International Yoga Day 2025 : ഗർഭകാലത്ത് യോഗ ചെയ്യുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

Published : Jun 20, 2025, 02:41 PM ISTUpdated : Jun 20, 2025, 03:24 PM IST
yoga

Synopsis

ഗർഭകാലത്ത് യോ​ഗ ചെയ്യുന്നത് ഉത്കണ്ഠയെയും മാനസികാവസ്ഥയിലെ മാറ്റങ്ങളെയും ചെറുക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നത്.

ഗർഭകാലം എപ്പോഴും സന്തോഷവും ആരോ​ഗ്യകരവും നിറഞ്ഞതായിരിക്കണം. ​ഗർഭകാലത്ത് മാനസികാരോ​ഗ്യം വളരെ പ്രധാനമാണ്. കാരണം അമ്മയുടെ മാനസികവസ്ഥ കുഞ്ഞിന്റെ മാനസികാരോ​ഗ്യത്തെയും ബാധിക്കാം. ​ഗർഭകാലത്ത് യോ​ഗ ചെയ്യുന്നത് ഉത്കണ്ഠയെയും മാനസികാവസ്ഥയിലെ മാറ്റങ്ങളെയും ചെറുക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നത്.

യോഗ ഗർഭിണികൾക്ക് ശാന്തവും മികച്ച ഉറക്കം ലഭിക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ പറയുന്നു. ​ഗർഭ പിണ്ഡത്തിന്റെ വികാസത്തെ പിന്തുണയ്ക്കുന്നതിനും പ്രസവത്തിനായി ശരീരത്തെ തയ്യാറാക്കുന്നതിനും ഈസ്ട്രജൻ, പ്രൊജസ്ട്രോൺ, കോർട്ടിസോൾ, ഓക്സിടോസിൻ എന്നിവയുടെ അളവ് ഗണ്യമായി ഉയരുന്നു. എന്നിരുന്നാലും, ഈ മാറ്റങ്ങൾ തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളായ സെറോടോണിൻ, ഡോപാമൈൻ എന്നിവയെയും ബാധിക്കുന്നു.

ആഴത്തിലുള്ള ശ്വസനം (പ്രാണായാമം), ധ്യാനം എന്നിവ ഗർഭിണികളിൽ വൈകാരികവും മാനസികവുമായ അവസ്ഥയെ മെച്ചപ്പെടുത്താൻ സഹായകമാണ്. പ്രസവ സമയത്ത് 7 സ്ത്രീകളിൽ ഒരാളെ വിഷാദം ബാധിക്കുന്നു. പലപ്പോഴും അത് തിരിച്ചറിയപ്പെടാതെ പോകുന്നു. പ്രസവാനന്തര വിഷാദത്തിൽ നിന്ന് വ്യത്യസ്തമായി ആദ്യ ത്രിമാസത്തിൽ തന്നെ ഇത് ആരംഭിക്കുകയും ചികിത്സിച്ചില്ലെങ്കിൽ തീവ്രമാവുകയും ചെയ്യും.

ആഴ്ചയിൽ രണ്ട് തവണയെങ്കിലും 8–12 ആഴ്ച ഗർഭകാല യോഗ പരിശീലിച്ച സ്ത്രീകൾക്ക്, അല്ലാത്തവരെ അപേക്ഷിച്ച് വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും അളവ് വളരെ കുറവാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

മാനസികാവസ്ഥയും ഉറക്കവും മെച്ചപ്പെടുത്താനും നടുവേദന കുറയ്ക്കാനും സഹായിക്കുന്ന മികച്ചൊരു വ്യായാമം തന്നെയാണ് യോഗ. യോനിയിൽ രക്തസ്രാവമോ പ്ലാസന്റ പ്രീവിയയോ അനുഭവപ്പെടുക, മാസം തികയാതെയുള്ള പ്രസവമോ ഗർഭം അലസലോ ഉണ്ടായിട്ടുണ്ടെങ്കിൽ, കടുത്ത വിളർച്ചയോ ഹൃദയസംബന്ധമായ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ യോഗ ഒഴിവാക്കുക.

 

PREV
Read more Articles on
click me!

Recommended Stories

ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും
ഈ എട്ട് ഭക്ഷണങ്ങൾ എല്ലുകളെ നശിപ്പിക്കും