Latest Videos

International Chess Day 2022 : ചെസ്സ് കളിക്കാൻ ഇഷ്ടപ്പെടുന്നവരാണോ? വിദ​ഗ്ധർ പറയുന്നത്

By Web TeamFirst Published Jul 20, 2022, 12:08 PM IST
Highlights

നാം മിക്കവരും ഒരു തവണയെങ്കിലും ചെസ്സ് കളിച്ചിട്ടുള്ളവരാണ്. രസകരമായ ഒരു മസ്തിഷ്ക വ്യായാമമാണെന്നാണ് ചെസ്സിനെ കുറിച്ച് വിദ​ഗ്ധർ പറയുന്നത്. കുട്ടികളെ സംബന്ധിച്ചിടത്തോളം, ചെസ്സ് അവരുടെ IQ ലെവലും അവരുടെ സർഗ്ഗാത്മകതയും വർദ്ധിപ്പിക്കുമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

ഇന്ന് ജൂലെെ 20. അന്താരാഷ്ട്ര ചെസ്സ് ദിനം (international chess day). നാം മിക്കവരും ഒരു തവണയെങ്കിലും ചെസ്സ് കളിച്ചിട്ടുള്ളവരാണ്. രസകരമായ ഒരു മസ്തിഷ്ക വ്യായാമമാണെന്നാണ് ചെസ്സിനെ കുറിച്ച് വിദ​ഗ്ധർ പറയുന്നത്. കുട്ടികളെ സംബന്ധിച്ചിടത്തോളം, ചെസ്സ് അവരുടെ IQ ലെവലും അവരുടെ സർഗ്ഗാത്മകതയും വർദ്ധിപ്പിക്കുമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രായമായവർക്ക് ഇത് അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കും. 

ചെസ്സ് കളിക്കുന്നത് നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും ദൈനംദിന ജീവിതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മസ്തിഷ്കത്തിന് വ്യായാമം നൽകുന്ന മികച്ച കായിക ഇനങ്ങളിൽ ഒന്നാണിതെന്ന് ഫരീദാബാദിലെ ഏഷ്യൻ ഹോസ്പിറ്റലിലെ ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ആന്റ് ഹെഡ് യൂണിറ്റ് ഡോ. നേഹ കപൂർ പറയുന്നു. 

ചെറുപ്പത്തിൽ തന്നെ ചെസ്സ് പരിചയപ്പെടുത്തുന്നത് കുട്ടികളിൽ ചിന്തയും പ്രശ്‌നപരിഹാര കഴിവുകളും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ചെറുപ്രായത്തിൽ തന്നെ ചെസ്സ് കളിയുമായി സമ്പർക്കം പുലർത്തുന്ന ഒരു കുട്ടി വരും വർഷങ്ങളിൽ സ്‌കൂളിൽ കൂടുതൽ മെച്ചപ്പെടാൻ സാധ്യതയുണ്ടെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രായപൂർത്തിയായവർ കാലക്രമേണ ചെസ്സ് കളിയിലൂടെ അവരുടെ ചിന്താശേഷിയും പ്രശ്‌നപരിഹാര കഴിവുകളും മെച്ചപ്പെടുത്തുന്നു.

ഓർമ്മശക്തി മെച്ചപ്പെടുത്താനും ചെസ്സ് സഹായിക്കുന്നു. ഗെയിമിൽ പരിശീലിക്കേണ്ട നിരവധി നീക്കങ്ങളും തന്ത്രങ്ങളും ഉൾപ്പെടുന്നു. കാലക്രമേണ മെമ്മറി കൂട്ടാനും ജീവിതത്തിന്റെ എല്ലാ മേഖലകളിലും മികച്ച കാര്യക്ഷമത കൊണ്ടുവരാനും സഹായിക്കുന്നു. ചെസ്സ് കളിക്കുന്നത് ഡിമെൻഷ്യയുടെ അപകടസാധ്യത കുറയ്ക്കുകയും അൽഷിമേഴ്‌സിന്റെ ലക്ഷണങ്ങളെ ചെറുക്കുകയും ചെയ്യുമെന്നും വിഷാദത്തിനും ഉത്കണ്ഠയ്ക്കും ഉള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ കാണിക്കുന്നു. 

സ്കീസോഫ്രീനിയ ചികിത്സിക്കാൻ ചെസ്സ് സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചെസ്സ് ആവർത്തിച്ച് കളിക്കുന്നതും വിശകലനം ചെയ്യുന്നതും നിങ്ങളുടെ മാനസിക ശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും നിലവാരം വർധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.

Read more  ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക

 

click me!