International Nystagmus Awareness Day 2022 : കണ്ണുകളിലെ ഈ മാറ്റം ശ്രദ്ധിക്കാറുണ്ടോ? എന്താണ് നിസ്റ്റാഗ്മസ് ?

Web Desk   | Asianet News
Published : Jun 20, 2022, 01:42 PM ISTUpdated : Jun 20, 2022, 01:55 PM IST
International Nystagmus Awareness Day 2022 :  കണ്ണുകളിലെ ഈ മാറ്റം ശ്രദ്ധിക്കാറുണ്ടോ? എന്താണ് നിസ്റ്റാഗ്മസ് ?

Synopsis

എല്ലാ വർഷവും ജൂൺ 20 ന് അന്താരാഷ്ട്ര നിസ്റ്റാഗ്മസ് അവബോധ ദിനം (nternational Nystagmus Awareness Day) ആചരിച്ച് വരുന്നു. 'നൃത്ത കണ്ണുകൾ' എന്നും ഈ രോ​ഗാവസ്ഥയെ വിളിക്കപ്പെടുന്നു. രണ്ട് തരം നിസ്റ്റാഗ്മസ് അവസ്ഥകളുണ്ട് – ജെർക്ക്, പെൻഡുലാർ നിസ്റ്റാഗ്മസ്. ആദ്യ തരത്തിൽ, കണ്ണുകൾ പെട്ടെന്ന് ഒരു ദിശയിലേക്കും പതുക്കെ എതിർ ദിശയിലേക്കും കുലുങ്ങുന്നു. 

ഗുരുതരമായ കാഴ്ച പ്രശ്നങ്ങൾക്ക് കാരണമാകുന്ന നിസ്റ്റാഗ്മസ് (Nystagmus) എന്ന മെഡിക്കൽ അവസ്ഥയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂൺ 20 ന് അന്താരാഷ്ട്ര നിസ്റ്റാഗ്മസ് അവബോധ ദിനം (International Nystagmus Awareness Day) ആചരിച്ച് വരുന്നു.

അനിയന്ത്രിതമായ കണ്ണ് ചലനം, കണ്ണ് വേഗത്തിൽ വശങ്ങളിൽ നിന്ന് വശത്തേക്ക്, മുകളിലേക്കും താഴേക്കും അല്ലെങ്കിൽ വൃത്താകൃതിയിലോ നീങ്ങുക, കാഴ്ച കുറയുന്നതിനും കാരണമാകുക. എപ്പോഴും ചലിക്കുന്നതായ കണ്ണുകളുള്ള ഒരു രോ​ഗാവസ്ഥയാണ് 'നിസ്റ്റാഗ്മസ്' എന്ന് പറയുന്നത്.

 'നൃത്ത കണ്ണുകൾ' എന്നും ഈ രോ​ഗാവസ്ഥയെ വിളിക്കപ്പെടുന്നു. രണ്ട് തരം നിസ്റ്റാഗ്മസ് അവസ്ഥകളുണ്ട് – ജെർക്ക്, പെൻഡുലാർ നിസ്റ്റാഗ്മസ്. ആദ്യ തരത്തിൽ, കണ്ണുകൾ പെട്ടെന്ന് ഒരു ദിശയിലേക്കും പതുക്കെ എതിർ ദിശയിലേക്കും കുലുങ്ങുന്നു. 

രണ്ടാമത്തെ തരത്തിൽ, കണ്ണുകൾ ഒരു ദിശയിലേക്ക് നീങ്ങുകയും പെട്ടെന്ന് എതിർവശത്തേക്ക് കുതിക്കുകയും ചെയ്യുന്നു. ഓരോ 1,000 കുഞ്ഞുങ്ങളിൽ ഒരാൾ നിസ്റ്റാഗ്മസുമായി ജനിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു കുഞ്ഞ് നിസ്റ്റാഗ്മസ് ബാധിച്ച് ജനിക്കുമ്പോഴോ ശൈശവാവസ്ഥയിൽ ഈ വൈകല്യം ഉണ്ടാകുമ്പോഴോ ഉള്ള മെഡിക്കൽ പദമാണ് കൺജെനിറ്റൽ നിസ്റ്റാഗ്മസ്. 

Read more  പിരീഡ്സ് ദിവസങ്ങളിലെ അസ്വസ്ഥകൾ മാറാൻ ഇതാ ചില പൊടിക്കെെകൾ

ഒരു അസുഖം മൂലമോ ദുരുപയോഗം ചെയ്ത മരുന്നുകളുടെ പാർശ്വഫലങ്ങൾ മൂലമോ ഈ രോഗം ഉണ്ടാകുന്നു. ആൽബിനിസം, മയോപിയ, ആസ്റ്റിഗ്മാറ്റിസം, ട്രോമ, ഉറക്കക്കുറവ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, സ്ട്രോക്ക്, ബ്രെയിൻ ട്യൂമർ എന്നിവയുടെ അനന്തരഫലമായും ഈ രോഗമുണ്ടാകാറുണ്ട്.

പല രോഗങ്ങളിലെയും പോലെ, നിസ്റ്റാഗ്മസ് കേസുകളിലും നേരത്തെയുള്ള രോഗനിർണയവും ഇടപെടലും വളരെ പ്രധാനമാണ്. ചികിത്സയിൽ കോൺടാക്റ്റ് ലെൻസുകൾ, ഗ്ലാസുകൾ, മരുന്നുകൾ, ശസ്ത്രക്രിയാ ഇടപെടലുകൾ എന്നിവ ഉൾപ്പെടുന്നു. 2021ലാണ് ആദ്യത്തെ അന്താരാഷ്ട്ര നിസ്റ്റാഗ്മസ് അവബോധ ദിനം ആചരിച്ചത്. അന്താരാഷ്ട്ര നിസ്റ്റാഗ്മസ് അവബോധ ദിനത്തിൽ സർക്കാരുകളും സംഘടനകളും നേത്രരോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നു. 

Read more പ്രമേഹവും ഹൃദ്രോഗവുമുള്ളവരിൽ ഈ രോ​ഗം പിടിപെടാനുള്ള സാധ്യത കൂടുതലെന്ന് പഠനം

PREV
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍