
ഇന്ന് ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനം (International Day of Yoga). 'ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ' എന്ന ആശയവുമായാണ് ഇന്ത്യ ഈ വര്‍ഷത്തെ യോഗ ദിനം ആചരിക്കുന്നത്. യോഗ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് രാജ്യവ്യാപകമായി സര്‍ക്കാര്‍ സംഘടിപ്പിച്ചത്.
ആരോഗ്യപരമായ തലത്തിൽ നോക്കുമ്പോൾ മറ്റേതൊരു വ്യായാമവും പോലെ യോഗ പരിശീലനം ശരീരത്തിനും മനസ്സിനും ഒരുപോലെ പ്രയോജനപ്പെടുന്ന ഒന്നാണ്. പതിവായി യോഗ ചെയ്യുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:
ഒന്ന്
പതിവായി യോഗ ചെയ്യുന്നത് ശരീരത്തിന് നല്ല വഴക്കം ലഭിക്കാന്‍ സഹായിക്കും.
രണ്ട്
പേശീബലം വർദ്ധിപ്പിക്കുന്നു, സന്ധികൾക്ക് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്താനും സന്ധിവേദനയെ തടയാനും യോഗ പതിവാക്കുന്നത് നല്ലതാണ്.
മൂന്ന്
ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിനാല്‍ അമിതവണ്ണമുള്ളവര്‍ക്ക് പതിവായി യോഗ ശീലമാക്കാം.
നാല്
രോഗപ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കാനും യോഗ ചെയ്യുന്നത് നല്ലതാണ്.
അഞ്ച്
ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും യോഗ ചെയ്യുന്നത് നല്ലതാണ്. ശരീരത്തിന് ഊര്‍ജം പകരാനും ഇവ സഹായിക്കും.
ആറ്
രക്തയോട്ടം മെച്ചപ്പെടുത്തുന്നു, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു. ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും യോഗ ചെയ്യുന്നത് ഗുണം ചെയ്യും.
ഏഴ്
പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ മരുന്നുകളോടൊപ്പം ഒരു വ്യായാമമുറയായി യോഗ അഭ്യസിക്കുന്നത് നല്ലതാണ്.
എട്ട്
സ്ട്രെസ്, ഉത്കണ്ഠ, വിഷാദം തുടങ്ങിയവയെ കുറയ്ക്കാനും മാനസികാരോഗ്യം നിലനിർത്താനും ഓര്‍മ്മശക്തി കൂട്ടാനും ഏകാഗ്രത വര്‍ധിപ്പിക്കാനും യോഗ ചെയ്യുന്നത് ഗുണം ചെയ്യും.
ഒമ്പത്
പതിവായി യോഗ ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam