മൂത്രത്തില്‍ രക്തം കാണുന്നത് ഈ ക്യാന്‍സറിന്‍റെ ലക്ഷണമാകാം...

By Web TeamFirst Published Mar 21, 2023, 12:41 PM IST
Highlights

50 വയസ്സില്‍ താഴെയുള്ളവരിലാണ് 30 ശതമാനം കിഡ്നി ക്യാന്‍സര്‍ കണ്ടെത്തിയിരിക്കുന്നത്. പുകവലി, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പാരമ്പര്യമായി വൃക്കയിലെ ക്യാന്‍സര്‍ കണ്ടുവരുന്ന കുടുംബങ്ങളിലുള്ളവര്‍, വൃക്കരോഗത്തിന് കാലങ്ങളായി ചികിത്സ തേടുന്നവര്‍ എന്നിവയാണ് കിഡ്നി ക്യാന്‍സര്‍ സാധ്യത കൂട്ടുന്നത്. 

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വേദനസംഹാരികളുടെ അമിത ഉപയോഗം പലപ്പോഴും വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാലാണ് വേദനസംഹാരികള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം കഴിക്കുക എന്നു പറയുന്നത്. അതുപോലെ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിത വണ്ണം, പുകവലി തുടങ്ങിയവ  ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ക്യാന്‍സര്‍ പോലും വ്യക്കകളെ ബാധിക്കാം. 

സ്ത്രീകളെക്കാള്‍ വൃക്കാര്‍ബുദത്തിന് സാധ്യത നാല് മടങ്ങ് കൂടുതല്‍ പുരുഷന്മാര്‍ക്കാണ്. 50 വയസ്സില്‍ താഴെയുള്ളവരിലാണ് 30 ശതമാനം കിഡ്നി ക്യാന്‍സര്‍ കണ്ടെത്തിയിരിക്കുന്നത്. പുകവലി, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പാരമ്പര്യമായി വൃക്കയിലെ ക്യാന്‍സര്‍ കണ്ടുവരുന്ന കുടുംബങ്ങളിലുള്ളവര്‍, വൃക്കരോഗത്തിന് കാലങ്ങളായി ചികിത്സ തേടുന്നവര്‍ എന്നിവയാണ് കിഡ്നി ക്യാന്‍സര്‍ സാധ്യത കൂട്ടുന്നത്. 

പൊതുവായ ആരോഗ്യ പരിശോധനയും അള്‍ട്രാസൗണ്ട് സ്‌ക്രീനിങ്ങും വഴി ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോഴെ കിഡ്നി ക്യാന്‍സര്‍ തിരിച്ചറിയാം. സാധാരണയായി രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാവില്ല എന്നതാണ് ഈ ക്യാന്‍സറിനെ നേരത്തെ കണ്ടെത്തുന്നതില്‍ നിന്ന് തടയുന്നത്.

എന്നാല്‍ മൂത്രത്തില്‍ രക്തം കാണുന്നത് ചിലപ്പോള്‍  കിഡ്‌നി ക്യാന്‍സറിന്‍റെ ലക്ഷണമാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുപോലെ തന്നെ, മൂത്രം പിങ്ക്, ചുവപ്പ് അല്ലെങ്കില്‍ കോളയുടെ നിറത്തില്‍ കാണപ്പെടുക, വൃക്കയില്‍ മുഴ, നട്ടെല്ലിന് ഇരുവശത്തായി അനുഭവപ്പെടുന്ന വിട്ടുമാറാത്ത വേദന, വിശപ്പില്ലായ്മ, പെട്ടന്ന് ശരീരഭാരം കുറയുക, ക്ഷീണം, പനി എന്നിവയൊക്കെ വൃക്കയിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: ഹൃദയത്തിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍...

click me!