International Day Against Drug Abuse 2022 : 'ലഹരി ഉപേക്ഷിക്കൂ'; ഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം

By Web TeamFirst Published Jun 26, 2022, 9:19 AM IST
Highlights

ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയില്‍ നിന്ന് യുവത്വത്തെ രക്ഷപെടുത്താനും കുടുംബ ബന്ധങ്ങള്‍ തകരാതിരിക്കാനും ലഹരി ഒഴിവാക്കുക എന്ന ആഹ്വാനവുമായി ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്.

ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം (The International Day Against Drug Abuse and Illicit Trafficking). മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിച്ചു പോരുന്നത്. ആരോഗ്യത്തിലെയും മാനുഷിക പ്രതിസന്ധികളിലെയും മയക്കുമരുന്ന് വെല്ലുവിളികളെ അഭിസംബോധന ചെയ്യുക എന്നതാണ് 2022 ലെ മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനാഘോഷത്തിന്റെ പ്രമേയം.

ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയിൽ നിന്ന് യുവത്വത്തെ രക്ഷപെടുത്താനും കുടുംബ ബന്ധങ്ങൾ തകരാതിരിക്കാനും ലഹരി ഒഴിവാക്കുക എന്ന ആഹ്വാനവുമായി ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്.
ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. 

ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണ്. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരിവസ്തുക്കൾക്ക് പുറകെ പോകുന്നത്.  

Read more  ഈ‌ അഞ്ച് ഭക്ഷണങ്ങൾ ചർമ്മത്തെ സുന്ദരമാക്കും

1987 ഡിസംബർ 7-ന് നടന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ (UNGA) 93-ാമത് പ്ലീനറി യോഗത്തിൽ, ജനറൽ അസംബ്ലിയുടെ മൂന്നാം കമ്മിറ്റിയുടെ റിപ്പോർട്ടുകളിൽ അംഗീകരിച്ച 42/112 പ്രമേയം പാസാക്കി. ചൈനയിലെ ഒന്നാം കറുപ്പ് യുദ്ധത്തിന് മുന്നോടിയായി അവിടത്തെ ഹ്യുമൻ എന്ന പ്രദേശത്ത് വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ ലിൻ സെക്സു നടത്തിയ ധീരമായ ശ്രമങ്ങളെ അനുസ്മരിക്കുന്ന ദിനം കൂടിയാണ് ഇത്. 

ഈ വർഷത്തെ ലോക മയക്കുമരുന്ന് ദിനാചരണത്തിനായി UNODC ഒരു #CareInCrises കാമ്പെയ്‌ൻ മുന്നോട്ട് വച്ചിട്ടുണ്ട്. ഇത് അതിന്റെ വാർഷിക വേൾഡ് ഡ്രഗ് റിപ്പോർട്ടിൽ നിന്നുള്ള ഡാറ്റ എടുത്തുകാണിക്കുകയും മയക്കുമരുന്ന് ദുരുപയോഗം തടയാനും ചികിത്സ നൽകാനും നിയമവിരുദ്ധമായ മയക്കുമരുന്ന് വിതരണം നിയന്ത്രിക്കാനും സർക്കാരുകളോടും ലോക പൗരന്മാരോടും അന്താരാഷ്ട്ര സംഘടനകളോടും ഓരോ പങ്കാളികളോടും ആവശ്യപ്പെടുന്നു.  ഗവേഷണത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലുള്ള ഡാറ്റ പങ്കാളികളുമായി പങ്കിടുകയും മയക്കുമരുന്ന് ഭീഷണിയെ നേരിടാൻ നിർദ്ദേശങ്ങളും പരിഹാരങ്ങളും നൽകുകയും ചെയ്യുന്നു.

ഉറക്കം ശരിയാകുന്നില്ലേ? പരീക്ഷിച്ചുനോക്കൂ ഇക്കാര്യങ്ങള്‍

click me!