിയിൽ നടന്ന ചടങ്ങിൽ ഛത്തീസ്‌ഗഢ് ഗവർണർ രമൺ ദേകയാണ് 'ഇൻസ്പയറിങ് ചെസ്റ്റ് സ്പെഷ്യലിസ്റ്റ്സ് ഓഫ് ഇന്ത്യ' പുരസ്ക്കാരങ്ങൾ സമ്മാനിച്ചത്.
കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ ശ്വസകോശരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മഹേഷ് ദേവ്, പാലക്കാട് ജില്ലാ സഹകരണ ആശു പത്രിയിലെ ഡോ. കെ. ആഷിഖ് കോഴിക്കോട് മെയ്ത്ര ആശുപത്രിയിലെ പൾമോണോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. എം.സി. സാബിർ, എന്നിവർ പുരസ്കാരങ്ങൾ ഏറ്റു വാങ്ങി.
ഡോക്ടേഴ്സ് ഡേ ദിനത്തിനോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും (എയിംസ്), പിജെഐ ചണ്ഡീഗഡും സംയുക്തമായി നടത്തിയ ആസ്‌മ അലർജി ഇമ്മ്യൂണോതെറാപ്പി ഫെലോഷിപ്പിനും , ഡോ.മഹേഷ്‌ദേവ്.ജി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊട്ടാരക്കര-കുന്നിക്കോട് സ്വദേശിയാണ്.
പ്രമുഖ ശ്വാസകോശ രോഗവിദഗ്ദനും ആസ്‌മ അലർജി സ്പെഷ്യലിസ്റ്റുമാണ്. ഗവ.മെഡിക്കൽ കേളേജ് പാരിപ്പള്ളി, ഇ.എസ്.ഐ ഹോസ്‌പിറ്റൽ എഴുകോൺ എന്നിവിടങ്ങിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ആസ്‌ത്മ,അലർജി മേഖലകളിൽ നിരവധിഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധികരിച്ചിട്ടുണ്ട്. നിലവിൽ അസീസിയ മെഡിക്കൽ കോളേജ് ശ്വാസകോശ രോഗവിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam