Latest Videos

Intermittent fasting : ക്യാൻസർ സാധ്യത കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇത് ശീലമാക്കാം; പഠനം പറയുന്നു

By Web TeamFirst Published May 16, 2022, 8:38 PM IST
Highlights

'ഇടവിട്ടുള്ള ഉപവാസം വാർദ്ധക്യം മന്ദഗതിയിലാക്കാനും ക്യാൻസറിനും പ്രമേഹത്തിനും എതിരെ പോരാടും സഹായിക്കുമെന്ന് പുതിയ പഠനം പറയുന്നു. ഇടവിട്ടുള്ള ഉപവാസം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാക്കാം...'-  ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ന്യൂറോ സയൻസ് പ്രൊഫസറായ ന്യൂറോ സയന്റിസ്റ്റ് മാർക്ക് മാറ്റ്സൺ പറഞ്ഞു.

വണ്ണം കുറയ്ക്കാൻ ഏറ്റവും പ്രചാരമുള്ള മാർ​ഗങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇടവിട്ടുള്ള ഉപവാസം (Intermittent fasting). ശരിയായി ചെയ്താൽ ശരീരഭാരം കുറയ്ക്കാനും രോ​ഗങ്ങളെ അകറ്റാനും വലിയ രീതിയിൽ സഹായിക്കുന്ന മാർ​ഗമാണിത്. ശരീരഭാരം കുറയ്ക്കൽ, വർദ്ധിച്ച ഊർജ്ജ നിലകൾ, മെച്ചപ്പെട്ട മെറ്റബോളിസം, മെച്ചപ്പെട്ട ദഹന ആരോഗ്യം, വീക്കം കുറയ്ക്കൽ എന്നിവ ഉൾപ്പെടെ നിരവധി ഗുണങ്ങൾ ഈ ജീവിതശൈലിക്കുണ്ട്.

ഇടവിട്ടുള്ള ഉപവാസം വാർദ്ധക്യം മന്ദഗതിയിലാക്കാനും ക്യാൻസറിനും പ്രമേഹത്തിനും എതിരെ പോരാടും സഹായിക്കുമെന്ന് പുതിയ പഠനം പറയുന്നു. ഇടവിട്ടുള്ള ഉപവാസം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാക്കാം...-  ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ന്യൂറോ സയൻസ് പ്രൊഫസറായ ന്യൂറോ സയന്റിസ്റ്റ് മാർക്ക് മാറ്റ്സൺ പറഞ്ഞു.

ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചു. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുകയും സമ്മർദ്ദത്തിനെതിരായ പ്രതിരോധം വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചതായി മാറ്റ്സൺ അഭിപ്രായപ്പെട്ടു. നാല് പഠനങ്ങളിൽ ഇടവിട്ടുള്ള ഉപവാസം രക്തസമ്മർദ്ദം, രക്തത്തിലെ ലിപിഡിന്റെ അളവ് എന്നിവ കുറയ്ക്കുന്നതായി കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

ഇടയ്ക്കിടെയുള്ള ഉപവാസത്തിന് അമിതവണ്ണവും പ്രമേഹവുമായി ബന്ധപ്പെട്ട അപകട ഘടകങ്ങളെ പരിഷ്കരിക്കാൻ കഴിയുമെന്നതിന്റെ തെളിവുകളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പഠനത്തിൽ പറയുന്നു. ഇടവിട്ടുള്ള ഉപവാസം തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യുമെന്ന് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്ന് മാറ്റ്സൺ കൂട്ടിച്ചേർത്തു.

അറിയാം ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന നാല് ഭക്ഷണങ്ങളെ കുറിച്ച്...

 

click me!