International Day of Yoga 2022 : ശ്വാസകോശത്തെ സംരക്ഷിക്കാൻ ശീലിക്കാം ഈ ശ്വസന വ്യായാമങ്ങൾ

Web Desk   | Asianet News
Published : Jun 20, 2022, 02:23 PM ISTUpdated : Jun 20, 2022, 02:44 PM IST
International Day of Yoga 2022 :  ശ്വാസകോശത്തെ സംരക്ഷിക്കാൻ ശീലിക്കാം ഈ ശ്വസന വ്യായാമങ്ങൾ

Synopsis

'ബെല്ലോസ് ബ്രീത്ത്' എന്നറിയപ്പെടുന്ന ഭസ്ത്രിക പ്രാണായാമം (Bhastrika Pranayama) മികച്ചൊരു ശ്വസന വ്യായാമമാണ്. ഭസ്ത്രിക പ്രാണായാമം മനസ്സിന്റെയും ശരീരത്തിന്റെയും ആന്തരിക അഗ്നിയെ ഉത്തേജിപ്പിക്കുന്നു. എല്ലാ തലങ്ങളിലും ശരിയായ ദഹനത്തെ പിന്തുണക്കുന്നു. കഠിനമായ കൊഴുപ്പുകൾ ചൊരിയുന്നതിനും ശരീരത്തെയും തലച്ചോറിനെയും ഊർജ്ജസ്വലമാക്കുന്നതിനും ഈ വ്യായാമം പരിശീലിക്കുക. 

ആരോഗ്യകരമായ ശരീരവും മനസ്സും ഉറപ്പാക്കാൻ ആഴത്തിലുള്ള, ശരിയായ ശ്വസനം അനിവാര്യമാണ്. ശരിയായി ശ്വസിക്കുന്നത് കേവലം ശ്രദ്ധ മാത്രമല്ല, ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും സമ്മർദ്ദം (stress) ഒഴിവാക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന ശ്വസനരീതികളുണ്ട്. 

'യോഗയുടെ പഠനത്തിലും പരിശീലനത്തിലും ശ്വസനരീതിയെ പ്രാണായാമം എന്ന് വിളിക്കുന്നു.  രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ പ്രാണായാമം അത്യന്തം അനുകൂലമാണ്. പ്രാണായാമ വ്യായാമങ്ങൾ പതിവായി ചെയ്യുന്നത് ശീലമാക്കണം. ശരീരത്തെ മികച്ച ആരോഗ്യത്തോടെ നിലനിർത്തുന്നു. ശ്വസന വ്യായാമങ്ങൾ നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. അത് ശക്തവും പ്രാണന്റെ ജീവശക്തി നിറഞ്ഞതുമായി നിലനിർത്തുന്നു...'- ഹിമാലയൻ സിദ്ധ അക്ഷ പറഞ്ഞു. 

'ബെല്ലോസ് ബ്രീത്ത്' എന്നറിയപ്പെടുന്ന ഭസ്ത്രിക പ്രാണായാമം മികച്ചൊരു ശ്വസന വ്യായാമമാണ്. ഭസ്ത്രിക പ്രാണായാമം മനസ്സിന്റെയും ശരീരത്തിന്റെയും ആന്തരിക അഗ്നിയെ ഉത്തേജിപ്പിക്കുന്നു. എല്ലാ തലങ്ങളിലും ശരിയായ ദഹനത്തെ പിന്തുണക്കുന്നു. കഠിനമായ കൊഴുപ്പുകൾ ചൊരിയുന്നതിനും ശരീരത്തെയും തലച്ചോറിനെയും ഊർജ്ജസ്വലമാക്കുന്നതിനും ഈ വ്യായാമം പരിശീലിക്കുക. 

Read more  കൊവിഡ് 19; ഉയരവും സംസാരരീതിയും രോഗം പകരുന്നതിന് കാരണമാകുന്നുവെന്ന് പഠനം

ഇത് നിങ്ങളുടെ ശരീരത്തിൻറെ കരുത്തും ശേഷിയും വർധിപ്പിക്കുന്ന ശ്വസന വ്യായാമമാണ്. ഇതിനായി ആദ്യം ശ്വാസം ഉള്ളിലേക്ക് എടുത്ത് ശ്വാസകോശം നിറയ്ക്കുക. എന്നിട്ട് പതിയെ പുറത്തേക്കു വിടുക. 1:1 അനുപാതത്തിൽ വേണം അകത്തേക്കും പുറത്തേക്കുമുള്ള ശ്വാസഗതി. അതായത് നാലു വരെ എണ്ണുന്ന സമയം കൊണ്ടാണ് ശ്വാസം ഉള്ളിലേക്ക് പൂർണ്ണമായും എടുക്കുന്നതെങ്കിൽ അത്രയും സമയം കൊണ്ടുതന്നെയാകണം പുറത്തേക്കു വിടാനും.

മറ്റൊന്നാണ് അനുലോമ വിലോമ ശ്വസനം (anuloma viloma pranayama). ഓരോ നാസാദ്വാരവും ഉപയോഗിച്ച് ഇടവിട്ടുള്ള ശ്വസനപ്രക്രിയയാണ് ഇത്. ഉത്കണ്ഠയും സമ്മർദ്ദവും അകറ്റി ശരീരത്തെ റിലാക്സ് ചെയ്യിക്കാൻ ഈ ശ്വസനവ്യായാമം സഹായിക്കും. ഇതിനായി ആദ്യം വലത് നാസാദ്വാരം അടച്ചു കൊണ്ട് ഇടത് ദ്വാരത്തിലൂടെ ശ്വാസം ഉള്ളിലേക്ക് എടുക്കണം. എന്നിട്ട് ഇടത് ദ്വാരം അടച്ചു കൊണ്ട് വലത് നാസാദ്വാരത്തിലൂടെ ശ്വാസം പുറത്തേക്ക് വിടണം. അടുത്ത തവണ വലത് ദ്വാരത്തിലൂടെ ശ്വാസം എടുത്ത് ഇടത് ദ്വാരത്തിലൂടെ പുറത്തേക്ക് വിടണം. ഇത് ആവർത്തിക്കുക.

Read more  ഏകാഗ്രത വർദ്ധിപ്പിക്കാൻ വൃക്ഷാസന; വീഡിയോ പങ്കുവച്ച് അങ്കിത കോൺവാർ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം