Asianet News MalayalamAsianet News Malayalam

Sitting Risks : ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക

കൂടുതൽ സമയം ഒരേ പോലെ ഇരുന്നു ജോലി ചെയ്യുന്ന ഒരുകൂട്ടം ആളുകളില്‍ നടത്തിയ പഠനപ്രകാരം മണിക്കൂറുകള്‍ നീണ്ട ഇരിപ്പു ഹൃദയസംബന്ധമായ രോഗങ്ങള്‍, പ്രമേഹം, രക്തസമ്മർദം എന്നിവയ്ക്ക് കാരണമായതായി തെളിഞ്ഞു. ഇരിക്കുന്നവരിൽ ഓരോ അധിക മണിക്കൂറിനും ചീത്ത കൊളസ്ട്രോൾ (LDL) കൂടുന്നതായും നല്ല കൊളസ്ട്രോൾ (HDL) കുറയുന്നതായും പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.

over eight hours daily sitting work increases risk of heart disease study
Author
First Published Jul 19, 2022, 10:50 PM IST

ഒരു ദിവസം ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്ന ആളാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക. പുതിയ പഠനം പറയുന്നത് എന്താണെന്ന് അറിയേണ്ടേ? അധിക നേരം ഇരുന്നുള്ള ജോലി ഹൃദ്രോഗസാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനത്തിൽ പറയുന്നു. രക്ത ചംക്രമണ വ്യവസ്ഥയെയും നട്ടെല്ലിന്റെ ശേഷിയെയും വരെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഇതു ചിലപ്പോൾ സമ്മാനിക്കുക.

കൂടുതൽ സമയം ഒരേ പോലെ ഇരുന്നു ജോലി ചെയ്യുന്ന ഒരുകൂട്ടം ആളുകളിൽ നടത്തിയ പഠനപ്രകാരം മണിക്കൂറുകൾ നീണ്ട ഇരിപ്പു ഹൃദയസംബന്ധമായ രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദം എന്നിവയ്ക്ക് കാരണമായതായി തെളിഞ്ഞു. ഇരിക്കുന്നവരിൽ ഓരോ അധിക മണിക്കൂറിനും ചീത്ത കൊളസ്ട്രോൾ (LDL) കൂടുന്നതായും നല്ല കൊളസ്ട്രോൾ (HDL) കുറയുന്നതായും പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.

ഇക്കൂട്ടർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. അനാരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചും  അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും വളരെക്കാലമായി ആരോ​ഗ്യ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Read more  സിക്ക വൈറസ് ഇതിനകം ഇന്ത്യയില്‍ വ്യാപിച്ചിരിക്കാം; മുന്നറിയിപ്പുമായി വിദഗ്ധര്‍

ചൈനീസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസും പെക്കിംഗ് യൂണിയൻ മെഡിക്കൽ കോളേജും നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ദീർഘ നേരം ഇരുന്ന് ജോലി ചെയ്യുന്നവർക്ക്  ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത 20% കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു.

ഇന്ത്യയിൽ മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃ​ദ്രോ​ഗം. ഇന്ത്യയിൽ ഏറ്റവും പ്രബലമായ അവസ്ഥകളിൽ ഇസ്കെമിക് ഹൃദ്രോഗം, ഹൈപ്പർടെൻസിവ് ഹൃദ്രോഗം, സെറിബ്രോവാസ്കുലർ രോഗം എന്നിവ ഉൾപ്പെടുന്നു. കൂടുതൽ മണിക്കൂർ ഇരിക്കുന്നത് മാനസികാരോഗ്യം, സമ്മർദ്ദ നില എന്നിവയെയും ബാധിക്കുന്നു. പൊണ്ണത്തടി, രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഓസ്റ്റിയോ ആർത്രൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും ചില സാധാരണ ആരോഗ്യപ്രശ്നങ്ങളാണ്. ഇവയെല്ലാം ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യാം.

Read more  പപ്പായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

ദീർഘനേരം ഇരിക്കുന്നത് മൂലം നട്ടെല്ലിനും കഴുത്തിനുമെല്ലാം അമിതമായ സമ്മർദ്ദം നേരിടേണ്ടി വരുന്നുണ്ട്. ഏറെക്കാലം ഇങ്ങനെ മുന്നോട്ടുപോകുന്നത് ഡിസ്‌ക- സ്‌പൈൻ സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം
ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ശരീരവേദന കാര്യമായി ഉണ്ടാകാം. കഴുത്ത് വേദന, നടുവേദന , കാൽ മുട്ട് വേദന എന്നിവയാണ് പ്രധാനമായും ഉണ്ടാകുന്നത്. കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവർ ഇടവിട്ട് എഴുന്നേറ്റ് നടക്കേണ്ടത് അത്യാവശ്യമാണ്. പടികൾ കയറുകയോ അഞ്ച് മിനിറ്റ് നടക്കുകയോ ചെയ്യുന്നത് ശരീരവേദന കുറയ്ക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

അധിക നേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ ടെെപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത ഏറെയാണെന്നും നോർവെ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നടത്തിയ പഠനത്തിൽ പറയുന്നു. പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ ഉത്പാദിപ്പിക്കുന്ന ​ഹോർമോൺ ആണ് ഇൻസുലിൻ. ശരീരം നിർമിക്കുന്ന ഇൻസുലിന്റെ അളവ് കുറയുന്നത് കൊണ്ട് ഉണ്ടാകുന്ന അവസ്ഥയാണ് പ്രമേഹം.

മാത്രമല്ല ഇരുന്ന് ജോലി ചെയ്യുന്നവരിൽ വെരിക്കോസ് വെയിൻ പിടിപെടാമെന്ന് വിദ​ഗ്ധർ പറയുന്നു. അത് പോലെ തന്നെ കാലിൽ നീര് വരാനുമുള്ള സാധ്യത വളരെ കൂടുതലാണ്. വെരിക്കോസ് വെയ്ൻ കൂടുതലും കാണുന്നത് ഇടത് കാലിലാണ്. രണ്ട് കാലിലും വെരിക്കോസ് വെയ്ൻ വരുന്നത് കരുതലോടെ കാണണം. 

കമ്പ്യൂട്ടറിന്റെ മുന്നിൽ സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവർക്കാണ് നടുവേദന പ്രധാനമായി വരാറുള്ളത്. ഒറ്റയിരുപ്പിരുന്നാൽ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ കഴിയുന്ന എൻസൈമുകളിൽ തൊണ്ണൂറു ശതമാനം ഇടിവ് സംഭവിക്കും. രണ്ടു മണിക്കൂർ തുടർച്ചയായി ഇരിക്കുമ്പോൾതന്നെ ശരീരത്തിനു ഗുണം ചെയ്യുന്ന നല്ല കൊളസ്‌ട്രോൾ ഇരുപതു ശതമാനം കുറയും. തുടർച്ചയായി ഇരിക്കാതെ ഇടയ്ക്കൊക്കെ ഇടവേള എടുക്കുന്നതും നല്ലതാണെന്നും വിദ​ഗ്ധർ പറയുന്നു.

Read more  സെക്‌സിനിടെ വേദന? സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

 

Follow Us:
Download App:
  • android
  • ios