
കുട്ടികൾ ക്യത്യസമയത്ത് ഉറങ്ങുന്നില്ലെന്ന് പരാതി പറയുന്ന രക്ഷിതാക്കൾ നമ്മുക്ക് ചുറ്റുമുണ്ട്. കുട്ടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ പലപ്പോഴും ഉറക്കം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കുട്ടികൾ പെട്ടെന്ന് ഉറങ്ങുന്നതിന് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
ഒന്ന്...
എല്ലാ ദിവസവും എഴുന്നേൽക്കുന്നതിനും രാത്രിയിൽ ഉറങ്ങുന്നതിനും പതിവ് സമയക്രമം പാലിക്കുന്നത് വളരെ പ്രധാനമാണ്. ഇത് മൂലം ആവശ്യമായ വിശ്രമം ലഭിക്കുകയും ശരീരത്തിന് ഇത് ശീലമാവുകയും ചെയ്യും.
രണ്ട്...
ഉറങ്ങുന്നതിന് മുമ്പ് കഥ വായിക്കുന്നത് കുട്ടികളുടെ ആയാസം കുറയ്ക്കുകയും കൂടുതൽ സുഖപ്രദമായ ഉറക്കം നൽകുകയും ചെയ്യുന്നു.
മൂന്ന്...
ഇരുണ്ട ശാന്തമായ മുറികൾ വേണം ഉറങ്ങാൻ തിരഞ്ഞെടുക്കാൻ. ശബ്ദങ്ങൾ ഒഴിവാക്കുക, ആശ്വാസം നൽകുന്ന നിറങ്ങൾ ഉപയോഗിക്കുക, സുഖപ്രദമായ മെത്ത ഉപയോഗിക്കുക. കമ്പ്യൂട്ടർ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ബെഡ്‌റൂമിൽ നിന്നും ഒഴിവാക്കാൻസ പ്രത്യേകം ശ്രദ്ധിക്കുക.
നാല്...
ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അത്താഴം നൽകുക. കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ്സ് ചൂട് പാൽ നൽകുന്നത് ശരീരത്തിന്റെ ആയാസം കുറയ്ക്കാൻ സഹായിക്കും.
അഞ്ച്...
കുഞ്ഞിന് ചെറിയ വെളിച്ചം അത്യാവശ്യമാണ് ഉറങ്ങുമ്പോൾ. എന്നാൽ അധികം വെളിച്ചം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത് കുഞ്ഞിന്റെ ഉറക്കത്തിന് പ്രശ്‌നമുണ്ടാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam